Categories: latest news

എന്റെ ശരീരം എന്റെ മാത്രം സ്വന്തം, അത് എങ്ങനെ കാണിക്കണമെന്നത് എന്റെ തീരുമാനം; ഞെട്ടിച്ച് സയനോര

മലയാളത്തിന്റെ പ്രിയ ഗായികയാണ് സയനോര ഫിലിപ്പ്. സോഷ്യല്‍ മീഡിയയില്‍ വളരെ ആക്ടീവായ സയനോര ജെന്‍ഡര്‍ പൊളിറ്റിക്‌സിനെ കുറിച്ചും വിവേചനങ്ങളെ കുറിച്ചും വ്യക്തമായി സംസാരിക്കുന്ന വ്യക്തി കൂടിയാണ്. കുട്ടിക്കാലം തൊട്ട് നിറത്തിന്റെ പേരില്‍ താന്‍ ഏറെ അവഗണിക്കപ്പെട്ടിട്ടുണ്ടെന്ന് സയനോര പൊതുവേദികളില്‍ പറഞ്ഞിട്ടുണ്ട്.

ദുബായില്‍ സ്വകാര്യ പുരസ്‌കാരദാന ചടങ്ങിനെത്തിയ സയനോരയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. വളരെ മോഡേണ്‍ ആയ വസ്ത്രങ്ങളാണ് സയനോര ധരിച്ചിരിക്കുന്നത്. എന്നാല്‍ ഈ ചിത്രങ്ങള്‍ക്ക് താഴെ പലരും മോശം കമന്റുകളുമായി എത്തിയിരുന്നു. ഇപ്പോളിതാ തന്റെ ചിത്രങ്ങളെ കുറിച്ച് സയനോര മനസ്സുതുറക്കുന്നു.

Sayanora

വസ്ത്രധാരണത്തില്‍ എന്റെ ചിന്താഗതികള്‍ ഒരുപാടു മാറിയിട്ടുണ്ട്. ഞാന്‍ എന്താണോ അത് അങ്ങനെ തന്നെ കാണിക്കുന്ന വസ്ത്രങ്ങള്‍ ധരിക്കുന്നതാണ് എനിക്കിഷ്ടം. വയര്‍ കുറഞ്ഞും കൈകള്‍ മെലിഞ്ഞും ഇരുന്നാലേ ഇത്തരത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ചാല്‍ കാണാന്‍ ഭംഗി ഉണ്ടാകൂ എന്നായിരുന്നു ഞാന്‍ കരുതിയിരുന്നത്. പക്ഷേ എന്റെ ശരീരം എന്റെ മാത്രം സ്വന്തമാണ്. അത് എത്തരത്തില്‍ കാണിക്കണം എന്നുള്ളത് എന്റെ മാത്രം തീരുമാനവും. സാമൂഹിക വിചാരണ ഉണ്ടാകുമെന്നു കരുതി ഇഷ്ടമുള്ള വസ്ത്രം ഞാനിപ്പോള്‍ ഒഴിവാക്കാറില്ല. പ്രിയപ്പെട്ട വസ്ത്രങ്ങള്‍ ധരിക്കുമ്പോള്‍ കൂടുതല്‍ ആത്മവിശ്വാസം തോന്നാറുണ്ടെന്നും സയനോര പറഞ്ഞു.

 

അനില മൂര്‍ത്തി

Recent Posts

ഗ്ലാമറസ് ചിത്രങ്ങളുമായി ഗൗരി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഗൗരി. ഇന്‍സ്റ്റഗ്രാമിലാണ്…

1 hour ago

ചിരിയഴകുമായി നമിത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നമിത. ഇന്‍സ്റ്റഗ്രാമിലാണ്…

19 hours ago

കിടിലന്‍ ചിത്രങ്ങളുമായി പ്രയാഗ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രയാഗ. ഇന്‍സ്റ്റഗ്രാമിലാണ്…

19 hours ago

എനിക്കും തെറ്റ് പറ്റിയിട്ടുണ്ട്; അനുമോള്‍

സ്റ്റാര്‍മാജിക്ക് എന്ന റിയാലിറ്റി ഷോയിലൂടെ വൈറലായ താരമാണ്…

2 days ago

കൂടെ നിന്നവര്‍ക്ക് നന്ദി പറഞ്ഞ് അന്ന രാജന്‍

തനിക്ക് പിന്തുണ നല്‍കിയവര്‍ക്ക് നന്ദി പറഞ്ഞ് അന്ന…

2 days ago

ക്യൂട്ട് ഗേളായി ഹന്‍സിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഹന്‍സിക. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago