Categories: Gossips

ആസിഫ് അലിയോട് ഭയങ്കര ക്രഷ് തോന്നിയിട്ടുണ്ട്, ഇപ്പോള്‍ നല്ല സുഹൃത്താണ്: രചന നാരായണന്‍കുട്ടി

മലയാള സിനിമയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട നടിയാണ് രചന നാരായണന്‍കുട്ടി. മികച്ചൊരു നര്‍ത്തകി കൂടിയാണ് താരം. സോഷ്യല്‍ മീഡിയയിലും രചന സജീവമാണ്. സിനിമ ഇന്‍ഡസ്ട്രിയില്‍ നിന്നുള്ള ഒരു സുഹൃത്തിനോട് തനിക്ക് ഭയങ്കര ക്രഷ് തോന്നിയിട്ടുള്ള അനുഭവം പങ്കുവയ്ക്കുകയാണ് രചന ഇപ്പോള്‍.

സൂപ്പര്‍താരം ആസിഫ് അലിയോടാണ് തനിക്ക് ക്രഷ് തോന്നിയിട്ടുള്ളതെന്ന് രചന പറയുന്നു. ഒരുമിച്ച് സിനിമയില്‍ അഭിനയിക്കുന്നതിനു മുന്‍പ് ആസിഫ് അലിയോട് ഭയങ്കര ക്രഷ് ആയിരുന്നെന്നാണ് രചന പറയുന്നത്.

‘ ആസിഫിനോട് ക്രഷ് തോന്നിയിട്ടുണ്ട്. ഇപ്പോള്‍ അദ്ദേഹം എന്റെ നല്ല സുഹൃത്താണ്. സിനിമയില്‍ ഒന്നിച്ച് അഭിനയിക്കുന്നതിനു മുന്‍പാണ് ഭയങ്കര ക്രഷ് തോന്നിയിട്ടുള്ളത്. യൂ ടൂ ബ്രൂട്ടസില്‍ ഞങ്ങള്‍ ഒന്നിച്ച് അഭിനയിച്ചു. പിന്നെ നല്ല കൂട്ടായി. അപ്പോള്‍ ക്രഷൊക്കെ മാറി. ആസിഫിനോട് ഇത് തുറന്നുപറഞ്ഞിട്ടില്ല,’ രചന പറഞ്ഞു.

സ്വന്തമായി സിനിമ ചെയ്യണമെന്ന് തനിക്ക് അതിയായ ആഗ്രഹമുണ്ടെന്നും രചന കൂട്ടിച്ചേര്‍ത്തു.

അനില മൂര്‍ത്തി

Recent Posts

ബർത്ത്ഡേ ആഘോഷങ്ങൾ കഴിഞ്ഞിട്ടും തീരാതെ വിശേഷങ്ങൾ; തായ്‌ലൻഡ് യാത്രയുടെ പുതിയ ചിത്രങ്ങളുമായി മാളവിക ശ്രീനാഥ്

ജന്മദിന ആഘോഷങ്ങൾ കഴിഞ്ഞിട്ടും തായ്‌ലൻഡ് വിശേഷങ്ങൾ അവസാനിക്കുന്നില്ല…

3 hours ago

താരനിരയുണ്ടായിട്ടും കാണികളില്ല; ‘ദായ്‌റ’ പ്രതിസന്ധിയിൽ

കരീന കപൂറും പൃഥ്വിരാജ് സുകുമാരനും ഒരുമിച്ചെത്തിയ 'ദായ്‌റ'…

15 hours ago

13 വർഷത്തെ ദാമ്പത്യത്തിന് വിരാമം; വിനു മോഹനും വിദ്യയും വിവാഹമോചിതരായി

മലയാള സിനിമയിലെ ജനപ്രിയ താരദമ്പതികളായ വിനു മോഹനും…

16 hours ago

വിവാഹശേഷം ആദ്യമായി ഒരുമിച്ച്; വിജയ്-രശ്മിക ജോഡിയുടെ പുതിയ ഗാനം പുറത്ത്

വിജയ് ദേവരകൊണ്ടയുടെയും രശ്മികയുടെയും വിവാഹത്തിന് ശേഷമുള്ള ആദ്യ…

16 hours ago