Categories: Videos

‘അറിയുന്ന പണി തന്നെയാ ചേട്ടന്മാരേ…’; വായടപ്പിച്ച് സനുഷ

തന്റെ നൃത്തപ്രകടനത്തെ വിമര്‍ശിച്ചവരുടെ വായടപ്പിച്ച് നടി സനുഷ സന്തോഷ്. വര്‍ഷങ്ങള്‍ക്കു മുന്‍പ് പൊതുവേദിയില്‍ സനുഷയും കൂട്ടരും അവതരിപ്പിച്ച നൃത്ത വിഡിയോയ്ക്കു നേരെയാണ് ചിലര്‍ വിമര്‍ശനവുമായി രംഗത്ത് എത്തിയത്. അതേ വിഡിയോ വീണ്ടും സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തുകൊണ്ടാണ് തന്റെ നൃത്തത്തെ പരിഹസിച്ചവര്‍ക്ക് സനുഷ മറുപടി നല്‍കിയത്.

‘അപ്പോ ഇതും വശമുണ്ട്… ല്ലേ…. അതെ എനിക്ക് മനോഹരമായി നൃത്തം ചെയ്യാനറിയാം. എനിക്ക് നൃത്തം ഒരുപാട് ഇഷ്ടവുമാണ്. വര്‍ഷങ്ങള്‍ക്കു മുന്‍പേ ഞാന്‍ ഒരു വേദിയില്‍ നടത്തിയ നൃത്ത പ്രകടനത്തിന്റെ വിഡിയോ ആണിത്. ”അറിയുന്ന പണി എടുത്താ പോരേ മോളേ” എന്നു പറഞ്ഞു പരിഹസിച്ചവര്‍ക്കായാണ് ഇപ്പോള്‍ ഇത് ഇവിടെ പങ്കുവയ്ക്കുന്നത്. ”അറിയുന്ന പണി തന്നെയാ ചേട്ടന്മാരേ… ഇനീം ചെയ്യും” എന്നു ഞാന്‍ പ്രസ്താവിക്കുകയാണ്,’ വിഡിയോയ്ക്കൊപ്പം സനുഷ കുറിച്ചു.

ബാലതാരമായി സിനിമയിലെത്തിയ താരമാണ് സനുഷ. ബ്ലെസി സംവിധാനം ചെയ്ത കാഴ്ചയില്‍ മമ്മൂട്ടിയുടെ മകളായി അഭിനയിച്ചാണ് സനുഷ ശ്രദ്ധിക്കപ്പെട്ടത്.

 

 

അനില മൂര്‍ത്തി

Recent Posts

മനോഹരിയായി ഋതുമന്ത്ര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര. ഇന്‍സ്റ്റഗ്രാമിലാണ്…

2 hours ago

സ്റ്റൈലിഷ് ലുക്കുമായി മാളവിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മോഹനന്‍.…

3 hours ago

സാരിയില്‍ ക്യൂട്ട് ലുക്കുമായി ഹന്‍സിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഹന്‍സിക കൃഷ്ണ.ഇന്‍സ്റ്റഗ്രാമിലാണ്…

3 hours ago

കിടിലന്‍ പോസുമായി രമ്യ നമ്പീശന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് രമ്യ നമ്പീശന്‍.…

3 hours ago

അടിപൊളി ചിത്രങ്ങളുമായി കീര്‍ത്തി സുരേഷ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കീര്‍ത്തി സുരേഷ്.…

3 hours ago

സിനിമയില്‍ വാരാത്തതിന്റെ കാരണം പറഞ്ഞ് മാളവിക ജയറാം

പ്രിയതാരം ജയറാമിന്റെയും പാര്‍വതിയുടെയും മകളാണ് മാളവിക. കുടുംബത്തോടൊപ്പമുള്ള…

18 hours ago