Categories: latest news

‘അത് ഞങ്ങള്‍ ചെയ്യാന്‍ പാടില്ലായിരുന്നു’; മോഹന്‍ലാല്‍ ചിത്രം കാസനോവയുടെ പരാജയത്തെ കുറിച്ച് തിരക്കഥാകൃത്തുക്കള്‍

വലിയ പ്രതീക്ഷകളോടെ റിലീസ് ചെയ്ത മോഹന്‍ലാലിന്റെ ബിഗ് ബജറ്റ് ചിത്രമായിരുന്നു കാസനോവ. ബോബി സഞ്ജയ് കൂട്ടുകെട്ടിന്റെ തിരക്കഥയില്‍ റോഷന്‍ ആന്‍ഡ്രൂസായിരുന്നു കാസനോവ സംവിധാനം ചെയ്തത്. സിനിമ ബോക്‌സ്ഓഫീസില്‍ വമ്പന്‍ പരാജയമായി. ഈ സിനിമയുടെ പരാജയത്തില്‍ പൂര്‍ണ ഉത്തരവാദിത്തം തങ്ങള്‍ക്കാണെന്ന് തുറന്നു സമ്മതിക്കുകയാണ് തിരക്കഥാകൃത്തുക്കളായ ബോബി സഞ്ജയ്.

കാസനോവ എഴുതി തുടങ്ങുമ്പോള്‍ വലിയൊരു സിനിമയായിരുന്നു. സിനിമയുടെ ലൊക്കേഷനുകളെ പറ്റി കൃത്യമായ ധാരണ അന്ന് ഉണ്ടായിരുന്നില്ല. ആദ്യം വിയെന്നാ കേന്ദ്രീകരിച്ച് ഷൂട്ട് ചെയ്യാന്‍ തീരുമാനിച്ചു. ബജറ്റ് കൂടുമെന്ന് തോന്നി വിയന്നാ ഉപേക്ഷിച്ചു. പിന്നീട് സൗത്ത് ആഫ്രിക്കയില്‍ പ്‌ളാന്‍ ചെയ്തു. അതിനനുസരിച്ച് കുറെ എഴുത്തുകളും കാര്യങ്ങളും ചെയ്തു. പിന്നീടാണ് ദുബായിലേക്ക് എത്തിയത്. ഈ സമയം കൊണ്ട് ഏകദേശം മൂന്ന് വര്‍ഷം കഴിഞ്ഞിരുന്നു. ഒരു സിനിമ ഒരുപാട് തവണ മാറ്റിയെഴുതുമ്പോള്‍ നമുക്ക് വല്ലാത്തൊരു മടുപ്പും, ക്രിയേറ്റിവിറ്റി ചോര്‍ന്നുപോകുന്ന അവസ്ഥയുമുണ്ടാകും. ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ ഇതുമതി എന്ന് തീരുമാനിച്ചതാണ് തങ്ങള്‍ ചെയ്ത ഏറ്റവും വലിയ തെറ്റെന്ന് ബോബി സഞ്ജയ് പറയുന്നു.

Mohanlal (Sagar Alias Jacky)

‘ അത് ഞങ്ങള്‍ ചെയ്യാന്‍ പാടില്ലായിരുന്നു. എത്ര ഡ്രാഫ്റ്റ് എഴുതിയിട്ടുണ്ടെങ്കിലും ഞങ്ങള്‍ വീണ്ടും കയറിയിറങ്ങണമായിരുന്നു ആ തിരക്കഥയില്‍. ശരിക്കും പറഞ്ഞാല്‍ ഒരിക്കലും അങ്ങനെ ചെയ്യരുതെന്ന് ഞങ്ങളെ പഠിപ്പിച്ച സിനിമ കൂടിയാണ് കാസനോവ. ഞങ്ങള്‍ കുറേകൂടി ശ്രദ്ധിക്കണമായിരുന്നു. അതുകൊണ്ട് തന്നെ കാസനോവയുടെ പരാജയ് നൂറ് ശതമാനം ഞങ്ങളുടേതാണ്,’ ബോബി സഞ്ജയ് പറഞ്ഞു.

അനില മൂര്‍ത്തി

Recent Posts

മനോഹരിയായി അഹാന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന കൃഷ്ണ.…

14 hours ago

സാരിയില്‍ ഗ്ലാമറസായി ഇഷാനി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷാനി കൃഷ്ണ.…

14 hours ago

അതിസുന്ദരിയായി മീനാക്ഷി ദിലീപ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീനാക്ഷി ദിലീപ്.…

14 hours ago

ചീരുവിന്റെ ഓര്‍മകളില്‍ മേഘ്‌ന

മലയാളികള്‍ക്ക് ഏറെ സുപരിചിതയായ താരമാണ് മേഘ്ന രാജ്.…

1 day ago

ഒരു ദിവസം ഞാന്‍ ഭയങ്കരമായി കരഞ്ഞു; വിവാഹ ജീവിതത്തെക്കുറിച്ച് ജുവല്‍

റിയാലിറ്റ് ഷോ അവതാരകായി തിളങ്ങി ആരാധകരുടെ മനം…

1 day ago

പിണങ്ങിപ്പോയവരെ അമ്മയിലേക്ക് സ്വാഗതം ചെയ്ത് ശ്വേത മേനോന്‍

ഗ്ലാമറസ് വേഷങ്ങിലും നാടന്‍ വേഷങ്ങളിലും ഒരു പോലെ…

1 day ago