Categories: Gossips

എല്ലും മുള്ളും കാണുമ്പോള്‍ അറപ്പ്, ഇപ്പോള്‍ നോണ്‍വെജ് ഭക്ഷണം കഴിക്കുന്നില്ല: ഗായിക ചിത്ര

മലയാളത്തിന്റെ പ്രിയ പാട്ടുകാരിയാണ് ചിത്ര. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങി ഒട്ടേറെ ഭാഷകളില്‍ ചിത്ര പാടിയിട്ടുണ്ട്. ശബ്ദം നന്നായി നിലനിര്‍ത്താന്‍ ഭക്ഷണ കാര്യങ്ങള്‍ അതീവ ശ്രദ്ധ പുലര്‍ത്തുന്ന ഗായിക കൂടിയാണ് ചിത്ര. തന്റെ ഭക്ഷണക്രമത്തെ കുറിച്ചും ഇഷ്ടങ്ങളെ കുറിച്ചും തുറന്നുപറയുകയാണ് ചിത്ര ഇപ്പോള്‍.

നന്നായി ഭക്ഷണം കഴിക്കുന്ന ആളാണ് താനെന്നും എന്നാല്‍ ഇപ്പോള്‍ നോണ്‍വെജ് വിഭവങ്ങള്‍ പൂര്‍ണമായി ഒഴിവാക്കിയിരിക്കുകയാണെന്നും ചിത്ര പറയുന്നു. ഫ്‌ളവേഴ്‌സ് ചാനലിലെ ഒരു കോടി എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ചിത്ര.

Chithra

ഞാന്‍ നന്നായി ഭക്ഷണം കഴിക്കുന്ന ആളാണ്. പക്ഷേ വെജിറ്റേറിയനാണെന്ന് മാത്രം. മുന്‍പൊക്കെ നോണ്‍വെജ് കഴിച്ചിരുന്നു. അതിലെ എല്ലും മുള്ളുമൊക്കെ കാണുമ്പോള്‍ അറപ്പാണ്. ഏറ്റവും വൃത്തിയുള്ള കഷ്ണം നോക്കിയേ കഴിച്ചിരുന്നുള്ളൂ. ഇപ്പോള്‍ അതും ഇല്ല. പൂര്‍ണമായും വെജിറ്റേറിയനാണെന്നും ചിത്ര പറഞ്ഞു.

ആഹാരത്തിന്റെ കാര്യത്തില്‍ ദാസേട്ടന്‍ ഒരുപാട് കാര്യങ്ങള്‍ പറഞ്ഞു തന്നിട്ടുണ്ട്. ബുഫേയില്‍ പല സാധനങ്ങളും കാണുമ്പോള്‍ നമുക്ക് പരീക്ഷിച്ച് നോക്കാന്‍ തോന്നും. അങ്ങനെ ഒരിക്കല്‍ പ്രൂണ്‍സ് എന്ന ഫ്രൂട്ട് കണ്ട് കൗതുകം തോന്നി ഞാനെടുത്തു. പക്ഷേ തൊണ്ടയ്ക്ക് പ്രശ്നമാണെന്ന് പറഞ്ഞ് ദാസേട്ടന്‍ കഴിക്കാന്‍ സമ്മതിച്ചില്ല. കടലയും കഴിക്കാന്‍ സമ്മതിക്കില്ലെന്നും ചിത്ര പറഞ്ഞു.

 

അനില മൂര്‍ത്തി

Recent Posts

ബർത്ത്ഡേ ആഘോഷങ്ങൾ കഴിഞ്ഞിട്ടും തീരാതെ വിശേഷങ്ങൾ; തായ്‌ലൻഡ് യാത്രയുടെ പുതിയ ചിത്രങ്ങളുമായി മാളവിക ശ്രീനാഥ്

ജന്മദിന ആഘോഷങ്ങൾ കഴിഞ്ഞിട്ടും തായ്‌ലൻഡ് വിശേഷങ്ങൾ അവസാനിക്കുന്നില്ല…

3 hours ago

താരനിരയുണ്ടായിട്ടും കാണികളില്ല; ‘ദായ്‌റ’ പ്രതിസന്ധിയിൽ

കരീന കപൂറും പൃഥ്വിരാജ് സുകുമാരനും ഒരുമിച്ചെത്തിയ 'ദായ്‌റ'…

15 hours ago

13 വർഷത്തെ ദാമ്പത്യത്തിന് വിരാമം; വിനു മോഹനും വിദ്യയും വിവാഹമോചിതരായി

മലയാള സിനിമയിലെ ജനപ്രിയ താരദമ്പതികളായ വിനു മോഹനും…

15 hours ago

വിവാഹശേഷം ആദ്യമായി ഒരുമിച്ച്; വിജയ്-രശ്മിക ജോഡിയുടെ പുതിയ ഗാനം പുറത്ത്

വിജയ് ദേവരകൊണ്ടയുടെയും രശ്മികയുടെയും വിവാഹത്തിന് ശേഷമുള്ള ആദ്യ…

16 hours ago