Categories: Gossips

മീനത്തില്‍ താലികെട്ടില്‍ ദിലീപിന്റെ അനിയത്തി, ചന്ദ്രനുദിക്കുന്ന ദിക്കില്‍ ദിലീപിന്റെ നായികയാകാന്‍ ക്ഷണം; അത് നടന്നില്ല !

ലാല്‍ ജോസ് സംവിധാനം ചെയ്ത് ദിലീപ്, കാവ്യ മാധവന്‍, ലാല്‍, ബിജു മേനോന്‍, സംയുക്ത വര്‍മ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമയാണ് ചന്ദ്രനുദിക്കുന്ന ദിക്കില്‍. തിയറ്ററുകളില്‍ ചിത്രം സൂപ്പര്‍ഹിറ്റ് ആയതിനൊപ്പം ദിലീപ്-കാവ്യ ജോഡികള്‍ മലയാളത്തില്‍ ശ്രദ്ധിക്കപ്പെട്ട സിനിമ കൂടിയായിരുന്നു അത്. കാവ്യ നായികാവേഷത്തിലെത്തിയ ആദ്യ സിനിമ. പിന്നീടങ്ങോട്ട് ദിലീപ്-കാവ്യ മാധവന്‍ കൂട്ടുകെട്ടില്‍ ഒട്ടേറെ ഹിറ്റ് സിനിമകള്‍ പിറന്നു. എന്നാല്‍, ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന സിനിമയില്‍ നായികാവേഷത്തിലേക്ക് ആദ്യം പരിഗണിച്ചിരുന്ന കാവ്യയെയല്ല.

ബാലതാരമായി മലയാള സിനിമയിലെത്തിയ അമ്പിളിയെയാണ് ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന സിനിമയിലെ നായികയായി ആദ്യം ആലോചിച്ചിരുന്നത്. സൂപ്പര്‍ഹിറ്റ് കോമഡി ചിത്രമായ മീനത്തില്‍ താലിക്കെട്ടില്‍ ദിലീപിന്റെ അനിയത്തിയായി അമ്പിളി അഭിനയിച്ചിട്ടുണ്ട്. ലാല്‍ ജോസ് ചിത്രം ചന്ദ്രനുദിക്കുന്ന ദിക്കില്‍ ദിലീപിന്റെ നായികയാകാന്‍ തനിക്ക് ക്ഷണം ലഭിച്ചിരുന്നതായി അമ്പിളി തന്നെയാണ് തുറന്നുപറഞ്ഞിട്ടുള്ളത്.

Ambili

ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു അമ്പിളി മീനത്തില്‍ താലിക്കെട്ടില്‍ അഭിനയിച്ചത്. അതിന്റെ ഷൂട്ടിങ് കഴിഞ്ഞുനില്‍ക്കുന്ന സമയത്ത് അമ്പിളിയുടെ അച്ഛന്‍ മരിച്ചു. ആ സമയത്താണ് ചന്ദ്രനുദിക്കുന്ന ദിക്കിലിലേക്ക് ക്ഷണം വന്നതും. അതിന് വേണ്ടി ജിമ്മില്‍ പോി തടിയൊക്കെ കുറച്ചു. പക്ഷേ അച്ഛന്റെ മരണം ആകസ്മികമായിരുന്നു. ആകെയുള്ള പിന്തുണ ഇല്ലാതായി. അതിന് ശേഷം പഠനം മുടക്കിയുള്ള അഭിനയത്തെ ആരും പിന്തുണച്ചില്ലെന്നും അമ്പിളി പറയുന്നു. സിനിമ സെറ്റിലേക്ക് പോകാനും വരാനും അച്ഛനായിരുന്നു അമ്പിളിക്ക് ഒപ്പം എന്നും ഉണ്ടായിരുന്നത്. അച്ഛന്റെ സാന്നിധ്യം ഇല്ലാതായത് പിന്നീട് വലിയ തിരിച്ചടിയായി. അങ്ങനെയാണ് ചന്ദ്രനുദിക്കുന്ന ദിക്കില്‍ സിനിമയില്‍ ദിലീപിന്റെ നായികയാകാന്‍ കഴിയാതെ പോയത്. പകരം കാവ്യയാണ് ആ കഥാപാത്രത്തെ അവതരിപ്പിച്ചത്. വലുതായാല്‍ തന്റെ നായികയായി വരണമെന്ന് ദിലീപ് പണ്ട് പറഞ്ഞിരുന്നതായും അമ്പിളി ഈയടുത്ത് പറഞ്ഞിരുന്നു.

 

 

അനില മൂര്‍ത്തി

Recent Posts

കാഞ്ചീപുരം സാരിയിൽ സ്നേഹ

തമിഴ് ചലച്ചിത്ര താരം സ്നേഹയുടെ പുതിയ ഫോട്ടോഷൂട്ട്…

8 hours ago

ബ്ലാക്ക് ബീച്ച്‌വെയറിൽ വൈഖ റോസ്

മലയാളം-തമിഴ് ചലച്ചിത്ര മേഖലയിൽ സജീവമായ നടി വൈഖ…

8 hours ago

വിസ്മയയും പ്രണവും ഒരുമിച്ച്; പഴയകാല ചിത്രം ഏറ്റെടുത്ത് ആരാധകർ

സംവിധായകൻ ജൂഡ് ആന്റണി ജോസഫിന്റെ 'തുടക്കം' എന്ന…

8 hours ago

മാളികപ്പുറം താരം ദേവനന്ദയുടെ പിറന്നാൾ ആഘോഷച്ചിത്രങ്ങൾ വൈറൽ

മലയാള സിനിമയിലെ പ്രിയപ്പെട്ട ബാലതാരം ദേവനന്ദ ജിബിന്റെ…

8 hours ago

അനിയത്തിയുടെ സിനിമ എങ്ങനെ; മറുപടിയുമായി അപ്പു

ആദ്യ ചിത്രത്തിലൂടെ തന്നെ സിനിമാ പ്രേക്ഷകരുടെ മനം…

9 hours ago

വിജയിയും സംഗീതയും ഒന്നാകുന്നു; തൃഷയ്ക്ക് ട്രോളുകള്‍

കുറച്ചു നാളുകളായി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച വിഷയമാണ്…

9 hours ago