Categories: latest news

ഞാന്‍ ആ സമയത്ത് സഹാറ മരുഭൂമിയില്‍ ഷൂട്ടിങ്ങിലായിരിക്കും; ജന ഗണ മന റിലീസ് ദിവസത്തെ കുറിച്ച് പൃഥ്വിരാജ്

ക്വീനിന് ശേഷം ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ സിനിമയാണ് ജന ഗണ മന. പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജന ഗണ മനയുടെ ട്രെയ്‌ലര്‍ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്.

ജന ഗണ മന റിലീസ് ചെയ്യുന്ന ദിവസം തിയറ്ററില്‍ ആരാധകര്‍ക്കൊപ്പം സിനിമ കാണാന്‍ പൃഥ്വിരാജും എത്തുമോ എന്ന കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. എന്നാല്‍, ജന ഗണ മന റിലീസ് ചെയ്യുന്ന ദിവസം താന്‍ കേരളത്തിലുണ്ടാകില്ലെന്ന് പൃഥ്വിരാജ് പറയുന്നു. ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതത്തിന്റെ സെക്കന്റ് ഷെഡ്യൂളിനായി സഹാറ മരുഭൂമിയിലായിരിക്കും താനെന്ന് പൃഥ്വിരാജ് പറഞ്ഞു.

Prithviraj

കോവിഡ് പ്രതിസന്ധിക്ക് ശേഷം തിയറ്ററില്‍ റിലീസ് ചെയ്യുന്ന ആദ്യ പൃഥ്വിരാജ് ചിത്രമാണ് ജന ഗണ മന. റിലീസ് ദിവസം ആടുജീവിതം ഷൂട്ടിങ് തിരക്കിലായിരിക്കുമെങ്കിലും ഇടവേളയെടുത്ത് പൃഥ്വിരാജും ജന ഗണ മന കാണാന്‍ കേരളത്തിലെത്തുമെന്നാണ് പ്രതീക്ഷയെന്ന് സംവിധായകന്‍ ഡിജോ ജോസ് പറഞ്ഞു.

2008 ല്‍ താന്‍ കമ്മിറ്റ് ചെയ്ത പ്രൊജക്ടാണ് ആടുജീവിതമെന്ന് പൃഥ്വിരാജ് പറയുന്നു. ശരീരത്തെ ടോര്‍ച്ചര്‍ ചെയ്താണ് ആടുജീവിതത്തിന് വേണ്ടി മേക്കോവര്‍ നടത്തിയതെന്നും ആടുജീവിതം പോലൊരു സിനിമ ഇനി ഒരിക്കലും കമ്മിറ്റ് ചെയ്യില്ലെന്നും പൃഥ്വിരാജ് പറഞ്ഞു.

അനില മൂര്‍ത്തി

Recent Posts

വെള്ളിത്തിരയ്ക്കപ്പുറം ‘സോൾ സിസ്റ്റേഴ്സ്’; സോഷ്യൽ മീഡിയയെ മയക്കി ഋതികയുടെയും ശാലിനിയുടെയും ചിത്രങ്ങൾ!

സിനിമയിലെ ആത്മബന്ധങ്ങൾ വെറും ക്യാമറയ്ക്ക് മുന്നിൽ മാത്രമാണെന്ന്…

4 hours ago

തളരുമ്പോൾ താങ്ങായി അമ്മ; അനുപമയുടെ ‘തണൽ’ !

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരം അനുപമ പരമേശ്വരന്റെ…

4 hours ago

കാലം മാറിയിട്ടും മാറാത്ത ആത്മബന്ധം; വിജയരാഘവനൊപ്പമുള്ള അപൂർവ്വ നിമിഷങ്ങൾ പങ്കുവെച്ച് ജയശ്രീ

വർഷങ്ങൾക്ക് മുൻപ് വെള്ളിത്തിരയിൽ ഒന്നിച്ച് അഭിനയിക്കുമ്പോൾ അവൾ…

4 hours ago

ആണുങ്ങള്‍ക്കും ആര്‍ത്തവം ഉണ്ടാകണമെന്ന് ഒരായിരം തവണ പ്രാര്‍ഥിച്ചിട്ടുണ്ട്’; ശ്രുതി ഹാസന്‍

ഷൂട്ടിങ്ങിനിടയില്‍ ആര്‍ത്തവസമയത്ത് അനുഭവിക്കേണ്ടി വരുന്ന പ്രയാസങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ്…

23 hours ago

നമ്മളെല്ലാവരും ഒരു ലൂപ്പില്‍ ആണ്; ഷൈന്‍

ടൈം ലൂപ് സിനിമകള്‍ക്ക് എപ്പോഴും ഒരു പ്രത്യേക…

23 hours ago