RRR
RRR Movie Review: ബാഹുബലി 2 വിന് ശേഷം എസ്.എസ്.രാജമൗലി സംവിധാനം ചെയ്ത ‘ആര്.ആര്.ആര്.’ തിയറ്ററുകളില്‍ പ്രദര്‍ശനം ആരംഭിച്ചു. മിക്ക തിയറ്ററുകളിലും ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം പൂര്‍ത്തിയായി. ഗംഭീര റിപ്പോര്‍ട്ടുകളാണ് സിനിമയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. നിര്‍ബന്ധമായും തിയറ്ററില്‍ പോയി കാണേണ്ട സിനിമയെന്നാണ് പ്രേക്ഷകരുടെ ആദ്യ അഭിപ്രായം.
ബാഹുബലിക്ക് മുകളില്‍ നില്ക്കുന്ന സിനിമ എക്സ്പീരിയന്‍സ് എന്നാണ് മിക്കവരുടേയും അഭിപ്രായം. രാം ചരണും ജൂനിയര്‍ എന്‍.ടി.ആറും മികച്ച പ്രകടനമാണ് നടത്തിയിരിക്കുന്നത്. ആദ്യ പകുതിയാണ് പ്രേക്ഷകരെ കൂടുതല്‍ എന്‍ഗേജ് ചെയ്യിപ്പിച്ചതെന്നും ചിലര്‍ അഭിപ്രായപ്പെട്ടു.
RRR
മലയാളം ഉള്‍പ്പെടെ പത്ത് ഭാഷകളിലാണ് ആര്.ആര്.ആര്. റിലീസ് ചെയ്തത്. മൂന്ന് മണിക്കൂര്‍ ആറ് മിനിറ്റാണ് സിനിമയുടെ ദൈര്‍ഘ്യം. ലോകമെമ്പാടുമുള്ള 8000 സ്ക്രീനുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയിരിക്കുന്നത്. ജൂനിയര്‍ എന്‍.ടി.ആര്. കൊമരു ഭീം ആയും രാം ചരണ്‍ അല്ലൂരി സീതരാമ രാജുവായിട്ടുമാണ് സിനിമയിലെത്തുന്നത്.
'രോമാഞ്ചം', 'കാതൽ', 'ആവേശം' എന്നീ സിനിമകളിലൂടെ പ്രേക്ഷകർക്ക്…
സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം അസത്യ പ്രചാരണങ്ങൾ നടത്തി അപമാനിക്കുന്നുവെന്ന്…
കഴിഞ്ഞ ദിവസമാണ് തെന്നിന്ത്യന്‍ സിനിമയിലെ താരദമ്പതിമാരായ സൂര്യയും…
'പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍' എന്ന ചിത്രത്തിലൂടെ വീണ്ടും…
താന്‍ മദ്യപാനം നിര്‍ത്തിയെന്ന് നടന് ധര്മജന് ബോള്‍ഗാട്ടി.…
ഒരു കല്യാണം, അതിനുശേഷം സംഭവിക്കുന്ന ചില വിചിത്ര…