ശക്തരായ നായകന്‍മാരെ പോലെ തന്നെ വില്ലന്‍മാരേയും മലയാള സിനിമയില്‍ കണ്ടിട്ടുണ്ട്. നായകന്‍മാരേക്കാള്‍ മുകളില്‍ നില്‍ക്കുന്ന വില്ലന്‍മാരും മലയാള സിനിമയിലുണ്ട്. അത്തരത്തില്‍ അതിക്രൂരന്‍മാരായ മലയാളത്തിലെ അഞ്ച് വില്ലന്‍മാര്‍ ആരൊക്കെയാണെന്ന് നോക്കാം.
1. ഭാസ്‌കര പട്ടേലര്‍ (വിധേയന്‍)
അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത് 1990 ല്‍ പുറത്തിറങ്ങിയ ചിത്രമാണ് വിധേയന്‍. ചിത്രത്തിലെ ഭാസ്‌കര പട്ടേലര്‍ എന്ന ക്രൂരനായ വില്ലന്‍ വേഷം മമ്മൂട്ടിയാണ് അവതരിപ്പിച്ചത്. ഡയലോഗ് ഡെലിവറി കൊണ്ടും മാനറിസങ്ങള്‍ കൊണ്ടും ഭാസ്‌കര പട്ടേലര്‍ എന്ന ദുഷ്ടനെ മമ്മൂട്ടി അനായാസം സ്‌ക്രീനില്‍ പകര്‍ത്തി. വിധേയനിലെ അഭിനയത്തിനു മമ്മൂട്ടിക്ക് ദേശീയ അവാര്‍ഡ് കരസ്ഥമാക്കി.
2. പോള്‍ പൗലോക്കാരന്‍ (നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍)
1986 ല്‍ റിലീസ് ചെയ്ത നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍ എന്ന ചിത്രത്തില്‍ പോള്‍ പൗലോക്കാരന്‍ എന്ന വില്ലന്‍ വേഷം അവതരിപ്പിച്ചത് തിലകനാണ്.
3. മുരിക്കുംകുന്നത്ത് അഹമ്മദ് ഹാജി (പാലേരിമാണിക്യം)
വിധേയന് ശേഷം മമ്മൂട്ടി വില്ലന്‍ വേഷത്തിലൂടെ ഞെട്ടിച്ച മറ്റൊരു സിനിമയാണ് പാലേരിമാണിക്യം ഒരു പാതിരാകൊലപാതകത്തിന്റെ കഥ. 2009 ല്‍ രഞ്ജിത്താണ് ചിത്രം സംവിധാനം ചെയ്തത്. ഡയലോഗ് ഡെലിവറി കൊണ്ട് പോലും പ്രേക്ഷകരെ ഞെട്ടിക്കാന്‍മമ്മൂട്ടിക്ക് സാധിച്ചു.
4. ഹൈദര്‍ മരക്കാര്‍ (ധ്രുവം)
1993 ല്‍ റിലീസ് ചെയ്ത ധ്രുവത്തില്‍ നായകന്‍ മമ്മൂട്ടിയോളം സ്‌കോര്‍ ചെയ്ത വില്ലനാണ് ടൈഗര്‍ പ്രഭാകര്‍. ഹൈദര്‍ മരക്കാര്‍ എന്ന വില്ലന്‍ വേഷത്തെയാണ് പ്രഭാകര്‍ അവതരിപ്പിച്ചത്. മലയാളത്തില്‍ ഇന്നും ചര്‍ച്ച ചെയ്യപ്പെടുന്ന വില്ലന്‍ വേഷമാണ് ഇത്.
5. മുണ്ടക്കല്‍ ശേഖരന്‍ (ദേവാസുരം)
മലയാളത്തിലെ ഐക്കോണിക്ക് വില്ലന്‍ വേഷമാണ് മുണ്ടക്കല്‍ ശേഖരന്‍. ദേവാസുരത്തില്‍ നപ്പോളിയനാണ് ഈ വില്ലന്‍ വേഷം അവതരിപ്പിച്ചത്. 1993 ലാണ് ചിത്രം റിലീസ് ചെയ്തത്.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അപര്‍ണ തോമസ്.…
ബ്ലാക്ക് ഔട്ട്ഫിറ്റില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ.…
ഏറെ പ്രതീക്ഷയോടെ റിലീസ് ചെയ്ത സൂര്യ ചിത്രം…
സിനിമ മേഖലയില്‍ നിന്നും തുടക്കകാലത്ത് തനിക്ക് മോശം…
ഷാരൂഖ് ഖാന്റെ മകള്‍ സുഹാന ഖാന് അഭിനയിച്ച…