Dileesh Pothen
തനിക്ക് വര്‍ണ്ണാന്ധതയുണ്ടെന്ന് വെളിപ്പെടുത്തി സംവിധായകനും നടനുമായ ദിലീഷ് പോത്തന്‍. കൊച്ചിയിലെ ഒരു ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഫാക്കല്‍റ്റിയായി ജോലി ചെയ്തിരുന്ന സമയത്താണ് കണ്ണുകള്‍ക്കുള്ള പ്രശ്‌നം താന്‍ തിരിച്ചറിഞ്ഞതെന്നും ദിലീഷ് പോത്തന്‍ പറഞ്ഞു.
വര്‍ണ്ണാന്ധതയാണെന്ന് സ്ഥിരീകരിച്ച സമയത്ത് അതിനെ കുറിച്ച് അറിയില്ലായിരുന്നു. പിന്നീട് അതിനെക്കുറിച്ച് വായിക്കാന്‍ തുടങ്ങിയതോടെ സിനിമ സ്വപ്നം കണ്ട് നടക്കുന്നയാളെന്ന നിലയില്‍ ഭാവിയെക്കുറിച്ച് ആശങ്കപ്പെട്ടിരുന്നതായും ദിലീഷ് പോത്തന്‍ പറഞ്ഞു. ലോകപ്രശസ്ത ബ്രിട്ടീഷ്-അമേരിക്കന്‍ ചലച്ചിത്ര സംവിധായകന്‍ ക്രിസ്റ്റഫര്‍ നോളനും വര്‍ണ്ണാന്ധതയാണെന്ന വാര്‍ത്ത കണ്ടപ്പോഴാണ് ആശ്വാസമായതെന്നും അത് വലിയ ആത്മവിശ്വാസം നല്‍കിയതായും ദിലീഷ് പോത്തന്‍ ഇന്ത്യന്‍ എക്‌സ്പ്രസില്‍ എഴുതിയ കുറിപ്പില്‍ പറയുന്നു.
Dileesh Pothen
വര്‍ണ്ണാന്ധത ഉണ്ടെന്ന് അറിഞ്ഞതോടെ തനിക്ക് ചുറ്റുമുള്ളവരും വല്ലാതായിരുന്നതായും അവര്‍ പലതും കാണിക്കുകയും അതിന്റെ നിറത്തെക്കുറിച്ച് ചോദിക്കുകയും ചെയ്യുമായിരുന്നുവെന്നും ഇപ്പോഴും ചില സുഹൃത്തുക്കള്‍ തന്നോട് തമാശയായി ചോദിക്കാറുണ്ടെന്ന അനുഭവവും ദിലീഷ് പങ്കുവെച്ചു. ചില പ്രത്യേക നിറങ്ങള്‍ തിരിച്ചറിയാന്‍ കഴിയുന്നില്ല എന്നതിനേക്കാള്‍ താന്‍ മറ്റൊരു ലോകം കാണുന്നുണ്ട് എന്ന തിരിച്ചറിവായിരുന്നു മുന്നോട്ട് നയിച്ചിരുന്നതെന്നും ദിലീഷ് പറഞ്ഞു.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മോഹനന്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ദിവ്യ പ്രഭ.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശ്വേത മേനോന്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ദുര്‍ഗ കൃഷ്ണ.…