Mammootty and Thilakan
മമ്മൂട്ടിയും തിലകനും ഒരേ സ്വഭാവക്കാരാണെന്ന് തിലകന്റെ മകന്‍ ഷോബി തിലകന്‍. മമ്മൂക്കയും അച്ഛനും പരസ്പരം വഴക്കടിക്കുന്നത് അവരുടെ സ്വഭാവത്തിന്റെ ഭാഗമാണെന്നും അതിനു അധികം ആയുസ്സുണ്ടാകാറില്ലെന്നും ഷോബി തിലകന്‍ പറഞ്ഞു.
പലപ്പോഴും ഇരുവരും തമ്മില്‍ സൗന്ദര്യ പിണക്കമാണ്. ഒരേ സ്വഭാവമാണ് രണ്ട് പേര്‍ക്കും. വഴക്ക് ഉണ്ടാക്കുന്നത് രണ്ട് പേര്‍ക്കും ആത്മസംതൃപ്തിയാണ്. പിണക്കം മനസ്സില്‍ വച്ചു നടക്കില്ല. രണ്ട് മിനിറ്റ് കഴിയുമ്പോള്‍ പിണക്കങ്ങളെല്ലാം മാറ്റുമെന്നും താന്‍ ഇതി നേരിട്ട് കണ്ടിട്ടുണ്ടെന്നും ഷോബി തിലകന്‍ പറഞ്ഞു.
Thilakan
അമ്മയിലെ പ്രശ്‌നങ്ങള്‍ നടക്കുന്ന സമയത്താണ് ദുല്‍ഖറിന്റെ ഉസ്താദ് ഹോട്ടലില്‍ അച്ഛന്‍ അഭിനയിക്കുന്നത്. ദുല്‍ഖറിന്റെ ഓപ്പോസിറ്റായി അച്ഛനെ ഇട്ടത് അന്ന് മമ്മൂക്ക കൂടി അറിഞ്ഞിട്ടാണ്. ഇരുവരും തമ്മിലുള്ള വഴക്കുകളെല്ലാം ചെറിയ ഈഗോ ക്ലാഷിന്റെ പുറത്താണ്. ഉള്ളില്‍ തോന്നുന്നത് അതേപടി പറയുന്ന ആളുകളാണ് രണ്ട് പേരും. മമ്മൂട്ടിയുടെ കൂടെ അഭിനയിക്കില്ലെന്ന് പറഞ്ഞ് അച്ഛന്‍ അഡ്വാന്‍സ് തിരിച്ചുകൊടുത്ത സംഭവങ്ങളുണ്ട്. പിന്നീട് മമ്മൂക്ക തന്നെ അച്ഛനെ വിളിച്ച് ഫോണില്‍ സംസാരിച്ച് പിണക്കം തീര്‍ക്കും. എന്നിട്ട് ഇവരുവരും ഒന്നിച്ച് അഭിനയിക്കുമെന്നും ഷോബി തിലകന്‍ പറഞ്ഞു.
വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…
മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…
മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…
ബി?ഗ് ബോസ് മലയാളം സീസണ് 8 ല്‍…
നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…
നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…