Categories: Gossips

‘കേസില്‍ ഞാനും പ്രതിയായി, ജയിലില്‍ കിടക്കേണ്ടി വന്നു’; ബിഗ് ബോസിലെ ജയിലൊന്നും തനിക്ക് ഒന്നുമല്ലെന്ന് ധന്യമേരി വര്‍ഗീസ്

ബിഗ് ബോസില്‍ ഏറ്റവും കരുത്തയായ മത്സരാര്‍ഥികളില്‍ ഒരാളാണ് ധന്യ മേരി വര്‍ഗീസ്. അഭിനയരംഗത്തും ധന്യ സജീവമാണ്. ജീവിതത്തില്‍ താന്‍ കടന്നുപോയ ബുദ്ധിമുട്ടേറിയ നിമിഷങ്ങളെ കുറിച്ച് ബിഗ് ബോസ് വീട്ടിലെ സഹമത്സരാര്‍ഥികളോട് തുറന്നുപറയുകയാണ് ധന്യ ഇപ്പോള്‍. താന്‍ ജയിലില്‍ കിടന്ന അനുഭവമാണ് ധന്യ പങ്കുവെച്ചത്.

ധന്യയുടെ ഭര്‍ത്താവാണ് ടെലിവിഷന്‍ രംഗത്ത് സജീവ സാന്നിധ്യമായ ജോണ്‍ ജേക്കബ്. ഏഷ്യാനെറ്റിലെ കോമഡി സ്റ്റാര്‍സിന്റെ നൂറാമത്തെ എപ്പിസോഡില്‍ വെച്ചാണ് ജോണ്‍ ജേക്കബിനെ താന്‍ പരിചയപ്പെട്ടതെന്ന് ധന്യ പറഞ്ഞു. കോമഡി സ്റ്റാര്‍സ് നൂറാം എപ്പിസോഡ് കഴിഞ്ഞ് ഒരു യു.എസ്. പ്രോഗ്രാം ഉണ്ടായിരുന്നു. അവിടെവച്ചാണ് ജോണ്‍ തന്നെ പ്രൊപ്പോസ് ചെയ്തതെന്ന് ധന്യ പറഞ്ഞു. മൂന്ന് മാസത്തിനുള്ളില്‍ വിവാഹം കഴിച്ചു. സന്തോഷകരമായ ജീവിതമായിരുന്നു എന്നും ധന്യ പറഞ്ഞു.

വിവാഹശേഷം ഒരു കമ്പനി തുടങ്ങി. കമ്പനിയില്‍ മാനേജിങ് ഡയറക്ടര്‍ ആയിരുന്നു ജോണ്‍. അദ്ദേഹത്തിന്റെ ഡാഡിയും അനുജനും ഒപ്പമുണ്ടായിരുന്നു. ഷൂട്ടിങ് തിരക്കുകള്‍ ഉള്ളതുകൊണ്ട് ജോണ്‍ ബിസിനസ് കാര്യങ്ങളില്‍ അത്ര ആക്ടീവ് അല്ലായിരുന്നു. 2014 ല്‍ പ്രൊജക്ടുകള്‍ വര്‍ധിച്ചപ്പോള്‍ ജോണ്‍ അതിന്റെ പിന്നാലെ പോയി. അവിടെ നിന്നാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചതെന്ന് ധന്യ പറയുന്നു.

‘ഡാഡി പറഞ്ഞു കമ്പനിയെ രണ്ടാക്കാമെന്ന്. അതായിരിക്കും നല്ലതെന്നും അദ്ദേഹം പറഞ്ഞു. ശേഷം ഞാനും ജോണുമായി ഒരു കമ്പനി തുടങ്ങി. പിന്നീട് ഗുണ്ടകളെ പോലെയായിരുന്നു കടക്കാര്‍ വീട്ടില്‍ വന്ന് തുടങ്ങിയത്. വീണ്ടും കമ്പനി ഒന്നാക്കി. എന്നാല്‍ കടങ്ങള്‍ക്കൊന്നും കുറവുണ്ടായില്ല. ഇതിനിടയില്‍ ഡാഡി ചെക്ക് കേസില്‍ അകപ്പെട്ടു. ഞാനും ജോണും കേസിന്റെ ഭാഗമായി. നല്ലൊരു വക്കീല്‍ ഉണ്ടായിരുന്നുവെങ്കില്‍ ഞാന്‍ ആ കേസില്‍ ഉണ്ടാകില്ലായിരുന്നു. കാരണം കമ്പനി കാര്യങ്ങളില്‍ ഞാന്‍ ഒന്നും ചെയ്തിട്ടില്ല. എന്റെ വീട്ടില്‍ പോലും ഞാന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞില്ല,’

‘ഒടുവില്‍ കേസില്‍ ഞാനും പ്രതിയായി. എന്റെ പേര് കൂടി വന്നപ്പോള്‍ പരാതി കൊടുത്തവര്‍ക്ക് വലിയ പബ്ലിസിറ്റി ആയി. അങ്ങനെ എനിക്ക് ജയിലില്‍ കിടക്കേണ്ടി വന്നു കുറേ ദിവസം. ബിഗ് ബോസിലെ ജയില്‍ ഒന്നും എനിക്ക് ഒന്നുമല്ല. കേസെല്ലാം കഴിഞ്ഞ് ഞാന്‍ ആദ്യം പോയത് മൂന്ന് ദിവസത്തെ ധ്യാനത്തിനായിരുന്നു. അങ്ങനെയാണ് ഏഷ്യാനെറ്റില്‍ പുതിയൊരു സീരിയലില്‍ അഭിനയിക്കാന്‍ അവസരം വന്നത്. സീതാ കല്യാണമായിരുന്നു അത്. ആ സീരിയലിലൂടെയാണ് പിന്നീട് എനിക്ക് ജീവിക്കാനുള്ള ഒരു ത്രാണിയും കോണ്‍ഫിഡന്‍സൊക്കെ ലഭിച്ചത്. ജോണും ഇതിനിടയില്‍ ദയ സീരിയലില്‍ വന്നെത്തി,’ ധന്യ പറഞ്ഞു.

അനില മൂര്‍ത്തി

Recent Posts

സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി മഞ്ജു വാര്യർ; അപകീർത്തികരമായ പോസ്റ്റുകൾക്ക് കോടതി വിലക്ക്

സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം അസത്യ പ്രചാരണങ്ങൾ നടത്തി അപമാനിക്കുന്നുവെന്ന്…

13 hours ago

തിരിച്ചുവരവ് നടത്താന്‍ എവിടെയും പോയിട്ടില്ല; മാത്യു

'പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍' എന്ന ചിത്രത്തിലൂടെ വീണ്ടും…

19 hours ago

ഞാന്‍ മദ്യപാനം നിര്‍ത്തി, ധര്‍മജന്‍

താന്‍ മദ്യപാനം നിര്‍ത്തിയെന്ന് നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി.…

1 day ago