Kiran Rathod
അറബിക് കുത്ത് ഡാന്‍സുമായി ആരാധകരെ ആവേശം കൊള്ളിച്ച് നടി കിരണ്‍ റാത്തോഡ്. സോഷ്യല്‍ മീഡിയയില്‍ താരം പങ്കുവെച്ച വീഡിയോ വൈറലായി. കിടിലന്‍ സ്റ്റെപ്പുകളുമായാണ് താരം പ്രത്യക്ഷപ്പെടുന്നത്.
19 വര്‍ഷങ്ങള്‍ക്ക് മുന്‍പ് മോഹന്‍ലാല്‍ ചിത്രത്തില്‍ നായികയായി അഭിനയിച്ച താരമാണ് കിരണ്‍ റാത്തോഡ്. ഷാജി കൈലാസ് സംവിധാനം ചെയ്ത താണ്ഡവത്തില്‍ മോഹന്‍ലാലിന്റെ നായികയായി കിരണ്‍ റാത്തോഡ് എത്തിയിരുന്നു.
ചിയാന്‍ വിക്രം നായകനായ ജമനിയിലെ അഭിനയമാണ് കിരണ്‍ റാത്തോറിന് സിനിമയില്‍ ബ്രേക്ക് ആയത്. രണ്ടായിരത്തി രണ്ടില്‍ മോഹന്‍ലാല്‍ നായകനായി എത്തിയ താണ്ഡവം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തുകയും ചെയ്തു. മോഹന്‍ലാലിന്റെ നായികാ വേഷം മീനാക്ഷി എന്ന കഥപാത്രമാണ് കിരണ്‍ റാത്തോര്‍ അഭിനയിച്ചത്. താണ്ഡവത്തിലെ മോഹന്‍ലാലിനൊപ്പമുള്ള സീനുകളെല്ലാം അക്കാലത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. താണ്ഡവത്തില്‍ അന്ന് കണ്ട കിരണ്‍ റാത്തോര്‍ അല്ല ഇപ്പോള്‍. ആളാകെ മാറിയിരിക്കുന്നു എന്നാണ് ആരാധകര്‍ പുതിയ വീഡിയോ കണ്ട് കമന്റ് ചെയ്യുന്നു.
നാട്ടിൻപുറത്തെ ചെളിനിറഞ്ഞ മൈതാനങ്ങൾ മുതൽ ലോകകപ്പ് രാത്രികളിലെ…
കൊല്ലം സുധിയുടെ മരണത്തിന് പിന്നാലെ കുടുംബം നേരിട്ട…
മുൻ മിസ് ട്രാൻസ് ഗ്ലോബലും പ്രശസ്ത മോഡലുമായ…
തന്റെ മക്കളെ കുറിച്ച് വളരെ അഭിമാനത്തോടെയാണ് കൃഷ്ണ…
മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത സിനിമയായിരുന്നു…
മലയാളികളുടെ പ്രിയതാരമാണ് ഫഹദ് ഫാസില്‍. ഇപ്പോഴിതാ താനൊരു…