Kangana Ranaut and Vidya Balan
വിദ്യ ബാലന് അഭിനയിച്ച സിനിമകളില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെട്ട സിനിമയായിരുന്നു ഡേര്‍ട്ടി പിക്ചര്‍. നടി സില്‍ക് സ്മിതയുടെ ജീവിതമാണ് ഡേര്‍ട്ടി പിക്ചറില്‍ പ്രതിപാദിച്ചിരിക്കുന്നത്. സില്‍ക് സ്മിതയായി വിദ്യ ബാലന് തകര്‍ത്ത് അഭിനയിച്ചു. എന്നാല്‍, മറ്റൊരു പ്രമുഖ നടിയെയാണ് ഡേര്‍ട്ടി പിക്ചറില്‍ വിദ്യ ബാലന് പകരം ആദ്യം ആലോചിച്ചിരുന്നത്. സിനിമാ തിരക്കുകള്‍ കാരണം ആ നടി ഇതില്‍ നിന്നു പിന്മാറുകയായിരുന്നു.
ഡേര്‍ട്ടി പിക്ചറില്‍ സില്‍ക് സ്മിതയുടെ ജീവിതം അഭിനയിക്കാന്‍ സംവിധായകന് ആദ്യം തീരുമാനിച്ചത് കങ്കണ റണാവത്തിനെയാണ്. സിനിമയുടെ കഥ കേട്ട ശേഷം കങ്കണ ‘നോ’ പറയുകയായിരുന്നു. ചൂടന്‍ രംഗങ്ങളില്‍ അഭിനയിക്കാനുള്ള മടി കാരണമാണ് കങ്കണ ഡേര്‍ട്ടി പിക്ചറില്‍ അഭിനയിക്കാനുള്ള ക്ഷണം നിരസിച്ചതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഡേര്‍ട്ടി പിക്ചര്‍ വേണ്ടന്നുവച്ച ശേഷം ‘തനു വെഡ്സ് മനു’ എന്ന ചിത്രത്തിലാണ് കങ്കണ അഭിനയിച്ചത്.
Vidya Balan
ഡേര്‍ട്ടി പിക്ചറിലെ വിദ്യ ബാലന്റെ പ്രകടനം അവിസ്മരണീയമായിരുന്നു. സില്‍ക് സ്മിത എന്ന നടിയുടെ അഭിനയ ജീവിതവും വ്യക്തിജീവിതവും കൃത്യമായി സ്ക്രീനില്‍ കൊണ്ടുവരാന്‍ സംവിധായകന് മിലാന് ലുത്രിയയ്ക്ക് സാധിച്ചു. സില്‍ക് സ്മിതയായി വിദ്യ ബാലന് മികച്ച പ്രകടനം കാഴ്ചവച്ചു.
'രോമാഞ്ചം', 'കാതൽ', 'ആവേശം' എന്നീ സിനിമകളിലൂടെ പ്രേക്ഷകർക്ക്…
സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം അസത്യ പ്രചാരണങ്ങൾ നടത്തി അപമാനിക്കുന്നുവെന്ന്…
കഴിഞ്ഞ ദിവസമാണ് തെന്നിന്ത്യന്‍ സിനിമയിലെ താരദമ്പതിമാരായ സൂര്യയും…
'പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍' എന്ന ചിത്രത്തിലൂടെ വീണ്ടും…
താന്‍ മദ്യപാനം നിര്‍ത്തിയെന്ന് നടന് ധര്മജന് ബോള്‍ഗാട്ടി.…
ഒരു കല്യാണം, അതിനുശേഷം സംഭവിക്കുന്ന ചില വിചിത്ര…