സംഘപരിവാറിനെ രൂക്ഷമായി വിമര്‍ശിച്ച് പൃഥ്വിരാജ് ചിത്രം ‘ജന ഗണ മന’. സമകാലിക രാഷ്ട്രീയ വിഷയങ്ങള്‍ ചിത്രത്തിന്റെ പ്രമേയമായിട്ടുണ്ട്. സംഘപരിവാറിനേയും സംഘപരിവാര്‍ നേതൃത്വം നല്‍കുന്ന സര്‍ക്കാരിന്റെ നയങ്ങളേയും നേരിട്ടും പരോക്ഷമായും സിനിമയില്‍ വിമര്‍ശിച്ചിരിക്കുന്നു. ഹിന്ദുത്വ രാഷ്ട്രീയത്തെ കടന്നാക്രമിക്കാന്‍ തന്റെ സിനിമ കൊണ്ട് സംവിധായകന്‍ ഡിജോ ജോസ് ആന്റണി തീവ്രമായി തന്നെ പരിശ്രമിച്ചിരിക്കുന്നു. ആ പരിശ്രമം വിജയിക്കുകയും ചെയ്തു.
തിരക്കഥാകൃത്ത് ഷാരിസ് മുഹമ്മദാണ് കയ്യടി കൂടുതല്‍ അര്‍ഹിക്കുന്നത്. ചാട്ടുളി പോലുള്ള ഡയലോഗുകള്‍ കൊണ്ട് സംഘപരിവാര്‍ രാഷ്ട്രീയത്തെ ശക്തമായി വിമര്‍ശിക്കുന്നുണ്ട് ചിത്രത്തില്‍. പ്രത്യേകിച്ച് ആ ഡയലോഗുകള്‍ പൃഥ്വിരാജിനെ പോലൊരു സൂപ്പര്‍സ്റ്റാര്‍ തന്നെ പറയുമ്പോള്‍ ഇംപാക്ട് ഇരട്ടിയാകുന്നു. സംഘപരിവാര്‍ രാഷ്ട്രീയത്തിനെതിരെ സംസാരിക്കുന്ന ചിത്രമായതിനാല്‍ വരും ദിവസങ്ങളില്‍ കേരളത്തില്‍ രാഷ്ട്രീയ സംവാദങ്ങള്‍ക്കും വഴിയൊരുക്കിയേക്കാം.
കെട്ടുറപ്പുള്ള തിരക്കഥയും മികച്ച സംവിധാനവുമാണ് സിനിമയെ വേറെ ലെവല്‍ ആക്കുന്നത്. പ്രേക്ഷകരെ ത്രില്ലടിപ്പിക്കാന്‍ സിനിമയ്ക്ക് സാധിക്കുന്നുണ്ട്. കഥ ആവശ്യപ്പെടുന്ന ട്വിസ്റ്റുകള്‍ പ്രേക്ഷകരില്‍ ഉദ്വേഗം ജനിപ്പിച്ച് അവതരിപ്പിക്കുന്നതില്‍ സംവിധായകന്‍ വിജയിച്ചിരിക്കുന്നു. സാമൂഹ്യപ്രസക്തിയുള്ള വിഷയങ്ങളും സിനിമ കൈകാര്യം ചെയ്യുന്നുണ്ട്.
ദുരൂഹമായ ഒരു കൊലപാതകത്തിലൂടെയാണ് സിനിമയുടെ കഥ ആരംഭിക്കുന്നത്. ഈ കേസ് അന്വേഷിക്കാന്‍ വരുന്നത് സജ്ജന്‍ കുമാര്‍ എന്ന പൊലീസ് ഉദ്യോഗസ്ഥനാണ്. ഈ കഥാപാത്രത്തെ സുരാജ് വളരെ കയ്യടക്കത്തോടെയാണ് അവതരിപ്പിച്ചിരിക്കുന്നത്. ആദ്യ പകുതിയില്‍ സുരാജ് നിറഞ്ഞാടുകയാണ്.
രണ്ടാം പകുതിയിലേക്ക് എത്തുമ്പോള്‍ കിടിലന്‍ പെര്‍ഫോമന്‍സുമായി പൃഥ്വിരാജിന്റെ അരവിന്ദ് സ്വാമിനാഥന്‍ എന്ന കഥാപാത്രം പ്രേക്ഷകരെ ത്രസിപ്പിക്കുന്നു. മറ്റ് അഭിനേതാക്കളും മികച്ച പ്രകടനം കാഴ്ചവെച്ചു.
സൗബിന് ഷാഹിറും നവ്യ നായരും പ്രധാന വേഷത്തില്…
ഡോക്യുമെന്ററി വിവാദത്തിനിടെ ഒരേ ചടങ്ങില്‍ പങ്കെടുത്ത് നയന്‍താരയും…
വിനായകന്‍ നായകനായി എത്തുന്ന പെരുന്നാള്‍ എന്ന ചിത്രത്തിലേക്ക്…
അജിത് കുമാര്‍ നായകനായി പുറത്തിറങ്ങാന്‍ ഇരിക്കുന്ന ചിത്രമായ…
നയന്താരയെ 'ലേഡി സൂപ്പര്‍സ്റ്റാര്‍' എന്നു വിശേഷിപ്പിച്ച നടി…