Categories: latest news

ബിഗ് ബോസ് മലയാളം സീസണ്‍ 4: ഈ വീട്ടിലെ താമസക്കാരെ പരിചയപ്പെടാം

പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിന്ന ബിഗ് ബോസ് മലയാളം സീസണ്‍ 4 ന് തുടക്കമായി. സൂപ്പര്‍താരം മോഹന്‍ലാല്‍ തന്നെയാണ് ഇത്തവണയും അവതാരകന്‍. ബിഗ് ബോസ് ഹൗസിലേക്ക് 17 മത്സരാര്‍ത്ഥികളാണ് എത്തിയത്. ഓരോരുത്തരേയും മോഹന്‍ലാല്‍ സ്വാഗതം ചെയ്തു. ഇനിയാണ് നൂറ് ദിനങ്ങളുടെ വാശിയേറിയ പോരാട്ടം. ബിഗ് ബോസ് മലയാളം സീസണ്‍ 4 ലെ മത്സരാര്‍ഥികള്‍ ആരൊക്കെയാണെന്ന് നോക്കാം.

1. സുചിത്ര നായര്‍

ഏഷ്യാനെറ്റിലെ വാനമ്പാടി സീരിയലിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് സുചിത്ര നായര്‍. പപ്പി എന്ന കഥാപാത്രത്തെയാണ് സുചിത്ര വാനമ്പാടിയില്‍ അവതരിപ്പിച്ചത്. തിരുവനന്തപുരം സ്വദേശിയായ സുചിത്ര ഒരു നര്‍ത്തകി കൂടിയാണ്. സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്.

2. നവീന്‍ അറയ്ക്കല്‍

സിനിമ, സീരിയല്‍ താരമാണ് നവീന്‍. അമ്മ, സീത, പാടാത്ത പൈങ്കിളി എന്നീ സീരിയലുകളില്‍ അഭിനയിച്ചു. കൊച്ചി സ്വദേശിയായ നവീന്‍ ഏതാനും സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

3. ലക്ഷ്മി പ്രിയ

സിനിമ, സീരിയല്‍ രംഗത്ത് സജീവ സാന്നിധ്യമായ ലക്ഷ്മി പ്രിയയും ബിഗ് ബോസ് ഹൗസിലുണ്ട്.

4. സൂരജ് തേലക്കാട്

ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ എന്ന സൂപ്പര്‍ഹിറ്റ് സിനിമയില്‍ റോബോര്‍ട്ടായി അഭിനയിച്ച താരമാണ് സൂരജ്. നടനും മിമിക്രി താരവുമാണ്.

5. റോണ്‍സണ്‍ വിന്‍സെന്റ്

ബോഡി ബില്‍ഡറും സീരിയല്‍ താരവുമാണ് റോണ്‍സണ്‍.

6. കുട്ടി അഖില്‍

ടെലിവിഷന്‍ പരിപാടികളിലൂടെ ശ്രദ്ധേയനായ ഹാസ്യ താരമാണ് കുട്ടി അഖില്‍.

7. അപര്‍ണ മള്‍ബറി

അമേരിക്കയിലാണ് ജനിച്ചതെങ്കിലും മലയാളികളെ പോലെ മലയാളം സംസാരിച്ച് ശ്രദ്ധേയയായ അപര്‍ണ മള്‍ബറി. അപര്‍ണ ഒരു ലെസ്ബിയന്‍.

8. മുഹമ്മദ് ബ്ലെസ് ലീ

ന്യൂജെന്‍ പാരഡി ഗാനങ്ങളിലൂടെ ശ്രദ്ധേയനായ പാട്ടുകാരനാണ് ബ്ലെസ് ലീ.

9. ശാലിനി നായര്‍

ആങ്കറിങ്ങിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് ശാലിനി. 17-ാം വയസ്സില്‍ വിവാഹിതയാകുകയും പിന്നീട് ഡിവോഴ്‌സ് നേടുകയും ചെയ്തു. ജീവിതത്തില്‍ ഏറെ പ്രതിബന്ധങ്ങളിലൂടെ കടന്നുപോയി.

10. ജാസ്മിന്‍ എം മൂസ

അറിയപ്പെടുന്ന ബോഡി ബില്‍ഡറും ജിം ട്രെയ്‌നറുമാണ് ജാസ്മിന്‍ എം മൂസ. ഒരു ഓര്‍ത്തഡോക്‌സ് മുസ്ലിം കുടുംബത്തിലാണ് ജാസ്മിന്‍ ജനിച്ചത്. പിന്നീട് മതത്തിന്റെ ചങ്ങലകള്‍ പൊട്ടിച്ച് പുറത്തേക്ക് ഇറങ്ങി.

11. നിമിഷ

മോഡലിങ് രംഗത്ത് സജീവ സാന്നിധ്യമാണ് നിമിഷ. മിസ് കേരള 2021 ന്റെ ഫൈനലിസ്റ്റായിരുന്നു.

12. ധന്യ മേരി വര്‍ഗീസ്

നടിയും മോഡലുമാണ് ധന്യ മേരി വര്‍ഗീസ്. തലപ്പാവ്, വൈര്യം, ദ്രോണ, റെഡ് ചില്ലീസ്, നായകന്‍, കേരള കഫേ എന്നിങ്ങനെയുള്ള സിനിമകളില്‍ അഭിനയിച്ചു.

13. ഡെയ്‌സി ഡേവിസ്

കേരളത്തിലെ സെലിബ്രിറ്റി വനിത ഫോട്ടോഗ്രാഫറാണ് ഡെയ്‌സി. മലയാളത്തിന്റെ പ്രിയനടി ഫിലോമിനയുടെ കൊച്ചുമകള്‍.

14. ജാനകി സുധീര്‍

നടിയും മോഡലുമാണ് ജാനകി. ചങ്ക്‌സ്, ഒരു യമണ്ടന്‍ പ്രേമകഥ എന്നീ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

15. ദില്‍ഷ പ്രസന്നന്‍

നടിയും നര്‍ത്തകിയുമാണ് ദില്‍ഷ. ഡി ഫോര്‍ ഡാന്‍സ് റിയാലിറ്റി ഷോയില്‍ ജേതാവായിട്ടുണ്ട്.

16. അശ്വിന്‍ വിജയ്

മജീഷ്യനായ മത്സരാര്‍ത്ഥിയാണ് അശ്വിന്‍. മാജിക്ക് കാണിച്ച് ഏഷ്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡിലും ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡിലും ഇടംപിടിച്ചിട്ടുണ്ട്.

17. ഡോ. റോബിന്‍

ഡോ.മച്ചാന്‍ എന്ന പേരിലാണ് റോബിന്‍ സോഷ്യല്‍ മീഡിയയില്‍ അറിയപ്പെടുന്നത്. തിരുവനന്തപുരം ജി.ജി. ആശുപത്രിയില്‍ മെഡിക്കല്‍ ഓഫീസറായി ജോലി ചെയ്യുകയാണ്.

അനില മൂര്‍ത്തി

Recent Posts

ആദരാഞ്ജലി പോസ്റ്റ് ഇട്ടവരോട് രേണു സുധിക്ക് പറയാനുള്ളത്

കഴിഞ്ഞ മൂന്ന് വര്‍ഷമായി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു…

3 hours ago

മിനി സ്‌ക്രീനില്‍ നിന്ന് വരുന്നവര്‍ക്ക് ബിഗ് സ്‌ക്രീനില്‍ ആരും ചാന്‍സ് കൊടുക്കാറില്ല; ബീന ആന്റണി

വര്‍ഷങ്ങളായി ടെലിവിഷന്‍ പരമ്പരകളില്‍ തിളങ്ങി നില്‍ക്കുന്ന നടിയാണ്…

5 hours ago

മമ്മൂട്ടിക്കൊപ്പം വർക്ക് ചെയ്യാൻ ആ​ഗ്രഹമുണ്ട്

മമ്മൂട്ടിക്കൊപ്പം സിനിമ ചെയ്യണമെന്ന് തനിക്ക് ആ​ഗ്രഹമുണ്ടെന്ന് നടനും…

5 hours ago

നിവിന്‍ പോളി-അല്‍ഫോണ്‍സ് പുത്രന്‍ ചിത്രം വരുന്നു

പ്രേമത്തിലൂടെ മലയാള സിനിമയുടെ സീന്‍ മാറ്റിയ കോമ്പോ…

5 hours ago

നാല്‍പത് കഴിഞ്ഞ നടി, ആന്‍ഡ്രിയ ജെര്‍മിയയുടെ ഗ്ലാമറസ് ഫോട്ടോഷൂട്ട്

തെന്നിന്ത്യന്‍ നടിയും ഗായികയുമാണ് ആന്‍ഡ്രിയ ജെര്‍മിയ. സിനിമയില്‍…

11 hours ago

സൂര്യയുടെ പുതിയ റിലീസ്, ‘പട്ടാമ്പൂച്ചി’ ഗാനമെത്തി

സൂര്യയുടെ പുതിയ ചിത്രമാണ് 'വിശ്വനാഥ് ആന്‍ഡ് സണ്‍സ്'.…

11 hours ago