Categories: Videos

എഴുന്നേറ്റ് നിന്ന ശ്രീനിധിയെ മൈന്‍ഡ് ചെയ്യാതെ സുപ്രിയ മേനോന്‍, യാഷിന് കൈ കൊടുത്ത് കെട്ടിപ്പിടിച്ചു; മോശമായിപ്പോയെന്ന് ആരാധകര്‍ (വീഡിയോ)

കെജിഎഫ് രണ്ടാം ഭാഗത്തിന്റെ റിലീസിനായി ആരാധകര്‍ അക്ഷമയോടെ കാത്തിരിക്കുകയാണ്. സിനിമയുടെ പ്രൊമോഷന്‍ പരിപാടികളുടെ ഭാഗമായി സൂപ്പര്‍ഹീറോ യാഷ് കഴിഞ്ഞ ദിവസം കേരളത്തിലെത്തിയിരുന്നു. കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തിനിടെ യാഷ് കെജിഎഫിനെ കുറിച്ച് സംസാരിച്ചു.

കെജിഎഫ് സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായി കൊച്ചിയില്‍ നടന്ന പ്രസ് മീറ്റില്‍ സംഭവിച്ച ചില രംഗങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. വേദിയിലേക്ക് സുപ്രിയ മേനോന്‍ കയറിവരുന്നതും യാഷിന് കൈ കൊടുത്ത് ആലിംഗനം ചെയ്യുന്നതുമായ രംഗങ്ങളാണ് ഇത്.

സുപ്രിയ വേദിയിലേക്ക് കയറി വരുമ്പോള്‍ നടി ശ്രീനിധി താനിരിക്കുന്ന കസേരയില്‍ നിന്ന് എഴുന്നേറ്റ് നിന്ന് സുപ്രിയയെ സ്വീകരിക്കാന്‍ നോക്കുന്നുണ്ട്. എന്നാല്‍ ശ്രീനിധിയെ സുപ്രിയ മൈന്‍ഡ് ചെയ്യുന്നില്ല. സുപ്രിയ നേരെ വന്ന് യാഷിന് കൈ കൊടുക്കുകയും ആലിംഗനം ചെയ്യുകയുമായിരുന്നു. ഇതിനെതിരെയാണ് ആരാധകര്‍ രംഗത്തെത്തിയത്. ശ്രീനിധിയോട് സുപ്രിയ ചെയ്തത് ശരിയായില്ലെന്നാണ് പലരും സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്.

അനില മൂര്‍ത്തി

Recent Posts

കുട്ടികള്‍ വേണ്ടെന്ന തീരുമാനത്തില്‍ ഹാപ്പിയാണ്

മലയാള സിനിമയ്ക്ക് നിരവധി കഥാപത്രങ്ങള്‍ സമ്മാനിച്ച നടിയാണ്…

1 day ago

എനിക്കും ലാലേട്ടനും ഇടയില്‍ പ്രശ്‌നങ്ങളില്ല; ഉര്‍വശി

മലയാളികള്‍ക്ക് പ്രിയപ്പെട്ട താരങ്ങളാണ് ഉര്‍വശിയും മോഹന്‍ലാലും. ഭരതം,…

1 day ago

ഞാന്‍ അയാളുടെ മുഖത്തടിച്ചു; തുറന്നു പറഞ്ഞ് ആശ ശരത്

നോ പറയേണ്ടിടത്ത് നോ പറയണമെന്ന് നടി ആശ…

1 day ago

തെറ്റ് ചെയ്താല്‍ ആരായാലും ശിക്ഷിക്കപ്പെടണം

തെറ്റ് ചെയ്താല്‍ ആരായാലും ശിക്ഷിക്കപ്പെടണമെന്ന് നടി പ്രിയങ്ക.…

1 day ago

വിവാഹം കഴിക്കാത്തതിന്റെ കാരണം പറഞ്ഞ് കൃഷ്ണ പ്രഭ

നടി, നര്‍ത്തകി, ഗായിക, അവതാരക എന്നീ നിലകളിലൊക്കെ…

2 days ago

ആ കഥാപാത്രത്തിന് വേണ്ടി ശരീര ഭാരം കൂട്ടി

'പള്ളിച്ചട്ടമ്പി'യിലെ കഥാപാത്രത്തിനായി താന്‍ ശരീരഭാരം കൂട്ടിയെന്ന് നടന്‍…

2 days ago