Categories: Gossips

ആ സ്വപ്‌നം അങ്ങനെ പൂവണിയുന്നു; മോഹന്‍ലാലിന് പിന്നാലെ മമ്മൂട്ടിക്ക് വേണ്ടി തിരക്കഥയൊരുക്കാന്‍ മുരളി ഗോപി

നടന്‍, തിരക്കഥാകൃത്ത് എന്നീ നിലകളിലെല്ലാം ശ്രദ്ധിക്കപ്പെട്ട താരമാണ് മുരളി ഗോപി. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ലൂസിഫര്‍ എന്ന ചിത്രത്തിന്റെ തിരക്കഥ മുരളി ഗോപിയുടേതാണ്. മോഹന്‍ലാലാണ് ചിത്രത്തില്‍ നായക കഥാപാത്രത്തെ അവതരിപ്പിച്ചത്.

ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന്റേയും തിരക്കഥ രചിക്കുന്നത് മുരളി ഗോപി തന്നെയാണ്. 2023 ലായിരിക്കും എമ്പുരാന്റെ വര്‍ക്കുകള്‍ തുടങ്ങുക.

Puzhu – Mammootty

മോഹന്‍ലാലിന് വേണ്ടി തിരക്കഥയൊരുക്കിയ മുരളി ഗോപി എന്തുകൊണ്ട് മമ്മൂട്ടിക്ക് വേണ്ടി തിരക്കഥ എഴുതിയിട്ടില്ല എന്ന ആരാധകരുടെ ചോദ്യത്തിനു ഇപ്പോള്‍ അവസാനമാകുകയാണ്. എമ്പുരാന് ശേഷം മമ്മൂട്ടിക്ക് വേണ്ടിയുള്ള മുരളി ഗോപിയുടെ തിരക്കഥ ഉണ്ടാകുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്.

ഭാഷയുടെ പ്രകാശനം സ്‌ക്രീനില്‍ കൊണ്ടുവരുന്ന ചുരുക്കം ചില അഭിനേതാക്കളില്‍ ഒരാളാണ് മമ്മൂട്ടിയെന്നും ഒരു എഴുത്തുകാരനെ സംബന്ധിച്ചിടത്തോളം അങ്ങനെയൊരു അഭിനേതാവിനെ കിട്ടുക എന്നത് സ്വപ്നമാണെന്നും മുരളി ഗോപി പറയുന്നു. ഭാഷയുടെ ആത്മാവ് മനസിലാക്കി അഭിനയിക്കുന്ന ആക്ടറാണ് മമ്മൂട്ടി സാറെന്നും മുരളി ഗോപി കൂട്ടിച്ചേര്‍ത്തു.

അനില മൂര്‍ത്തി

Recent Posts

ബർത്ത്ഡേ ആഘോഷങ്ങൾ കഴിഞ്ഞിട്ടും തീരാതെ വിശേഷങ്ങൾ; തായ്‌ലൻഡ് യാത്രയുടെ പുതിയ ചിത്രങ്ങളുമായി മാളവിക ശ്രീനാഥ്

ജന്മദിന ആഘോഷങ്ങൾ കഴിഞ്ഞിട്ടും തായ്‌ലൻഡ് വിശേഷങ്ങൾ അവസാനിക്കുന്നില്ല…

3 hours ago

താരനിരയുണ്ടായിട്ടും കാണികളില്ല; ‘ദായ്‌റ’ പ്രതിസന്ധിയിൽ

കരീന കപൂറും പൃഥ്വിരാജ് സുകുമാരനും ഒരുമിച്ചെത്തിയ 'ദായ്‌റ'…

16 hours ago

13 വർഷത്തെ ദാമ്പത്യത്തിന് വിരാമം; വിനു മോഹനും വിദ്യയും വിവാഹമോചിതരായി

മലയാള സിനിമയിലെ ജനപ്രിയ താരദമ്പതികളായ വിനു മോഹനും…

16 hours ago

വിവാഹശേഷം ആദ്യമായി ഒരുമിച്ച്; വിജയ്-രശ്മിക ജോഡിയുടെ പുതിയ ഗാനം പുറത്ത്

വിജയ് ദേവരകൊണ്ടയുടെയും രശ്മികയുടെയും വിവാഹത്തിന് ശേഷമുള്ള ആദ്യ…

16 hours ago