Categories: latest news

ആര്‍.ആര്‍.ആര്‍. വരുന്നു; ഒരു ടിക്കറ്റിന് 2100 രൂപ !

ബാഹുബലി 2 ന് ശേഷം എസ്.എസ്.രാജമൗലി സംവിധാനം ചെയ്യുന്ന ആര്‍.ആര്‍.ആര്‍. റിലീസിന് ഒരുങ്ങി കഴിഞ്ഞു. ആരാധകര്‍ വലിയ ആവേശത്തിലാണ്. ആദ്യദിനം തന്നെ ചിത്രം കാണാനാണ് വലിയൊരു വിഭാഗം ആരാധകരും തീരുമാനിച്ചിരിക്കുന്നത്.

നാളെയാണ് ചിത്രം റിലീസ് ചെയ്യുക. പ്രീ ബുക്കിങ് വളരെ വേഗത്തില്‍ പുരോഗമിക്കുകയാണ്. ഏറ്റവും നല്ല സ്‌ക്രീനില്‍ തന്നെ സിനിമ കാണാന്‍ പണം എത്ര ചെലവഴിക്കാനും ആരാധകര്‍ തയ്യാറാണ്.

Screenshot from RRR Trailer

തെലങ്കാനയിലും ആന്ധ്രയിലും ടിക്കറ്റ് ബുക്കിങ് അവസാനിച്ച മട്ടാണ്. ചിത്രത്തിന്റെ ഹിന്ദി പതിപ്പിന് ഒരു ടിക്കറ്റിന് 2100 രൂപ വരെ ഈടാക്കുന്ന സ്‌ക്രീന്‍ ഉണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഒരു ടിക്കറ്റിന് 2100 രൂപ മുടക്കിയും സിനിമ കാണാന്‍ ആളുകള്‍ ക്യൂ നില്‍ക്കുകയാണ്. ഡല്‍ഹിയിലെ പിവിആര്‍ ഡയറക്ടേഴ്‌സ് കട്ടില്‍ 3 ഡി പ്ലാറ്റിന സുപ്പീരിയറിന് 2100 രൂപയാണ് ടിക്കറ്റ് വില. ഗുരുഗ്രാമിലെ ആംബിയന്‍സ് ഹാള്‍, മുംബൈ പി.വി.ആര്‍. എന്നിവിടങ്ങളിലും ടിക്കറ്റിന് വലിയ തുകയാണ് ഈടാക്കുന്നത്.

550 കോടി മുതല്‍ മുടക്കില്‍ ഡിവിവി ദാനയ്യയാണ് ആര്‍.ആര്‍.ആര്‍. നിര്‍മിച്ചിരിക്കുന്നത്.

അനില മൂര്‍ത്തി

Recent Posts

സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി മഞ്ജു വാര്യർ; അപകീർത്തികരമായ പോസ്റ്റുകൾക്ക് കോടതി വിലക്ക്

സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം അസത്യ പ്രചാരണങ്ങൾ നടത്തി അപമാനിക്കുന്നുവെന്ന്…

12 hours ago

തിരിച്ചുവരവ് നടത്താന്‍ എവിടെയും പോയിട്ടില്ല; മാത്യു

'പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍' എന്ന ചിത്രത്തിലൂടെ വീണ്ടും…

19 hours ago

ഞാന്‍ മദ്യപാനം നിര്‍ത്തി, ധര്‍മജന്‍

താന്‍ മദ്യപാനം നിര്‍ത്തിയെന്ന് നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി.…

1 day ago