Categories: Videos

ഇത് മഞ്ജു വാര്യരുടെ പുതിയ മുഖം; ശ്രദ്ധനേടി ജാക്ക് ആന്റ് ജില്‍ ട്രെയ്‌ലര്‍

മഞ്ജു വാര്യരുടെ അഴിഞ്ഞാട്ടത്തിന് സാക്ഷ്യം വഹിക്കാന്‍ ഒരുങ്ങിക്കോളൂ. ജാക്ക് ആന്റ് ജില്‍ ട്രെയ്‌ലര്‍ മഞ്ജു വാര്യരുടെ മറ്റൊരു മുഖമാണ് ആരാധകര്‍ക്ക് കാണിച്ചു തരുന്നത്.

സന്തോഷ് ശിവന്‍ സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ ഇതിനോടകം ശ്രദ്ധ നേടി കഴിഞ്ഞു. മഞ്ജു വാര്യര്‍ തന്നെയാണ് ട്രെയ്‌ലറിലെ ശ്രദ്ധാകേന്ദ്രം. കാളിദാസ് ജയറാമും മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ഒരു ദേവിയുടെ ഗെറ്റപ്പില്‍ സ്‌കൂട്ടര്‍ ഓടിക്കുന്ന മഞ്ജു വാര്യരെയാണ് ഫസ്റ്റ്ലുക്ക് പോസ്റ്ററില്‍ കണ്ടത്. ചിത്രത്തിലെ കിം കിം എന്ന ഗാനവും ഏറെ വൈറലായിരുന്നു. ഗോകുലം ഗോപാലന്‍, സന്തോഷ് ശിവന്‍, എം പ്രശാന്ത് ദാസ് എന്നിവര്‍ ചേര്‍ന്നാണ് സയന്‍സ് ഫിക്ഷന്‍ കോമഡി ഗണത്തില്‍പ്പെടുന്ന ചിത്രമായ ജാക്ക് ആന്റ് ജില്‍ നിര്‍മ്മിച്ചിരിക്കുന്നത്.

അനില മൂര്‍ത്തി

Recent Posts

അറിയാം വിജയിയുടെ ഫിറ്റ്‌നസ് സീക്രട്ട്

തമിഴ്‌നാട് മുഖ്യമന്ത്രിയും നടനുമായ സി.ജോസഫ് വിജയ്യുടെ ഊര്‍ജസ്വലതയും…

2 hours ago

തന്റെ ഭര്‍ത്താവായി അഭിനയിക്കാന്‍ പറ്റില്ലെന്ന് ആ നടന്‍ പറഞ്ഞു; മഞ്ജു പത്രോസ്

ടെലിവിഷനിലും സിനിമയിലും സാന്നിധ്യം അറിയിച്ചിട്ടുള്ള നടിയാണ് മഞ്ജു…

2 hours ago

പരാജയം താങ്ങാനാകാതെ നാട് വിട്ടു, ഫഹദ് ഫാസില്‍

തന്റെ അഭിനയത്തിലൂടെ മാത്രമല്ല ഫഹദ് ഫാസില്‍ പ്രചോദനമാകുന്നത്.…

2 hours ago