Categories: Gossips

‘ദിലീപേട്ടന്‍ എന്ന് വിളിക്കാത്ത ആരെയും ഇയാള്‍ സെറ്റില്‍ ജോലി ചെയ്യാന്‍ അനുവദിക്കില്ല’; രൂക്ഷ വിമര്‍ശനവുമായി സംവിധായിക

നടിയെ ആക്രമിച്ച കേസില്‍ വിചാരണ നേരിടുന്ന നടന്‍ ദിലീപിനെതിരെ സംവിധായിക കുഞ്ഞില മാസില്ലാമണി. ഭാര്യയുടെ ക്രൈം മറച്ചുവയ്ക്കാന്‍ ദിലീപ് രക്തസാക്ഷിയായി ജയിലില്‍ കിടന്ന് ധീര ഭര്‍ത്താവായി അവതരിക്കുമോ എന്ന് കുഞ്ഞില സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ ചോദിച്ചു.

കുറിപ്പ് വായിക്കാം

അടിപൊളി. ഇനി അവസാനം ഭാര്യയുടെ ക്രൈം മറച്ച് വയ്ക്കാന്‍ രക്തസാക്ഷി ആയി ജയിലില്‍ കിടന്ന ധീര ഭര്‍ത്താവ് ആയി ദിലീപ് അങ്ങോട്ട് അവതരിക്കും. അതാണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് എന്ന് പറയുന്ന ഒരു ലോഡ് സിനിമകളും വരും. എനിക്ക് അറിയാന്‍ ആഗ്രഹം ഉള്ള ഒരു കാര്യമുണ്ട്. ദിലീപിന് വൈരാഗ്യം ഉള്ള ഒരേ ഒരു സ്ത്രീ മാത്രമേ ഇത്തരത്തില്‍ ആക്രമിക്കപ്പെട്ടിട്ടുള്ളൂ എന്നാണോ? സ്ത്രീകള്‍ അല്ലാത്ത ആളുകളും ഉണ്ടാവുമല്ലോ ലിസ്റ്റില്‍. അറസ്റ്റില്‍ ആവുന്നതിന് മുമ്പ് വരെ ഇയാള്‍ ഇത്തരത്തില്‍ വേറെ ആരെയും ഉപദ്രവിച്ചിട്ടില്ല? സിനിമാ ലോകത്ത് ഇയാളെ പേടിച്ച് ജീവിക്കുന്ന വേറെ ഒരാളും ഇല്ല? ഇയാള് കൊ ന്ന് കളയും എന്ന് വരെ ആളുകള്‍ക്ക് പേടി ഉണ്ടാവുന്നത് എങ്ങനെയാണ്? ഇത് സത്യമാണോ എന്നറിയില്ല, കേട്ടറിവ് മാത്രമേ ഉള്ളൂ, ഇയാളെ ദിലീപേട്ടന്‍ എന്ന് വിളിക്കാത്ത ആരെയും ഇയാള് സെറ്റില്‍ ജോലി ചെയ്യാന്‍ അനുവദിക്കില്ല. അങ്ങനെ വിളിച്ചില്ലെങ്കില്‍ അതിനുള്ള ശിക്ഷ കൊടുക്കും – എന്തൊക്കെയാണ് ഇയാളുടെ ശിക്ഷാ രീതികള്‍ എന്ന് അറിയണം എന്നുണ്ട് എനിക്ക്. രണ്ടെണ്ണം മാത്രമാണല്ലോ പുറത്ത് വന്നിരിക്കുന്നത് റേപ്, ജോലി നിഷേധിക്കല്‍.

Dileep

കേരളത്തില്‍ ഇങ്ങനെ ഉള്ള സംഭവം ആദ്യമായി ആണോ നടക്കുന്നത്? അതായത്, പ്രതികാരം ചെയ്യാന്‍ ആയി ബലാല്‍സംഗം ചെയ്യാനുള്ള കൊട്ടേഷന്‍ കൊടുക്കുക – അത് കാമറയില്‍ പകര്‍ത്തുക – അത് വെച്ച് ഭീഷണിപ്പെടുത്തി തുടര്‍ന്ന് ഉപദ്രവിക്കുക. ആ സംഘം ആദ്യമായി ആണോ ഇങ്ങനെ ഉള്ള ഒരു കൊട്ടേഷന്‍ എടുക്കുന്നത്? ദിലീപിന് വേണ്ടി ഇത് തന്നെ മുമ്പും ചെയ്തിരിക്കാന്‍ സാധ്യത ഇല്ലേ? വേറെ എന്തൊക്കെ കൊട്ടേഷന്‍ ആണ് ദിലീപ് കൊടുക്കാറുള്ളത്?

അയാള്‍ കുറ്റാരോപിതന്‍ മാത്രമാണ് ഇതൊന്നും തെളിയിക്കപ്പെട്ടിട്ടില്ല എന്ന് എന്നോട് പറയാതിരുന്നാല്‍ നന്നായിരുന്നു. എനിക്ക് ബുദ്ധി ഉള്ളത് കൊണ്ടും, ചിന്തിക്കാന്‍ അറിയാവുന്നത് കൊണ്ടും ഇപ്പോള്‍ പബ്ലിക് domain ഇല്‍ ഉള്ള വിവരങ്ങള്‍ വെച്ച് തന്നെ, ദിലീപ് ഈ പ്രവൃത്തി ചെയ്തു എന്ന് ഞാന്‍ വിശ്വസിക്കുക അല്ല ചെയ്യുന്നത്. ഈ പ്രവൃത്തി ചെയ്തു എന്ന് എനിക്ക് അറിയാം. I KNOW. And a LOT of people with intelligence and the ability to think, KNOW. രണ്ടും തമ്മില്‍ വ്യത്യാസം ഉണ്ട്. സൂര്യന്‍ ഉണ്ട് എന്ന് ഞാന്‍ വിശ്വസിക്കുക അല്ല ചെയ്യുന്നത്. സൂര്യന്‍ ഉണ്ട് എന്ന് എനിക്ക് അറിയാം.

 

 

 

അനില മൂര്‍ത്തി

Recent Posts

താങ്കളെ അങ്കിള്‍ എന്ന് വിളിക്കുന്നതില്‍ എന്താണ് തെറ്റ്?’ടോവിനോയ്ക്ക് വിമര്‍ശനം

മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ താരമൂല്യം ഉള്ള…

12 hours ago

എനിക്ക് അഹങ്കാരമാണെന്ന് പലരും പറഞ്ഞിട്ടുണ്ട്: എസ്തര്‍ അനില്‍

ബാലതാരമായി എത്തി ഇപ്പോഴും സിനിമയില്‍ സ്ഥിരസാന്നിധ്യമായ താരമാണ്…

12 hours ago

വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ശ്രീനി മാറിയോ? പേളി പറയുന്നു

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് പേളി മാണി.…

12 hours ago

അടുത്തയാളുടെ പിറകെ പോയോ എന്നാണ് ചിലര്‍ ചോദിക്കുന്നത്; എലിസബത്ത് പറയുന്നു

നടന്‍ ബാലയുടെ രണ്ടാം ഭാര്യയാണ് എലിസബത്ത്. ഒരു…

12 hours ago

ദേവസേനയെപ്പോലെ.. ഇഷാനിയോട് അച്ഛന്‍ കൃഷ്ണ കുമാര്‍

മലയാളത്തിലെ താരകുടുംബങ്ങളില്‍ ഇന്‍സ്റ്റാഗ്രാം കയ്യടക്കിവെച്ചിരിക്കുന്ന കുടുംബമാണ് നടന്‍…

12 hours ago

പ്രേമിച്ച് ലിവിംഗ് ടുഗെദര്‍ ടെസ്റ്റ് നടത്തി ഓക്കെയാണോ അല്ലയോ എന്ന് നോക്കാന്‍ ഇനി വയ്യ: ആര്യ

ടെലിവിഷന്‍ അവതാരക, അഭിനയേത്രി എന്നീ നിലകളിലെല്ലാം എല്ലാവര്‍ക്കും…

12 hours ago