Categories: Videos

മമ്മൂട്ടിയെത്തിയത് പതിവ് ചെക്കപ്പിന്; തന്നെ കാണാന്‍ ഒരു കുഞ്ഞാരാധിക കാത്തിരിക്കുന്നുണ്ടെന്ന് അറിഞ്ഞപ്പോള്‍ അങ്ങോട്ട് പോകാമെന്ന് മെഗാസ്റ്റാര്‍, ഹൃദ്യം ഈ വീഡിയോ

തന്റെ കുഞ്ഞാരാധികയ്ക്ക് കലക്കന്‍ ഒരു സര്‍പ്രൈസ് കൊടുത്തിരിക്കുകയാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. ആശുപത്രി കിടക്കയില്‍ ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ അടുത്തേക്ക് മമ്മൂട്ടി എത്തിയ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

കഴിഞ്ഞ ദിവസം ‘ഹലോ മമ്മൂട്ടി അങ്കിള്‍ നാളെ എന്റെ ബര്‍ത്ത്‌ഡേ ആണ്. നാളെ എന്നെ ഒന്ന് വന്നു കാണുമോ? ഞാന്‍ അങ്കിളിന്റെ വലിയ ഫാനാണ്’ എന്ന് കുഞ്ഞാരാധിക ആശുപത്രി കിടക്കയില്‍ കിടന്ന് പറയുന്ന വീഡിയോ പുറത്തുവന്നിരുന്നു. ഈ വീഡിയോ നിരവധിപേര്‍ ഷെയര്‍ ചെയ്തു.

ഒടുവില്‍ ആസ്റ്റര്‍ മെഡിസിറ്റിയില്‍ പതിവ് ചെക്കപ്പിന്റെ ഭാഗമായി കുടുംബസമേതം എത്തിയപ്പോള്‍ മമ്മൂട്ടിയോട് ഈ കുട്ടിയെ കുറിച്ച് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഉടന്‍ തന്നെ ആ കുട്ടിയെ കാണാമെന്ന് മമ്മൂട്ടി പറഞ്ഞു.

കുഞ്ഞാരാധികയുടെ അടുത്തെത്തിയ മമ്മൂട്ടി ഏറെ സ്‌നേഹത്തോടെ ജന്മദിനാശംസകള്‍ നേര്‍ന്നു. കുട്ടിയുടെ അടുത്ത് നിന്ന് കുറച്ച് നേരം സംസാരിക്കുകയും ചെയ്തു.

ഓര്‍മ നഷ്ടപ്പെടുന്ന അപൂര്‍വ്വ രോഗം ബാധിച്ചാണ് കുട്ടി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്.

 

അനില മൂര്‍ത്തി

Recent Posts

ലക്ഷങ്ങള്‍ സമ്പാദിച്ച് ഹന്‍സിക; അറിയാം വരുമാനം

തന്റെ മക്കളെ കുറിച്ച് വളരെ അഭിമാനത്തോടെയാണ് കൃഷ്ണ…

4 hours ago

മമ്മൂട്ടിയുടെ അമ്മയാകാനുള്ള അവസരം നഷ്ടപ്പെട്ടു; മല്ലിക സുകുമാരന്‍

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത സിനിമയായിരുന്നു…

4 hours ago

താനൊരു സിനിമാ നടനാകുമെന്ന് ആദ്യമായിട്ട് പറഞ്ഞത് വിജയ്

മലയാളികളുടെ പ്രിയതാരമാണ് ഫഹദ് ഫാസില്‍. ഇപ്പോഴിതാ താനൊരു…

4 hours ago

ഞാന്‍ കല്യാണം കഴിച്ചത് ഒരു കുട്ടിയെയാണ്; ഫഹദ് ഫാസില്‍

ഫഹദ് ഫാസില്‍ നായകനായ പുതിയ ചിത്രമാണ് ഡോണ്ട്…

4 hours ago

ബോഡി ഷെയ്മിങിനെതിരെ ജുവല്‍ മേരി

ബോഡി ഷെയ്മിങിനെതിരെ നടിയും അവതാരകയുമായ ജുവല്‍ മേരി.…

4 hours ago