Categories: latest news

മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ച് അഭിനയിച്ച സിനിമകളില്‍ മലയാളി നിര്‍ബന്ധമായും കണ്ടിരിക്കേണ്ട അഞ്ച് ചിത്രങ്ങള്‍

മറ്റ് ഇന്‍ഡസ്ട്രികളിലെ സൂപ്പര്‍താരങ്ങളേക്കാള്‍ ഒന്നിച്ച് അഭിനയിച്ച സിനിമകള്‍ ധാരാളമുള്ള മോളിവുഡ് സൂപ്പര്‍സ്റ്റാറുകളാണ് മമ്മൂട്ടിയും മോഹന്‍ലാലും. അമ്പതിലേറെ സിനിമകളില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. അതില്‍ മിക്കവയും സൂപ്പര്‍ഹിറ്റുകളായിരുന്നു. മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ച് അഭിനയിച്ച സിനിമകളില്‍ നിര്‍ബന്ധമായും കണ്ടിരിക്കേണ്ട അഞ്ച് സിനിമകള്‍ ഏതൊക്കെയാണെന്ന് നോക്കാം.

1. അതിരാത്രം

1984 ല്‍ ഐ.വി.ശശിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ മാസ് ചിത്രമാണ് അതിരാത്രം. മമ്മൂട്ടി താരാദാസ് എന്ന അധോലോക നായകനായി അഭിനയിച്ചപ്പോള്‍ മോഹന്‍ലാല്‍ പ്രസാദ് എന്ന പൊലീസ് കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. സിനിമ ബോക്‌സ്ഓഫീസില്‍ വമ്പന്‍ഹിറ്റായി.

2. അടിമകള്‍ ഉടമകള്‍

1987 ല്‍ റിലീസ് ചെയ്ത സിനിമയാണ് അടിമകള്‍ ഉടമകള്‍. ടി.ദാമോദരന്‍ മാഷിന്റെ തിരക്കഥയില്‍ ഐ.വി.ശശിയാണ് സംവിധാനം ചെയ്തത്. തൊഴിലാളി സമരങ്ങളും അവകാശങ്ങളുമാണ് സിനിമയുടെ പ്രമേയം. രാഘവന്‍ എന്ന യൂണിയന്‍ നേതാവിന്റെ വേഷത്തിലാണ് മമ്മൂട്ടി അഭിനയിച്ചത്. മോഹന്‍ ചെറിയാന്‍ എന്ന കമ്പനി മാനേജറുടെ വേഷം മോഹന്‍ലാല്‍ അവതരിപ്പിച്ചു.

3. അനുബന്ധം

എം.ടി.വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ഐ.വി.ശശി സംവിധാനം ചെയ്ത അനുബന്ധം 1985 ലാണ് റിലീസ് ചെയ്തത്. മനുഷ്യ ബന്ധങ്ങളുടെ കഥ പറഞ്ഞ ചിത്രത്തില്‍ മലയാളത്തിന്റെ രണ്ട് സൂപ്പര്‍താരങ്ങളും മികച്ച അഭിനയമാണ് കാഴ്ചവെച്ചത്. മുരളീധരന്‍ മാസ്റ്റര്‍ എന്ന കഥാപാത്രത്തെ മമ്മൂട്ടിയും ഭാസ്‌കരന്‍ എന്ന കഥാപാത്രത്തെ മോഹന്‍ലാലും അനശ്വരമാക്കി.

Mammootty and Mohanlal

4. അടിയൊഴുക്കുകള്‍

എം.ടി.വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ഐ.വി.ശശി സംവിധാനം ചെയ്ത ചിത്രമാണ് അടിയൊഴുക്കുകള്‍. 1984 ലാണ് റിലീസ് ചെയ്തത്. ആ വര്‍ഷത്തെ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് അടിയൊഴുക്കിലെ അഭിനയത്തിലൂടെ മമ്മൂട്ടി സ്വന്തമാക്കി. കരുണന്‍ എന്ന കഥാപാത്രത്തെ മമ്മൂട്ടിയും ഗോപി എന്ന കഥാപാത്രത്തെ മോഹന്‍ലാലും അവതരിപ്പിച്ചിരിക്കുന്നു.

5. ഹരികൃഷ്ണന്‍സ്

മമ്മൂട്ടിയും മോഹന്‍ലാലും തുല്യ പ്രാധാന്യമുള്ള കഥാപാത്രങ്ങള്‍ അവതരിപ്പിച്ച ചിത്രമാണ് ഹരികൃഷ്ണന്‍സ്. ഫാസില്‍ സംവിധാനം ചെയ്ത ചിത്രം 1998 ലാണ് റിലീസ് ചെയ്തത്. ഹരി എന്ന കഥാപാത്രത്തെ മമ്മൂട്ടിയും കൃഷ്ണന്‍ എന്ന കഥാപാത്രത്തെ മോഹന്‍ലാലും അവതരിപ്പിച്ചിരിക്കുന്നു.

അനില മൂര്‍ത്തി

Recent Posts

കിടിലന്‍ പോസുമായി ശ്വേത മേനോന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശ്വേത മേനോന്‍.…

15 hours ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി നമിത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…

15 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി സ്രിന്റ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…

15 hours ago

നിറവയറില്‍ ചിത്രങ്ങളുമായി ദുര്‍ഗ കൃഷ്ണ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ദുര്‍ഗ കൃഷ്ണ.…

3 days ago

കിടിലന്‍ ചിത്രങ്ങളുമായി നവ്യ നായര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…

3 days ago

അടിപൊളി ചിത്രങ്ങളുമായി പാര്‍വതി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പാര്‍വതി തിരുവോത്ത്.…

3 days ago