Categories: latest news

സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരനെ പൊലീസ് അറസ്റ്റ് ചെയ്തത് എന്തിനാണ്? മഞ്ജു വാരിയരുടെ പരാതി എന്ത്?

സംവിധായകന്‍ സനല്‍കുമാര്‍ ശശിധരനെ പൊലീസ് അറസ്റ്റ് ചെയ്ത വാര്‍ത്തയാണ് ഇപ്പോള്‍ സിനിമാലോകത്തെ ഞെട്ടിച്ചിരിക്കുന്നത്. നടി മഞ്ജു വാരിയരുടെ പരാതിയിലാണ് സനല്‍കുമാറിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

സമൂഹമാധ്യമങ്ങളിലൂടെ തന്നെ അപമാനിച്ചെന്ന നടി മഞ്ജു വാരിയരുടെ പരാതിയിലാണ് പൊലീസ് നടപടി. കൊച്ചി സിറ്റി പൊലീസ് പാറശാലയിലെത്തിയാണ് സനല്‍കുമാറിനെ പിടികൂടിയത്. മഞ്ജു വാരിയര്‍ നായികയായ കയറ്റം സിനിമയുടെ സംവിധായകനാണ് സനല്‍കുമാര്‍.

തനിക്കെതിരെ തുടര്‍ച്ചയായി അപവാദം പ്രചരിപ്പിച്ചെന്നും പിന്തുടര്‍ന്ന് ഭീഷണിപ്പെടുത്തി എന്നുമാണ് മഞ്ജുവിന്റെ പരാതി. കേസില്‍ മഞ്ജുവിന്റെ മൊഴി രേഖപ്പെടുത്തിയ ശേഷം കേസ് എടുക്കുകയായിരുന്നു. മഞ്ജു വാരിയരുടെ ജീവന്‍ തുലാസിലാണെന്നും അവര്‍ തടവറയിലാണെന്നും സൂചിപ്പിച്ചുകൊണ്ട് സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍ പങ്കുവച്ച ഫെയ്‌സ്ബുക്ക് പോസ്റ്റുകള്‍ വിവാദമായിരുന്നു

 

അനില മൂര്‍ത്തി

Recent Posts

ചന്ദ്രനെ വായിലിട്ട് ടോവിനോ; വൈറലായി വീഡിയോ

സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച രസകരമായ ഒരു റീലിലൂടെ…

13 hours ago

ഫെയ്സ്ബുക്കിലെ വ്യാജനെതിരെ ലിജോ മോള്‍

സോഷ്യല്‍ മീഡിയയിലെ വ്യാജനെതിരെ നടി ലിജോ മോള്‍.…

13 hours ago

വണ്ണം കുറഞ്ഞപ്പോഴും ബോഡി ഷെയിമിങ്ങ്; മറുപടിയുമായി സൗഭാഗ്യ

സോഷ്യല്‍ മീഡിയയിലൂടെ മലയാളികള്‍ക്ക് ഏറെ സുപരിചിതയാണ് നര്‍ത്തകി…

13 hours ago

തിയേറ്ററുകളിൽ ചിരിയുടെ പൂരം; ഒക്ടോബർ 2 മുതൽ ‘അവറാച്ചൻ & സൺസ്’ കളത്തിലേക്ക്!

ബിജു മേനോന്റെ കോമഡിയും ശ്രീനാഥ് ഭാസിയുടെ തഗ്ഗുകളും…

1 day ago