Categories: Gossips

പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ചിട്ടും മിന്നാരം തിയറ്ററുകളില്‍ വന്‍ ഹിറ്റാകാതെ പോയത് ഇക്കാരണത്താല്‍

തൊണ്ണൂറുകളിലാണ് മോഹന്‍ലാലിന്റെ മുഴുനീള കോമഡി ചിത്രങ്ങള്‍ തിയറ്ററുകളില്‍ വന്‍ തരംഗം തീര്‍ത്തിരുന്നത്. അതില്‍ പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന സിനിമകളെല്ലാം കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു. ഇന്നും ടിവിയില്‍ വരുമ്പോള്‍ മലയാളികള്‍ കാണുന്ന കൂടുതല്‍ സിനിമകളും മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ പിറന്നവയാണ്.

മിനിസ്‌ക്രീനില്‍ ഏറ്റവും റിപ്പീറ്റ് വാച്ചബിലിറ്റിയുള്ള മോഹന്‍ലാല്‍ ചിത്രമാണ് മിന്നാരം. 1991 സെപ്റ്റംബര്‍ 16 നാണ് മിന്നാരം റിലീസ് ചെയ്തത്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മിന്നാരത്തില്‍ ശോഭനയായിരുന്നു നടി. തിലകന്‍, ജഗതി, വേണു നാഗവള്ളി, ശങ്കരാടി, മണിയന്‍പിള്ള രാജു തുടങ്ങി വന്‍ താരനിര ഈ സിനിമയില്‍ അണിനിരന്നു.

Mohanlal Viswanathan Nair

കംപ്ലീറ്റ് ഫണ്‍ പാക്കേജ് ആയിരുന്നു മിന്നാരം. എന്നാല്‍, തിയറ്ററുകളില്‍ മിന്നാരം അത്ര വലിയ വിജയമായിരുന്നില്ല. പില്‍ക്കാലത്ത് സിനിമ മിനിസ്‌ക്രീനിലൂടെയാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. സിനിമയുടെ ട്രാജിക്കല്‍ എന്‍ഡ് തന്നെയാണ് ബോക്‌സ്ഓഫീസില്‍ തിരിച്ചടിയായത്. ശോഭനയുടെ കഥാപാത്രം മരിക്കുന്നതാണ് മിന്നാരത്തെ അത്ര വലിയ വിജയമാക്കാതിരിക്കാന്‍ കാരണം.

 

അനില മൂര്‍ത്തി

Recent Posts

ബർത്ത്ഡേ ആഘോഷങ്ങൾ കഴിഞ്ഞിട്ടും തീരാതെ വിശേഷങ്ങൾ; തായ്‌ലൻഡ് യാത്രയുടെ പുതിയ ചിത്രങ്ങളുമായി മാളവിക ശ്രീനാഥ്

ജന്മദിന ആഘോഷങ്ങൾ കഴിഞ്ഞിട്ടും തായ്‌ലൻഡ് വിശേഷങ്ങൾ അവസാനിക്കുന്നില്ല…

47 minutes ago

താരനിരയുണ്ടായിട്ടും കാണികളില്ല; ‘ദായ്‌റ’ പ്രതിസന്ധിയിൽ

കരീന കപൂറും പൃഥ്വിരാജ് സുകുമാരനും ഒരുമിച്ചെത്തിയ 'ദായ്‌റ'…

13 hours ago

13 വർഷത്തെ ദാമ്പത്യത്തിന് വിരാമം; വിനു മോഹനും വിദ്യയും വിവാഹമോചിതരായി

മലയാള സിനിമയിലെ ജനപ്രിയ താരദമ്പതികളായ വിനു മോഹനും…

13 hours ago

വിവാഹശേഷം ആദ്യമായി ഒരുമിച്ച്; വിജയ്-രശ്മിക ജോഡിയുടെ പുതിയ ഗാനം പുറത്ത്

വിജയ് ദേവരകൊണ്ടയുടെയും രശ്മികയുടെയും വിവാഹത്തിന് ശേഷമുള്ള ആദ്യ…

13 hours ago