Categories: Gossips

കേസില്‍ നിന്ന് മുക്തി കിട്ടാന്‍ പ്രത്യേക വഴിപാടുകളുമായി ദിലീപ്; ക്ഷേത്രദര്‍ശനവുമായി താരം

നടിയെ ആക്രമിച്ച കേസില്‍ കുറ്റാരോപിതനായ ദിലീപ് കേസില്‍ നിന്ന് മുക്തി നേടാന്‍ പ്രത്യേക വഴിപാടുകളും പൂജകളുമായി വിവിധ ക്ഷേത്രങ്ങള്‍ കയറിയിറങ്ങുകയാണ്. കഷ്ടകാലം മാറാന്‍ ഒരു ജോത്സ്യന്‍ നിര്‍ദേശിച്ചതനുസരിച്ചാണ് ദിലീപ് ഇപ്പോള്‍ വിവിധ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുന്നത്.

കഴിഞ്ഞ ദിവസം ദിലീപ് ശബരിമലയില്‍ ദര്‍ശനം നടത്തിയിരുന്നു. കഴിഞ്ഞ ദിവസം രാത്രി മാനേജര്‍ വെങ്കി, ശരത്ത് എന്നിവരോടൊപ്പമാണ് ദിലീപ് ശബരിമലയിലെത്തിയത്. ഇന്ന് രാവിലെ ദര്‍ശനം നടത്തി. തന്ത്രിയെ സന്ദര്‍ശിച്ച ദീലീപ് ഏറെ നേരം സന്നിധാനത്ത് ചെലവഴിച്ച ശേഷമാണ് മലയിറങ്ങിയത്.

Dileep

മുന്‍വര്‍ഷങ്ങളിലും ദിലീപ് ശബരിമല സന്ദര്‍ശനം നടത്തിയിട്ടുണ്ട്. കറുത്ത ഷര്‍ട്ടും വെള്ള മുണ്ടും ധരിച്ചാണ് ദിലീപ് സന്നിധാനത്തെത്തിയത്. നടിയെ ആക്രമിച്ച കേസ് കോടതിയില്‍ നിലനില്‍ക്കുന്നതിനാല്‍ ദിലീപ് പ്രതികരിക്കാന്‍ തയ്യാറായില്ല. ഇരുമുടിക്കെട്ടില്ലാതെ സിവില്‍ ദര്‍ശനം വഴിയാണ് സന്നിധാനത്തെത്തിയത്. പ്രസാദം വാങ്ങിയ ശേഷം മാളികപ്പുറത്തും ദര്‍ശനം നടത്തി. തുടര്‍ന്ന് ക്ഷേത്രം തന്ത്രിയേയും മേല്‍ശാന്തിമാരേയും കണ്ട ശേഷമാണ് ദിലീപ് മടങ്ങിയത്.

 

അനില മൂര്‍ത്തി

Recent Posts

ബർത്ത്ഡേ ആഘോഷങ്ങൾ കഴിഞ്ഞിട്ടും തീരാതെ വിശേഷങ്ങൾ; തായ്‌ലൻഡ് യാത്രയുടെ പുതിയ ചിത്രങ്ങളുമായി മാളവിക ശ്രീനാഥ്

ജന്മദിന ആഘോഷങ്ങൾ കഴിഞ്ഞിട്ടും തായ്‌ലൻഡ് വിശേഷങ്ങൾ അവസാനിക്കുന്നില്ല…

2 hours ago

താരനിരയുണ്ടായിട്ടും കാണികളില്ല; ‘ദായ്‌റ’ പ്രതിസന്ധിയിൽ

കരീന കപൂറും പൃഥ്വിരാജ് സുകുമാരനും ഒരുമിച്ചെത്തിയ 'ദായ്‌റ'…

14 hours ago

13 വർഷത്തെ ദാമ്പത്യത്തിന് വിരാമം; വിനു മോഹനും വിദ്യയും വിവാഹമോചിതരായി

മലയാള സിനിമയിലെ ജനപ്രിയ താരദമ്പതികളായ വിനു മോഹനും…

14 hours ago

വിവാഹശേഷം ആദ്യമായി ഒരുമിച്ച്; വിജയ്-രശ്മിക ജോഡിയുടെ പുതിയ ഗാനം പുറത്ത്

വിജയ് ദേവരകൊണ്ടയുടെയും രശ്മികയുടെയും വിവാഹത്തിന് ശേഷമുള്ള ആദ്യ…

14 hours ago