Categories: latest news

മമ്മൂട്ടി ‘മമ്മൂട്ടി’യായി അഭിനയിച്ച സിനിമകളില്‍ ശ്രദ്ധേയമായവ

താരങ്ങള്‍ അവരുടെ യഥാര്‍ഥ പേരില്‍ തന്നെ അഭിനയിച്ച സിനിമകള്‍ ധാരാളമുണ്ട്. മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ്, ജയറാം തുടങ്ങിയവരെല്ലാം അവരുടെ സ്വന്തം പേരുകളിലും അഭിനയിച്ചിട്ടുള്ളവരാണ്. അതില്‍ കൂടുതലും മമ്മൂട്ടി തന്നെയാണ് തന്റെ യഥാര്‍ഥ പേരില്‍ കൂടുതല്‍ അഭിനയിച്ചിരിക്കുന്നത്. അതില്‍ ശ്രദ്ധേയമായ സിനിമകള്‍ ഏതൊക്കെയാണെന്ന് നോക്കാം.

1. നമ്പര്‍ 20 മദ്രാസ് മെയില്‍

മമ്മൂട്ടി തന്റെ സ്വന്തം പേരില്‍ അഭിനയിച്ച സിനിമകളില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് നമ്പര്‍ 20 മദ്രാസ് മെയില്‍. മോഹന്‍ലാലാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. 1990 ല്‍ റിലീസ് ചെയ്ത ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജോഷിയാണ്. സുപ്രധാനമായ അതിഥി വേഷമാണ് ചിത്രത്തില്‍ മമ്മൂട്ടിയുടേത്.

2. പ്രേം പൂജാരി

കുഞ്ചാക്കോ ബോബനും ശാലിനിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച പ്രേം പൂജാരിയില്‍ സിനിമാ താരം മമ്മൂട്ടിയായി തന്നെയാണ് മമ്മൂട്ടി അഭിനയിച്ചിരിക്കുന്നത്. 1990 ല്‍ റിലീസ് ചെയ്ത ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഹരിഹരനാണ്.

3. വണ്‍വേ ടിക്കറ്റ്

പൃഥ്വിരാജ് മമ്മൂട്ടി ആരാധകനായി അഭിനയിച്ച സിനിമയാണ് വണ്‍വേ ടിക്കറ്റ്. ബിപിന്‍ പ്രഭാകരന്‍ സംവിധാനം ചെയ്ത ചിത്രം 2008 ലാണ് റിലീസ് ചെയ്തത്. സിനിമാ താരം മമ്മൂട്ടിയായി തന്നെയാണ് മെഗാസ്റ്റാര്‍ ഈ ചിത്രത്തിലും അഭിനയിച്ചിരിക്കുന്നത്.

Mammootty

4. ക്യാപ്റ്റന്‍

പ്രജേഷ് സെന്‍ സംവിധാനം ചെയ്ത് 2018 ല്‍ റിലീസ് ചെയ്ത ക്യാപ്റ്റനില്‍ മമ്മൂട്ടി മമ്മൂട്ടിയായി തന്നെ അഭിനയിച്ചിരിക്കുന്നു. ഫുട്‌ബോള്‍ താരം വി.പി.സത്യന്റെ ജീവിതകഥ പറഞ്ഞ ചിത്രമാണ് ക്യാപ്റ്റന്‍

5. കടല്‍ കടന്നൊരു മാത്തുക്കുട്ടി

മമ്മൂട്ടി മാത്തുക്കുട്ടി എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച കടല്‍ കടന്നൊരു മാത്തുക്കുട്ടിയില്‍ സിനിമാതാരം മമ്മൂട്ടിയായും മെഗാസ്റ്റാര്‍ എത്തുന്നുണ്ട്. രഞ്ജിത്താണ് ചിത്രം സംവിധാനം ചെയ്തത്.

അനില മൂര്‍ത്തി

Recent Posts

സാരിയില്‍ അതിസുന്ദരായായി നവ്യ നായര്‍

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…

6 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി രജിഷ വിജയന്‍

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് രജിഷ് വിജയന്‍.…

6 hours ago

ചുവപ്പില്‍ അടിപൊളി ലുക്കുമായി സ്വാസിക

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസിക. ഇന്‍സ്റ്റഗ്രാമിലാണ്…

6 hours ago

സാരിയില്‍ മനോഹരിയായി അനുമോള്‍

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്‍. ഇന്‍സ്റ്റഗ്രാമിലാണ്…

6 hours ago

കേസും വഴക്കുമാണ് ആ സിനിമ നശിപ്പിച്ചത്; ദിലീപ് പറയുന്നു

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ദിലീപിന്റെത്. അതുകൊണ്ട്…

1 day ago

വിവാഹം എപ്പോള്‍? തുറന്ന് പറഞ്ഞ് ലക്ഷ്മി നക്ഷത്ര

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ അവതാരികയാണ് ലക്ഷ്മി നക്ഷത്ര.…

1 day ago