Categories: Gossips

എമ്പുരാന്‍ ലോ ബജറ്റ് സിനിമ, ദുല്‍ക്കര്‍ അഭിനയിക്കുന്നുണ്ടോ എന്ന് ‘സിനിമ ഇറങ്ങുമ്പോള്‍ അറിയാം’ !

ലൂസിഫര്‍ ഇറങ്ങുന്നതിന് മുമ്പ് സംവിധായകന്‍ പൃഥ്വിരാജ് എല്ലാവരോടും പറഞ്ഞത് അതൊരു ചെറിയ സിനിമയാണെന്നാണ്. എന്നാല്‍ ആ സിനിമയുടെ വലുപ്പം ഏവരെയും മോഹിപ്പിച്ചു എന്നത് പിന്നീട് നടന്ന യാഥാര്‍ത്ഥ്യം. അതുകൊണ്ടുതന്നെ, ലൂസിഫറിന്‍റെ രണ്ടാം ഭാഗമായ എമ്പുരാനും ഒരു വമ്പന്‍ ക്യാന്‍‌വാസ് സിനിമയായിരിക്കുമെന്നാണ് പ്രതീക്ഷിക്കേണ്ടത്.

എന്നാല്‍, പൃഥ്വിരാജ് പറയുന്നത്, എമ്പുരാന്‍ ഒരു ലോ ബജറ്റ് സിനിമയായിരിക്കുമെന്നാണ്. ശരിക്കും ആ സിനിമ ചെറുതായതുകൊണ്ടാണ് ‘ചെറിയ സിനിമ’ എന്ന് പറയുന്നത് എന്നാണ് രാജു വ്യക്‍തമാക്കുന്നത്.

എന്നാല്‍ എമ്പുരാനെ സംബന്ധിച്ച് ഒട്ടേറെ അഭ്യൂഹങ്ങള്‍ എയറില്‍ പരക്കുന്നുണ്ട്. അതില്‍ ഒന്ന്, ചിത്രത്തില്‍ ദുല്‍ക്കര്‍ സല്‍മാന്‍ ഒരു നിര്‍ണായക കഥാപാത്രത്തെ അവതരിപ്പിക്കും എന്നാണ്. അതേക്കുറിച്ചും പൃഥ്വിരാജ് പറയുന്നത് ‘ദുല്‍ക്കര്‍ അഭിനയിക്കുന്നുണ്ടോ എന്ന് എമ്പുരാന്‍ ഇറങ്ങുമ്പോള്‍ കാണാമല്ലോ’ എന്നാണ്.

Prithviraj

എമ്പുരാന്‍റെ ഷൂട്ടിംഗ് 2023ല്‍ ആരംഭിക്കാനാണ് പൃഥ്വിരാജ് ലക്‍ഷ്യമിടുന്നത്. അതിനുമുമ്പ് ‘ആടുജീവിതം’ എന്ന വമ്പന്‍ സിനിമ രാജുവിന് പൂര്‍ത്തിയാക്കേണ്ടതായിട്ടുണ്ട്.

‘കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി ആടുജീവിതം എന്ന സിനിമയെ ചുറ്റിപ്പറ്റിയാണ് എന്‍റെ വ്യക്‍തിജീവിതവും പ്രൊഫഷണല്‍ ജീവിതവും ഡിസൈന്‍ ചെയ്യപ്പെടുന്നത്” – പൃഥ്വിരാജ് വ്യക്‍തമാക്കുന്നു.

എമില്‍ ജോഷ്വ

Recent Posts

മനോഹരിയായി അഹാന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന കൃഷ്ണ.…

18 hours ago

സാരിയില്‍ ഗ്ലാമറസായി ഇഷാനി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷാനി കൃഷ്ണ.…

18 hours ago

അതിസുന്ദരിയായി മീനാക്ഷി ദിലീപ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീനാക്ഷി ദിലീപ്.…

19 hours ago

ചീരുവിന്റെ ഓര്‍മകളില്‍ മേഘ്‌ന

മലയാളികള്‍ക്ക് ഏറെ സുപരിചിതയായ താരമാണ് മേഘ്ന രാജ്.…

2 days ago

ഒരു ദിവസം ഞാന്‍ ഭയങ്കരമായി കരഞ്ഞു; വിവാഹ ജീവിതത്തെക്കുറിച്ച് ജുവല്‍

റിയാലിറ്റ് ഷോ അവതാരകായി തിളങ്ങി ആരാധകരുടെ മനം…

2 days ago

പിണങ്ങിപ്പോയവരെ അമ്മയിലേക്ക് സ്വാഗതം ചെയ്ത് ശ്വേത മേനോന്‍

ഗ്ലാമറസ് വേഷങ്ങിലും നാടന്‍ വേഷങ്ങളിലും ഒരു പോലെ…

2 days ago