Categories: latest news

തിരക്കഥാകൃത്ത് ജോണ്‍ പോള്‍ ഗുരുതരാവസ്ഥയില്‍

തിരക്കഥാകൃത്തും സംവിധായകനും നടനുമായ ജോണ്‍ പോള്‍ ഗുരുതരാവസ്ഥയില്‍. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് ജോണ്‍ പോള്‍ ഇപ്പോള്‍.

ശ്വാസതടസവും മറ്റു ആരോഗ്യപ്രശ്നങ്ങളും നേരിടുന്ന ജോണ്‍പോള്‍ രണ്ടു മാസത്തോളമായി ചികിത്സയിലാണ്. കഴിഞ്ഞയാഴ്ച അദ്ദേഹത്തെ എറണാകുളം ലിസി ആശുപത്രിയിലേക്കു മാറ്റിയിരുന്നു. നിലവില്‍ നേരിയ തോതില്‍ ഭക്ഷണം കഴിക്കുകയും സംസാരിക്കുകയും ചെയ്യുന്നുണ്ടെന്നും കടുത്ത ശ്വാസതടസ്സത്തെ തുടര്‍ന്ന് നല്‍കിയിരുന്ന ബൈ-പാപ്പ് സപ്പോര്‍ട്ട് രാത്രി മാത്രമായി പരിമിതപ്പെടുത്തുവാന്‍ സാധിച്ചിട്ടുണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്. തീവ്ര പരിചരണ വിഭാഗത്തിലാണ് നിലവില്‍ അദ്ദേഹം.

John Paul

ജോണ്‍പോളിന്റെ ചികിത്സ ചെലവിനായി സുഹൃത്തുക്കള്‍ സഹായം അഭ്യര്‍ത്ഥിച്ചു. രണ്ടുമാസത്തെ ചികിത്സ കൊണ്ട് അദ്ദേഹത്തിന്റെ കുടുംബം സാമ്പത്തികമായി വലിയ പ്രതിസന്ധിയിലായിട്ടുണ്ടെന്ന് സുഹൃത്തുക്കള്‍ പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു. സാമ്പത്തിക സഹായം നല്‍കാന്‍ താല്‍പര്യമുള്ളലര്‍ ഈ അക്കൗണ്ടിലേക്ക് പണം അയക്കണമെന്ന് സുഹൃത്തുക്കള്‍ ആവശ്യപ്പെട്ടു.

ജിബി അബ്രഹാമിന്റെ എസ്ബിഐ കാക്കൂര്‍ ബ്രാഞ്ചിലെ അക്കൗണ്ട് നമ്പര്‍: 67258022274. ഐഎഫ്എസ് സി: SBIN0070543.ഗൂഗിള്‍ പേ നമ്പര്‍: 9446610002

 

 

അനില മൂര്‍ത്തി

Recent Posts

സാരിയില്‍ മനോഹരിയായി റിമി ടോമി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് റിമി ടോമി.…

4 hours ago

എന്തൊരു ചേലാണ്; അതിസുന്ദരിയായി സായി പല്ലവി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി പല്ലവി.…

4 hours ago

ക്യൂട്ട് ഗേളായി പ്രിയാ വാര്യര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…

4 hours ago

ചിരിച്ചിത്രങ്ങളുമായി നിരഞ്ജന അനൂപ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നിരഞ്ജന ഇന്‍സ്റ്റഗ്രാമിലാണ്…

4 hours ago

അടിപൊളി ലുക്കുമായി നമിത പ്രമോദ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…

4 hours ago

കുഞ്ഞിനെ നഷ്ടമായിട്ടും ഞാന്‍ കരഞ്ഞില്ല; ശാന്തി കൃഷ്ണ

മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് ശാന്തികൃഷ്ണ. മലയാളത്തിലെ…

22 hours ago