Bindhu Panicker
വാഹനാപകടത്തില്‍ മരിച്ച സഹോദരന് എം.ബാബുരാജിന് വിടചൊല്ലി നടി ബിന്ദു പണിക്കര്‍. ബൈക്കില്‍ സഞ്ചരിക്കവേ അജ്ഞാത വാഹനമിടിച്ചാണ് ബാബുരാജ് മരിച്ചത്. വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ബാബുരാജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
സഹോദരന്റെ ജീവനറ്റ ശരീരം കാണാന്‍ നെഞ്ചു തകര്‍ന്നാണ് ബിന്ദു പണിക്കര്‍ എത്തിയത്. സഹോദരന്റെ മൃതദേഹം കണ്ട് പൊട്ടിക്കരയുന്ന ബിന്ദു പണിക്കരുടെ ചിത്രങ്ങളും വീഡിയോയുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ നെഞ്ച് തകര്‍ക്കുന്നത്. സഹോദരനുമായി അത്രമേല്‍ ആത്മബന്ധം ബിന്ദുവിനുണ്ടായിരുന്നു.
Bindhu Panicker
കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് അപകടം സംഭവിച്ചത്. രാത്രി ജോലി കഴിഞ്ഞ് മടങ്ങുമ്പോഴാണ് വരാപ്പുഴ പാലത്തില്‍ വച്ച് ബാബുരാജിനെ അജ്ഞാത വാഹനം ഇടിച്ചിട്ടത്. തലയ്ക്കു ഗുരുതരമായി പരിക്കേറ്റ ബാബുരാജിനെ പിന്നാലെ വന്ന കുടുംബം ചേരാനല്ലൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്നലെ രാവിലെ മരിച്ചു.
ഗായികയും നടിയുമായ അഭിരാമി സുരേഷ് പങ്കുവെച്ച പുത്തൻ…
സ്കൂൾ കാലത്ത് ഹ്രസ്വചിത്രമെടുത്ത് നാട്ടുകാരെ അമ്പരപ്പിച്ച ഒരു…
മലയാള സിനിമയുടെ ഭാഗമാകാൻ തനിക്ക് ആഗ്രഹമുണ്ടെന്ന് ബോളിവുഡ്…
കൈമുട്ടിലെ പേശീവേദനയായ ടെന്നിസ് എൽബോയെക്കുറിച്ച് നടൻ പൃഥ്വിരാജ്…
ഇരുപതാം വിവാഹവാര്‍ഷികത്തോടനുബന്ധിച്ച് ക്രിസ്ത്യന്‍ ആചാരപ്രകാരം വീണ്ടും വിവാഹപ്രതിജ്ഞ…
മലയാളികള്‍ എക്കാലത്തും ആവര്‍ത്തിച്ചു കണ്ട് ആസ്വദിക്കുന്ന കോമഡി…