Categories: Gossips

ദുല്‍ഖര്‍, നിവിന്‍, നസ്രിയ ഗ്രൂപ്പുമായി കൂട്ടുകൂടാന്‍ ഫഹദിനെ സമ്മതിക്കില്ല, ഒറ്റയ്ക്ക് ഇരിക്കാന്‍ പറയും; ബാംഗ്ലൂര്‍ ഡേയ്‌സിനു പിന്നില്‍

അഞ്ജലി മേനോന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ബാംഗ്ലൂര്‍ ഡേയ്‌സ്. 2014 ല്‍ പുറത്തിറങ്ങിയ ചിത്രം വമ്പന്‍ വിജയമായിരുന്നു. ദുല്‍ഖര്‍ സല്‍മാന്‍, ഫഹദ് ഫാസില്‍, നിവിന്‍ പോളി, നസ്രിയ നസീം തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അഭിനയിച്ചത്.

ബാംഗ്ലൂര്‍ ഡേയ്‌സിന്റെ പിന്നില്‍ രസകരമായ ചില അണിയറ കഥകളുണ്ട്. ദുല്‍ഖര്‍, നിവിന്‍, നസ്രിയ എന്നിവരുടെ കഥാപാത്രങ്ങള്‍ പരസ്പരം നല്ല അടുപ്പമുള്ള കസിന്‍സാണ്. അതുകൊണ്ട് തന്നെ അവര്‍ക്കിടയില്‍ കളിയും ചിരിയുമുണ്ട്. എന്നാല്‍, ഫഹദിന്റെ കഥാപാത്രം ഇവരില്‍ നിന്നെല്ലാം ഏറെ വ്യത്യസ്തമാണ്. വളരെ ഇന്‍ട്രോവെര്‍ട്ട് ആയ കഥാപാത്രത്തെയാണ് ഫഹദ് ചിത്രത്തില്‍ അവതരിപ്പിച്ചത്.

Nazriya and Fahad Faasil

അധികം ആരോടും കൂട്ടുകൂടാത്ത, സ്വയം തന്നിലേക്ക് തന്നെ ഒതുങ്ങുന്ന ഫഹദിന്റെ കഥാപാത്രത്തിനായി അഞ്ജലി മേനോന്‍ വളരെ ശ്രദ്ധ ചെലുത്തിയിരുന്നു. സെറ്റില്‍ ദുല്‍ഖര്‍, നിവിന്‍, നസ്രിയ എന്നിവര്‍ക്കൊപ്പം അധികം സമയം ചെലവഴിക്കാന്‍ അഞ്ജലി മേനോന്‍ ഫഹദിനെ അനുവദിച്ചിരുന്നില്ല. കൂടുതല്‍ സമയവും ഒറ്റക്കിരിക്കാനാണ് അഞ്ജലി ഫഹദിനോട് ആവശ്യപ്പെട്ടിരുന്നത്. കഥാപാത്രം അതിന്റെ പൂര്‍ണതയില്‍ അവതരിപ്പിരക്കാന്‍ ഫഹദിന് സാധിക്കാന്‍ വേണ്ടിയാണ് ഇങ്ങനെയൊരു നീക്കം നടത്തിയത്.

അനില മൂര്‍ത്തി

Recent Posts

ബർത്ത്ഡേ ആഘോഷങ്ങൾ കഴിഞ്ഞിട്ടും തീരാതെ വിശേഷങ്ങൾ; തായ്‌ലൻഡ് യാത്രയുടെ പുതിയ ചിത്രങ്ങളുമായി മാളവിക ശ്രീനാഥ്

ജന്മദിന ആഘോഷങ്ങൾ കഴിഞ്ഞിട്ടും തായ്‌ലൻഡ് വിശേഷങ്ങൾ അവസാനിക്കുന്നില്ല…

2 hours ago

താരനിരയുണ്ടായിട്ടും കാണികളില്ല; ‘ദായ്‌റ’ പ്രതിസന്ധിയിൽ

കരീന കപൂറും പൃഥ്വിരാജ് സുകുമാരനും ഒരുമിച്ചെത്തിയ 'ദായ്‌റ'…

14 hours ago

13 വർഷത്തെ ദാമ്പത്യത്തിന് വിരാമം; വിനു മോഹനും വിദ്യയും വിവാഹമോചിതരായി

മലയാള സിനിമയിലെ ജനപ്രിയ താരദമ്പതികളായ വിനു മോഹനും…

14 hours ago

വിവാഹശേഷം ആദ്യമായി ഒരുമിച്ച്; വിജയ്-രശ്മിക ജോഡിയുടെ പുതിയ ഗാനം പുറത്ത്

വിജയ് ദേവരകൊണ്ടയുടെയും രശ്മികയുടെയും വിവാഹത്തിന് ശേഷമുള്ള ആദ്യ…

14 hours ago