Categories: latest news

ആമേനിലെ ശോശന്നയെ ഓര്‍മയില്ലേ? ഇന്ന് ജന്മദിനം ആഘോഷിക്കുന്ന നടി സ്വാതി റെഡ്ഡിയുടെ പ്രായം അറിയുമോ

ഒരൊറ്റ സിനിമയിലൂടെ മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് സ്വാതി റെഡ്ഡി. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ആമേന്‍ എന്ന സിനിമയില്‍ ഫഹദ് ഫാസിലിന്റെ നായികയായാണ് സ്വാതി റെഡ്ഡി മലയാളത്തില്‍ എത്തിയത്. ശോശന്ന എന്ന കഥാപാത്രത്തെയാണ് സ്വാതി അവതരിപ്പിച്ചത്.

Swathy Reddy

ഫഹദിനൊപ്പം തന്നെ നോര്‍ത്ത് 24 കാതം എന്ന ചിത്രത്തിലും സ്വാതി പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. മോസയിലെ കുതിരമീനുകള്‍, ആട് ഒരു ഭീകരജീവിയാണ്, ഡബിള്‍ ബാരലല്‍, തൃശൂര്‍ പൂരം എന്നിവയാണ് സ്വാതിയുടെ മറ്റ് സിനിമകള്‍.

Swathy Reddy

1987 ഏപ്രില്‍ 19 നാണ് സ്വാതി റെഡ്ഡിയുടെ ജനനം. താരത്തിന്റെ 35-ാം ജന്മദിനമാണ് ഇന്ന് ആഘോഷിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ സ്വാതി തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളും ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്.

അനില മൂര്‍ത്തി

Recent Posts

അറിയാം വിജയിയുടെ ഫിറ്റ്‌നസ് സീക്രട്ട്

തമിഴ്‌നാട് മുഖ്യമന്ത്രിയും നടനുമായ സി.ജോസഫ് വിജയ്യുടെ ഊര്‍ജസ്വലതയും…

2 hours ago

തന്റെ ഭര്‍ത്താവായി അഭിനയിക്കാന്‍ പറ്റില്ലെന്ന് ആ നടന്‍ പറഞ്ഞു; മഞ്ജു പത്രോസ്

ടെലിവിഷനിലും സിനിമയിലും സാന്നിധ്യം അറിയിച്ചിട്ടുള്ള നടിയാണ് മഞ്ജു…

2 hours ago

പരാജയം താങ്ങാനാകാതെ നാട് വിട്ടു, ഫഹദ് ഫാസില്‍

തന്റെ അഭിനയത്തിലൂടെ മാത്രമല്ല ഫഹദ് ഫാസില്‍ പ്രചോദനമാകുന്നത്.…

2 hours ago