Categories: Gossips

സമ്മര്‍ ഇന്‍ ബെത്‌ലഹേമിലെ അഞ്ച് കസിന്‍സില്‍ ഒരാള്‍, മമ്മൂട്ടിക്കൊപ്പവും മോഹന്‍ലാലിനൊപ്പവും അഭിനയിച്ചു; നടി സംഗീത ഇപ്പോള്‍ ഇങ്ങനെ

തമിഴ്, തെലുങ്ക്, മലയാളം സിനിമകളില്‍ ശ്രദ്ധിക്കപ്പെട്ട നടിയാണ് സംഗീത ക്രിഷ്. ടെലിവിഷന്‍ അവതാരകയും നല്ലൊരു നര്‍ത്തകിയുമാണ് സംഗീത. സൂപ്പര്‍ഹിറ്റ് ചിത്രം സമ്മര്‍ ഇന്‍ ബെത്ലഹേമില്‍ ജ്യോതി എന്ന കഥാപാത്രത്തെയാണ് സംഗീത അവതരിപ്പിച്ചിരിക്കുന്നത്. ഏഴുപുന്നതരകന്‍ എന്ന ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പവും സംഗീത അഭിനയിച്ചു.

1979 ഒക്ടോബര്‍ 21 നാണ് സംഗീതയുടെ ജനനം. താരത്തിന് ഇപ്പോള്‍ 42 വയസ്സുണ്ട്. സോഷ്യല്‍ മീഡിയയിലും സംഗീത സജീവമാണ്.

Sangitha Krish

ചെന്നൈയിലാണ് സംഗീത ജനിച്ചത്. സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് ഭരതനാട്യം പഠിച്ചിട്ടുണ്ട്. 1990 ലാണ് സംഗീത ആദ്യമായി സിനിമയില്‍ മുഖം കാണിച്ചത്. ദിലീപ് ചിത്രം ദീപസ്തംഭം മഹാശ്ചര്യം, മോഹന്‍ലാല്‍ ചിത്രം ശ്രദ്ധ എന്നിവയിലും സംഗീത അഭിനയിച്ചു.

പിന്നണി ഗായകന്‍ ക്രിഷിനെയാണ് സംഗീത വിവാഹം കഴിച്ചത്. 2009 ലാണ് ഇരുവരും വിവാഹിതരായത്. സംഗീത തന്റെ പുതിയ ചിത്രങ്ങളും കുടുംബചിത്രങ്ങളും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കാറുണ്ട്.

 

 

 

അനില മൂര്‍ത്തി

Recent Posts

സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി മഞ്ജു വാര്യർ; അപകീർത്തികരമായ പോസ്റ്റുകൾക്ക് കോടതി വിലക്ക്

സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം അസത്യ പ്രചാരണങ്ങൾ നടത്തി അപമാനിക്കുന്നുവെന്ന്…

11 hours ago

തിരിച്ചുവരവ് നടത്താന്‍ എവിടെയും പോയിട്ടില്ല; മാത്യു

'പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍' എന്ന ചിത്രത്തിലൂടെ വീണ്ടും…

17 hours ago

ഞാന്‍ മദ്യപാനം നിര്‍ത്തി, ധര്‍മജന്‍

താന്‍ മദ്യപാനം നിര്‍ത്തിയെന്ന് നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി.…

24 hours ago