Categories: Gossips

ഇനി ബിഗ് ബോസ് വീട്ടിലേക്ക് ഇല്ല ! എലിമിനേറ്റ് ആയ ജാനകി മുംബൈ വിട്ടു

ബിഗ് ബോസ് വീട്ടില്‍ നിന്ന് ഒരു മത്സരാര്‍ഥി പുറത്തായിരിക്കുകയാണ്. ജാനകി സുധീറാണ് എലിമിനേറ്റ് ചെയ്യപ്പെട്ടത്. വോട്ടിങ്ങിലൂടെയായിരുന്നു എലിമിനേഷന്‍ പ്രക്രിയ നടന്നത്. ജാനകിക്ക് കുറവ് വോട്ട് ലഭിച്ച സാഹചര്യത്തിലാണ് പുറത്ത് പോകേണ്ടി വന്നത്.

എലിമിനേറ്റ് ചെയ്യപ്പെട്ടെങ്കിലും വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ ജാനകി വീണ്ടും ബിഗ് ബോസിലേക്ക് തിരിച്ചെത്തുമോ എന്നാണ് ആരാധകരുടെ ഇടയില്‍ ഉയര്‍ന്ന ചോദ്യം. ആ ചോദ്യങ്ങള്‍ക്കുള്ള മറുപടി ലഭിച്ചിരിക്കുകയാണ് ഇപ്പോള്‍.

Janaki Sudheer

ബിഗ് ബോസില്‍ നിന്നും പുറത്തിറങ്ങിയ ജാനകി ഫ്ളൈറ്റില്‍ നിന്നുള്ള ഫോട്ടോയാണ് ആദ്യം പങ്കുവെച്ചത്. ഇന്‍സ്റ്റാഗ്രാം പേജിലൂടെ നല്‍കിയ ചിത്രത്തില്‍ ‘മുംബൈ, മഹാരാഷ്ട്ര’ എന്ന് നടി സൂചിപ്പിക്കുകയും ചെയ്തു. ജാനകി നാട്ടിലേക്ക് മടങ്ങി പോവുന്നതിന്റെ ചിത്രങ്ങളായിരുന്നു ഇത്. ഒരു വൈല്‍ഡ് കാര്‍ഡ് എന്‍ട്രി ഉണ്ടാവില്ലെന്ന് ഇതിലൂടെ വ്യക്തമാവുകയും ചെയ്തു. നിലവില്‍ എറണാകുളത്തേക്കാണ് ജാനകി പോയത്. അവിടെ എത്തിയ ശേഷമുള്ള ചിത്രങ്ങളും നടി പങ്കുവെച്ചു.

ബിഗ് ബോസ് വീട്ടില്‍ നിന്ന് ഇറങ്ങിയ ജാനകി എല്ലാ പ്രേക്ഷകര്‍ക്കും നന്ദി പറഞ്ഞു. ‘ചെറിയ കാലയളവാണെങ്കിലും ബിഗ് ബോസ് യാത്ര ഞാന്‍ ആസ്വദിച്ചു. ‘ജാനകി കൂടുതല്‍ അര്‍ഹതയുള്ളവള്‍ ആണ്’ ജാനകി ശരിക്കും നന്നായി കളിച്ചു’, ‘ഞങ്ങള്‍ക്ക് ജാനകിയെ ബിഗ് ബോസില്‍ തിരികെ വേണം’ എന്നിങ്ങനെയുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ വായിച്ചു. അതെനിക്ക് കൂടുതല്‍ അഭിമാനമായി തോന്നുന്നു. ഞാന്‍ ബിഗ് ബോസില്‍ പങ്കെടുത്തതിനോട് നിങ്ങള്‍ എങ്ങനെ പ്രതികരിക്കുമെന്ന് ഓര്‍ത്ത് ഈ 7 ദിവസങ്ങളിലും ഞാന്‍ ആശങ്കിലായിരുന്നു. തീര്‍ച്ചയായും ബിഗ് ബോസ് വീട് മിസ് ആവും. നിങ്ങളുടെ സ്നേഹത്തിനും പിന്തുണയ്ക്കും വീണ്ടും നന്ദി..’ ജാനകി കുറിച്ചു.

അനില മൂര്‍ത്തി

Recent Posts

കാഞ്ചീപുരം സാരിയിൽ സ്നേഹ

തമിഴ് ചലച്ചിത്ര താരം സ്നേഹയുടെ പുതിയ ഫോട്ടോഷൂട്ട്…

8 hours ago

ബ്ലാക്ക് ബീച്ച്‌വെയറിൽ വൈഖ റോസ്

മലയാളം-തമിഴ് ചലച്ചിത്ര മേഖലയിൽ സജീവമായ നടി വൈഖ…

8 hours ago

വിസ്മയയും പ്രണവും ഒരുമിച്ച്; പഴയകാല ചിത്രം ഏറ്റെടുത്ത് ആരാധകർ

സംവിധായകൻ ജൂഡ് ആന്റണി ജോസഫിന്റെ 'തുടക്കം' എന്ന…

8 hours ago

മാളികപ്പുറം താരം ദേവനന്ദയുടെ പിറന്നാൾ ആഘോഷച്ചിത്രങ്ങൾ വൈറൽ

മലയാള സിനിമയിലെ പ്രിയപ്പെട്ട ബാലതാരം ദേവനന്ദ ജിബിന്റെ…

8 hours ago

അനിയത്തിയുടെ സിനിമ എങ്ങനെ; മറുപടിയുമായി അപ്പു

ആദ്യ ചിത്രത്തിലൂടെ തന്നെ സിനിമാ പ്രേക്ഷകരുടെ മനം…

9 hours ago

വിജയിയും സംഗീതയും ഒന്നാകുന്നു; തൃഷയ്ക്ക് ട്രോളുകള്‍

കുറച്ചു നാളുകളായി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച വിഷയമാണ്…

9 hours ago