Categories: Gossips

കേണല്‍ പദവിയും ആനക്കൊമ്പും; ശ്രീനിവാസന്‍ ആ സിനിമ ചെയ്തത് മോഹന്‍ലാലിനെ പരിഹസിക്കാനോ? അന്ന് ലാല്‍ പ്രതികരിച്ചത് ഇങ്ങനെ

ഒരു കാലത്ത് മലയാള സിനിമയിലെ ഹിറ്റ് ജോഡികളായിരുന്നു മോഹന്‍ലാല്‍-ശ്രീനിവാസന്‍. ഇരുവരും ഒന്നിച്ച സിനിമകളെല്ലാം സൂപ്പര്‍ഹിറ്റുകളായിരുന്നു. മാത്രമല്ല ശ്രീനിവാസന്റെ തിരക്കഥകളില്‍ മോഹന്‍ലാല്‍ അഭിനയിച്ചിട്ടുമുണ്ട്. ഇടയ്ക്കെപ്പോഴോ ഇരുവര്‍ക്കുമിടയില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടായി. സ്രീനിവാസന്‍ പരോക്ഷമായി മോഹന്‍ലാലിനെ കുറ്റപ്പെടുത്തുന്നതും പരിഹസിക്കുന്നതും പ്രേക്ഷകര്‍ കണ്ടു. എന്നാല്‍, മോഹന്‍ലാല്‍ അപ്പോഴെല്ലാം നിശബ്ദനായിരുന്നു.

പത്മശ്രീ ഭരത് ഡോക്ടര്‍ സരോജ് കുമാര്‍ എന്ന സിനിമയ്ക്ക് ശ്രീനിവാസനാണ് തിരക്കഥ രചിച്ചത്. ഈ സിനിമ മോഹന്‍ലാലിനെ പരിഹസിക്കുന്നതാണെന്ന് അന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. മോഹന്‍ലാലിന് കേണല്‍ പദവി കിട്ടിയതിനേയും ആനക്കൊമ്പ് കേസിനേയും ശ്രീനിവാസന്‍ ഈ ചിത്രത്തില്‍ പരോക്ഷമായി പരിഹസിച്ചിരുന്നു. ഈ സിനിമയെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് പണ്ട് കൈരളി ടിവിയിലെ അഭിമുഖത്തില്‍ മോഹന്‍ലാല്‍ മറുപടി നല്‍കിയിട്ടുണ്ട്.

Mohanlal and Sreenivasan

സരോജ് കുമാര്‍ എന്ന സിനിമ ശ്രീനിവാസന്‍ മനപ്പൂര്‍വ്വം തന്നെ അപമാനിക്കാന്‍ ചെയ്തതാണെന്ന് വിശ്വസിക്കുന്നില്ലെന്നാണ് മോഹന്‍ലാല്‍ അന്ന് പറഞ്ഞത്. താന്‍ ഇക്കാര്യത്തെ കുറിച്ച് ശ്രീനിവാസനോട് സംസാരിച്ചിട്ടില്ല. എന്നെക്കുറിച്ചുള്ള സിനിമയല്ലെന്ന് ഞാന്‍ വിശ്വസിച്ചാല്‍ കാര്യം തീര്‍ന്നില്ലേ. എന്നെ കുറിച്ച് സിനിമ ചെയ്ത് വലിയ ആളാവേണ്ട ആവശ്യമൊന്നും ശ്രീനിവാസനില്ല. നല്ലൊരു കഥ വന്നാല്‍ ഇനിയും ശ്രീനിവാസനൊപ്പം അഭിനയിക്കും. അദ്ദേഹത്തോട് തന്റെ ഭാഗത്തുനിന്ന് അനിഷ്ടമൊന്നും ഇല്ലെന്നും ഈ അഭിമുഖത്തില്‍ മോഹന്‍ലാല്‍ പറയുന്നു.

 

അനില മൂര്‍ത്തി

Recent Posts

കാഞ്ചീപുരം സാരിയിൽ സ്നേഹ

തമിഴ് ചലച്ചിത്ര താരം സ്നേഹയുടെ പുതിയ ഫോട്ടോഷൂട്ട്…

8 hours ago

ബ്ലാക്ക് ബീച്ച്‌വെയറിൽ വൈഖ റോസ്

മലയാളം-തമിഴ് ചലച്ചിത്ര മേഖലയിൽ സജീവമായ നടി വൈഖ…

8 hours ago

വിസ്മയയും പ്രണവും ഒരുമിച്ച്; പഴയകാല ചിത്രം ഏറ്റെടുത്ത് ആരാധകർ

സംവിധായകൻ ജൂഡ് ആന്റണി ജോസഫിന്റെ 'തുടക്കം' എന്ന…

8 hours ago

മാളികപ്പുറം താരം ദേവനന്ദയുടെ പിറന്നാൾ ആഘോഷച്ചിത്രങ്ങൾ വൈറൽ

മലയാള സിനിമയിലെ പ്രിയപ്പെട്ട ബാലതാരം ദേവനന്ദ ജിബിന്റെ…

8 hours ago

അനിയത്തിയുടെ സിനിമ എങ്ങനെ; മറുപടിയുമായി അപ്പു

ആദ്യ ചിത്രത്തിലൂടെ തന്നെ സിനിമാ പ്രേക്ഷകരുടെ മനം…

9 hours ago

വിജയിയും സംഗീതയും ഒന്നാകുന്നു; തൃഷയ്ക്ക് ട്രോളുകള്‍

കുറച്ചു നാളുകളായി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച വിഷയമാണ്…

9 hours ago