Parvathy Thiruvothu
ഉര്‍വശി, ശോഭന, രേവതി എന്നീ നായികനടിമാര്‍ക്ക് ശേഷം മലയാളത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട നായകനടിയാണ് പാര്‍വതി തിരുവോത്ത്. അഭിനയ പ്രാധാന്യമുള്ള ചിത്രങ്ങളില്‍ കരുത്തുറ്റ കഥാപാത്രങ്ങള്‍ അവതരിപ്പിച്ചാണ് പാര്‍വതി മലയാളികളുടെ ഹൃദയം കവര്‍ന്നത്. തമിഴിലും കന്നഡയിലും മലയാളത്തിലുമായി പാര്‍വതി മികച്ച സിനിമകളുടെ ഭാഗമായി. പാര്‍വതിയുടെ ഏറ്റവും മികച്ച അഞ്ച് സിനിമകള്‍ ഏതൊക്കെയാണെന്ന് നോക്കാം
1. ഉയരെ
ശക്തമായ സ്ത്രീപക്ഷ സിനിമയായിരുന്നു ഉയരെ. മനു അശോകന്‍ സംവിധാനം ചെയ്ത ഉയരെയില്‍ പല്ലവി രവീന്ദ്രന്‍ എന്ന നായിക കഥാപാത്രത്തെയാണ് പാര്‍വതി അവതരിപ്പിച്ചത്. ടോക്‌സിക് റിലേഷന്‍ഷിപ്പിന്റെ ഇരയായി ആസിഡ് അറ്റാക്കിനെ അതിജീവിച്ച് ജീവിത വിജയം നേടുന്ന പല്ലവി എന്ന കഥാപാത്രത്തെ പാര്‍വതി അവിസ്മരണീയമാക്കി. ആസിഫ് അലിയും ടൊവിനോ തോമസും ഉയരെയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
2. ചാര്‍ലി
ഉണ്ണി ആറിന്റെ തിരക്കഥയില്‍ മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത ചാര്‍ലി 2015 ലാണ് റിലീസ് ചെയ്തത്. മോഡേണ്‍ സൂഫിസത്തിന്റെ കഥ പറഞ്ഞ ചാര്‍ലിയില്‍ ടെസ എന്ന കഥാപാത്രത്തെയാണ് പാര്‍വതി അവതരിപ്പിച്ചത്. ദുല്‍ഖര്‍-പാര്‍വതി കൂട്ടുകെട്ട് ഏറെ ശ്രദ്ധിക്കപ്പെട്ടു. സിനിമ തിയറ്ററുകളിലും സൂപ്പര്‍ഹിറ്റായി.
3. മരിയാന്‍
ധനുഷും പാര്‍വതിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച തമിഴ് ചിത്രമാണ് 2013 ല്‍ റിലീസ് ചെയ്ത മരിയാന്‍. മികച്ച പ്രകടനമാണ് ചിത്രത്തില്‍ പാര്‍വതി അവതരിപ്പിച്ചത്.
4. ബാംഗ്ലൂര്‍ ഡേയ്‌സ്
പാര്‍വതിയെ യുവാക്കള്‍ നെഞ്ചോട് ചേര്‍ത്ത ചിത്രമാണ് ബാംഗ്ലൂര്‍ ഡേയ്‌സ്. 2014 ലാണ് അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത ബാംഗ്ലൂര്‍ ഡേയ്‌സ് തിയറ്ററുകളിലെത്തിയത്. അരയ്ക്ക് താഴെ തളര്‍ന്ന ആര്‍.ജെ.സേറ എന്ന കഥാപാത്രത്തെയാണ് പാര്‍വതി അവതരിപ്പിച്ചത്.
5. ടേക്ക് ഓഫ്
മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത ടേക്ക് ഓഫ് 2014 ലാണ് റിലീസ് ചെയ്തത്. അതിജീവനത്തിന്റെ കഥ പറഞ്ഞ ചിത്രത്തില്‍ സമീറ എന്ന കഥാപാത്രത്തെയാണ് പാര്‍വതി അവതരിപ്പിച്ചത്. ചിത്രത്തിലെ പ്രകടനത്തിന് പാര്‍വതി നിരവധി പുരസ്‌കാരങ്ങളും നേടി.
ആരാധകര്‍ക്കായി ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് നന്ദന വര്‍മ്മ.…
ആരാധകര്‍ക്കായി ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് കല്യാണി. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് അഞ്ജന. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്‍. പല…
ബാലതാരമായി എത്തി ആരാധകരുടെ മനസ് കവര്‍ന്ന താരമാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ മണി.…