Dileep
നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ സഹായിക്കാന്‍ മലയാള സിനിമാ രംഗത്തെ കൂടുതല്‍ പേര്‍ ഇടപെട്ടതായി റിപ്പോര്‍ട്ട്. കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ഗള്‍ഫിലുള്ള മലയാളത്തിലെ പ്രമുഖ നടി ശ്രമിച്ചുവെന്ന് കണ്ടെത്തല്‍. ഈ നടിയോട് ഉടന്‍ തന്നെ ഗള്‍ഫില്‍ നിന്ന് കേരളത്തിലെത്തി ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് അന്വേഷണ സംഘം അറിയിച്ചിട്ടുണ്ട്.
അതേസമയം, കേസില്‍ ദിലീപിന്റെ സഹോദരന്‍ അനൂപിനെയും സഹോദരിയുടെ ഭര്‍ത്താവ് സുരാജിനെയും ചോദ്യം ചെയ്യാനൊരുങ്ങുകയാണ് അന്വേഷണസംഘം. അടുത്ത ദിവസങ്ങളില്‍ തന്നെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചേക്കും.
Dileep
നടിയെ അക്രമിച്ച കേസില്‍ സിനിമ സീരിയല്‍ മേഖലയില്‍ നിന്നുള്ള രണ്ട് പേരുടെ മൊഴി ക്രൈം ബ്രാഞ്ച് നേരത്തെ രേഖപ്പെടുത്തിയിരുന്നു. തിരുവനന്തപുരം സ്വദേശിനികളാണ് ഇവര്‍. ദിലീപുമായി സാമ്പത്തിക ഇടപാടുകള്‍ നടത്തിയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യല്‍.
നടിയും ദിലീപിന്റെ ഭാര്യയുമായ കാവ്യ മാധവനേയും അന്വേഷണ സംഘം ചോദ്യം ചെയ്യുമെന്നാണ് വിവരം.
മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടന്‍മാരിലൊരാളാണ് ബിജു മേനോന്‍.…
അന്യഭാഷാ സിനിമകള്‍ ചെയ്യാത്തതിന്റെ കാരണം പറഞ്ഞ് നടന്‍…
കണ്‍മണിക്കായുള്ള കാത്തിരിപ്പിലാണ് തെന്നിന്ത്യന്‍ താരം സാമന്ത ഇപ്പോള്‍.…
ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ കരിയര്‍ തുടങ്ങിയ നടിയാണ്…
മലയാള ചലച്ചിത്ര രംഗത്ത് തന്റേതായ ഇടം കണ്ടെത്തിയ…
തെന്നിന്ത്യൻ സിനിമാ പ്രേമികളുടെ പ്രിയങ്കരിയായ നടി സുനൈന…