Categories: latest news

‘ഒന്ന് മതിയോ’; സെല്‍ഫി ചോദിച്ച കോണ്‍സ്റ്റബിളിനോട് മമ്മൂട്ടി

ആരാധകരോട് എത്രത്തോളം ഇഷ്ടമുള്ള താരമാണ് മമ്മൂട്ടിയെന്ന് വ്യക്തമാക്കുന്നതാണ് പൊലീസ് കോണ്‍സ്റ്റബിള്‍ ശില പി.എം. പറയുന്ന വാക്കുകള്‍. ആദ്യമായി മമ്മൂട്ടിയെ നേരില്‍ കണ്ടപ്പോള്‍ ഉണ്ടായ അനുഭവത്തെ കുറിച്ചാണ് ചാലക്കുടിയില്‍ പൊലീസ് ഡ്യൂട്ടി ചെയ്യുന്ന ശില മനസ്സുതുറന്നത്.

നിസാം ബഷീര്‍ ചിത്രത്തിന്റെ ഷൂട്ടിങ്ങിനാണ് മമ്മൂട്ടി ചാലക്കുടിയിലെത്തിയത്. ആ സമയത്ത് പൊലീസ് ചെക്കിങ് ഡ്യൂട്ടിയിലായിരുന്നു ശില. KL 07 CX0369 എന്ന നമ്പറിലുള്ള ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ എസ്.യു.വിയിലാണ് മമ്മൂട്ടി ചാലക്കുടിയിലെത്തിയത്. ചെക്കിങ് നടക്കുന്ന സമയത്ത് തന്റെ മുന്നില്‍ എത്തിയ വാഹനവും അതിലുള്ള ആളേയും കണ്ട് ശില ഞെട്ടി.

ഓര്‍മവെച്ച നാള്‍ മുതല്‍ മമ്മൂക്കയാണ് ഏറ്റവും ഇഷ്ടപ്പെട്ട നടന്‍. നാല്‍പ്പത് വര്‍ഷത്തോളമായി അതിനൊരു മാറ്റവുമില്ല. ചാലക്കുടിയില്‍വെച്ച് അപ്രതീക്ഷിതമായി അദ്ദേഹത്തെ കണ്ടു സംസാരിക്കാനും ഫോട്ടോ എടുക്കാനും സാധിച്ചെന്നും അതില്‍ വലിയ സന്തോഷമുണ്ടെന്നും ശില പറഞ്ഞു.

മടിച്ച് മടിച്ചാണെങ്കിലും ഒരു സെല്‍ഫി ചോദിച്ചു. ഒന്ന് മതിയോ എന്ന് മമ്മൂക്കയുടെ ചോദ്യം. അതോടെ ധൈര്യമായി. ഇഷ്ട്ടാനുസരണം ഫോട്ടോ എടുക്കാന്‍ പറ്റി. പൊലീസ് ഡ്യുട്ടിയെ പറ്റിയും കുടുംബത്തെ പറ്റിയും ഒക്കെ മമ്മൂട്ടി അന്വേഷിച്ചു. ഡ്യുട്ടിയിലുണ്ടായിരുന്ന എല്ലാ പൊലീസുകാരും മമ്മൂക്കക്കൊപ്പം ഫോട്ടോ എടുത്തു. എല്ലാവരോടും സുഖാന്വേഷണം നടത്തിയാണ് അദ്ദേഹം മടങ്ങിയതെന്നും ശില പറഞ്ഞു.

അനില മൂര്‍ത്തി

Recent Posts

കിടിലന്‍ ചിത്രങ്ങളുമായി ഇഷാനി കൃഷ്ണ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷാനി കൃഷ്ണ.…

3 hours ago

കിച്ചനില്‍ നിന്നും ചിത്രങ്ങളുമായി ഭാവന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…

4 hours ago

ഗ്ലാമറസ് പോസുമായി അമല പോള്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അമല പോള്‍.…

4 hours ago

സ്‌റ്റൈലിഷ് ലുക്കുമായി അനുപമ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുപമ പരമേശ്വരന്‍.…

4 hours ago

സാരിയില്‍ അതിസുന്ദരിയായി അഹാന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന കൃഷ്ണ.…

4 hours ago

അതിസുന്ദരിയായി വിന്‍സി

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് വിന്‍സി. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago