Categories: Gossips

കൂടത്തായി കേസുമായി സിബിഐ 5 ന് ബന്ധമുണ്ടോ? വെളിപ്പെടുത്തി തിരക്കഥാകൃത്ത്

മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സിബിഐ 5 – ദ ബ്രെയ്ന്‍. എസ്.എന്‍.സ്വാമിയുടെ തിരക്കഥയില്‍ കെ.മധുവാണ് ദ ബ്രെയ്ന്‍ സംവിധാനം ചെയ്തിരിക്കുന്നത്. സേതുരാമയ്യര്‍ സിബിഐ എന്ന ഐക്കോണിക് കഥാപാത്രമായാണ് മമ്മൂട്ടി അഭിനയിക്കുന്നത്.

മേയ് 1 ന് വേള്‍ഡ് വൈഡായാണ് സിബിഐ 5 റിലീസ് ചെയ്യുക. സിനിമയുടെ സസ്‌പെന്‍സിനെ കുറിച്ചാണ് പ്രേക്ഷകര്‍ ഇപ്പോള്‍ തന്നെ ചര്‍ച്ച നടത്തുന്നത്. സംവിധായകനും തിരക്കഥാകൃത്തിനും മമ്മൂട്ടിക്കും അല്ലാതെ മറ്റാര്‍ക്കും ചിത്രത്തിന്റെ ട്വിസ്റ്റോ സസ്‌പെന്‍സോ മുഴുവനായി അറിയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

കൂടത്തായി കൊലപാതക പരമ്പരയുമായി സിബിഐ 5 ന് ബന്ധമുണ്ടോ എന്ന ചോദ്യമാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരിക്കുന്നത്. ബാസ്‌കറ്റ് കില്ലിങ്ങിനെ കുറിച്ചാണ് സിബിഐ 5 ല്‍ പ്രതിപാദിച്ചിരിക്കുന്നതെന്ന് തിരക്കഥാകൃത്ത് എസ്.എന്‍.സ്വാമി നേരത്തെ പറഞ്ഞിരുന്നു. കൂടത്തായിയിലെ ‘കൂട’ ആണോ ബാസ്‌കറ്റ് കില്ലിങ് എന്ന പ്രയോഗം കൊണ്ട് ഉദ്ദേശിച്ചത് എന്ന് പലരും സംശയം പ്രകടിപ്പിക്കുന്നതായി താന്‍ സോഷ്യല്‍ മീഡിയയില്‍ കാണുന്നുണ്ടെന്ന് എസ്.എന്‍.സ്വാമി പറയുന്നു.

എന്നാല്‍, കൂടത്തായി കേസുമായി സിബിഐ 5 ന് ഒരു ബന്ധവുമില്ലെന്ന് എസ്.എന്‍.സ്വാമി വ്യക്തമാക്കി. കൂടത്തായി കേസ് സിനിമയില്‍ പ്രതിപാദിച്ചിട്ടില്ലെന്നും എന്താണ് സിനിമയില്‍ ഉള്ള ട്വിസ്റ്റെന്ന് പ്രേക്ഷകര്‍ തന്നെ കണ്ട് മനസ്സിലാക്കണമെന്നും എസ്.എന്‍.സ്വാമി കൂട്ടിച്ചേര്‍ത്തു.

അനില മൂര്‍ത്തി

Recent Posts

കാഞ്ചീപുരം സാരിയിൽ സ്നേഹ

തമിഴ് ചലച്ചിത്ര താരം സ്നേഹയുടെ പുതിയ ഫോട്ടോഷൂട്ട്…

6 hours ago

ബ്ലാക്ക് ബീച്ച്‌വെയറിൽ വൈഖ റോസ്

മലയാളം-തമിഴ് ചലച്ചിത്ര മേഖലയിൽ സജീവമായ നടി വൈഖ…

6 hours ago

വിസ്മയയും പ്രണവും ഒരുമിച്ച്; പഴയകാല ചിത്രം ഏറ്റെടുത്ത് ആരാധകർ

സംവിധായകൻ ജൂഡ് ആന്റണി ജോസഫിന്റെ 'തുടക്കം' എന്ന…

6 hours ago

മാളികപ്പുറം താരം ദേവനന്ദയുടെ പിറന്നാൾ ആഘോഷച്ചിത്രങ്ങൾ വൈറൽ

മലയാള സിനിമയിലെ പ്രിയപ്പെട്ട ബാലതാരം ദേവനന്ദ ജിബിന്റെ…

6 hours ago

അനിയത്തിയുടെ സിനിമ എങ്ങനെ; മറുപടിയുമായി അപ്പു

ആദ്യ ചിത്രത്തിലൂടെ തന്നെ സിനിമാ പ്രേക്ഷകരുടെ മനം…

7 hours ago

വിജയിയും സംഗീതയും ഒന്നാകുന്നു; തൃഷയ്ക്ക് ട്രോളുകള്‍

കുറച്ചു നാളുകളായി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച വിഷയമാണ്…

7 hours ago