Categories: latest news

കോവിഡ് സമയത്ത് ചുമ്മാ ചൊറിയും കുത്തിയിരുന്നപ്പോള്‍ ചെയ്തതല്ല ദൃശ്യം 2: ജീത്തു ജോസഫ്

ദൃശ്യം 2 ചെയ്യാന്‍ പോകുകയാണെന്ന് പറഞ്ഞപ്പോള്‍ പലരും അത് വേണോ എന്ന് ചോദിച്ചിട്ടുണ്ടെന്ന് സംവിധായകന്‍ ജീത്തു ജോസഫ്. സുഹൃത്തുക്കള്‍ പോലും അതിന്റെ ആവശ്യമുണ്ടോ എന്ന് ചോദിച്ചു. കോവിഡ് സമയത്ത് ചുമ്മാ വീട്ടില്‍ ചൊറിയും കുത്തി ഇരിക്കുമ്പോള്‍ ചെയ്യാന്‍ തീരുമാനിച്ചതല്ല ദൃശ്യം 2 എന്നും ജീത്തു പറഞ്ഞു.

എന്റെ ഒരു ബന്ധത്തിലുള്ള പെണ്‍കുട്ടി വരെ എന്നോട് ചോദിച്ചിട്ടുണ്ട്. ദൃശ്യം 2 ചെയ്യണോ എന്ന്. എനിക്ക് ആകെ ദേഷ്യവും വിഷമവും വന്നു. ഞാന്‍ അവളോട് ദേഷ്യപ്പെട്ടു സംസാരിച്ചു. നിങ്ങള്‍ കഥ വായിച്ചിട്ടോ സിനിമ കണ്ടിട്ടോ ആണ് ഇതിന്റെ ആവശ്യമുണ്ടായിരുന്നോ എന്ന് ചോദിക്കുന്നതെങ്കില്‍ മനസ്സിലാക്കാം. സിനിമയെ കുറിച്ച് ഒന്നും അറിയാതെ എന്തിനാണ് ഇങ്ങനെ ചോദിക്കുന്നതെന്ന് ആ പെണ്‍കുട്ടിയോട് ദേഷ്യപ്പെട്ട് പറഞ്ഞെന്നും ജീത്തു വെളിപ്പെടുത്തി.

ദൃശ്യം 3 യെ കുറിച്ച് മനസ്സില്‍ ചിന്തിച്ചിരുന്നു. എന്നാല്‍ ഒരു ത്രെഡ് ഒന്നും ആയിട്ടില്ല. നല്ല കഥ കിട്ടാതെ ദൃശ്യം 3 ആലോചിക്കാന്‍ പറ്റില്ല. ദൃശ്യവും ദൃശ്യം 2 വും പ്രേക്ഷകര്‍ക്ക് കൊടുത്തിരിക്കുന്ന വലിയ പ്രതീക്ഷയുണ്ട്. മൂന്നാം ഭാഗം വരുമ്പോഴും ആളുകള്‍ പ്രതീക്ഷിക്കും. അതിനനുസരിച്ചുള്ള കഥയില്ലാതെ ചെയ്യാന്‍ പറ്റില്ലെന്നും ജീത്തു ജോസഫ് പറഞ്ഞു.

അനില മൂര്‍ത്തി

Recent Posts

ഗായത്രി വീണ്ടും ബിഗ് ബോസ് വീട്ടിലേക്ക്?

ബിഗ് ബോസ് മലയാളം സീസണ്‍ 8ല്‍ നിന്ന്…

23 hours ago

വേടനെ താന്‍ കണ്ടില്ല; മറുപടിയുമായി ഉണ്ണിമായ

'പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍' ചിത്രത്തിന്റെ പ്രൊമോഷന്‍ ചടങ്ങിനിടെ റാപ്പര്‍…

23 hours ago

സംയുക്തയ്‌ക്കൊപ്പം സിനിമ വരുമോ ? നടന്റെ മറുപടി

മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതിമാരാണ് ബിജു മേനോനും സംയുക്ത…

23 hours ago

ഫ്രഞ്ച് ലുക്കിൽ തിളങ്ങി ഗൗരി കിഷൻ; പാരിസ് ഫാഷൻ വൈറൽ!

'96' എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി…

1 day ago