Categories: Gossips

പൃഥ്വിരാജിനൊപ്പം ഏറുമാടത്തില്‍ കയറുന്നതിനിടെ വെള്ളത്തിലേക്ക് വീണു; ഷൂട്ടിങ്ങിനിടെയുണ്ടായ അപകടത്തെ കുറിച്ച് നവ്യ നായര്‍

നന്ദനം സിനിമയുടെ സെറ്റില്‍വെച്ച് അപകടമുണ്ടായതിനെ കുറിച്ച് നടി നവ്യ നായര്‍. താന്‍ കാല്‍ തെന്നി വെള്ളത്തില്‍ വീണെന്നും നീന്താന്‍ അറിയാത്ത തന്നെ മറ്റ് ചിലര്‍ ചേര്‍ന്നാണ് രക്ഷപ്പെടുത്തിയതെന്നും നവ്യ പറഞ്ഞു.

പൃഥ്വിരാജിനൊപ്പമുള്ള ഒരു സീന്‍ ഷൂട്ട് ചെയ്യുകയായിരുന്നു. രാജു ചേട്ടനും ഞാനും ഒരു കൊതുമ്പ് വള്ളത്തില്‍ പോയി ഏറുമാടത്തില്‍ കയറുന്നതാണ് സീന്‍. ആദ്യം രാജുവേട്ടന്‍ ഏറുമാടത്തില്‍ കയറി. പിന്നെ രാജുവേട്ടന്റെ കൈ പിടിച്ച് ഞാന്‍ വള്ളത്തില്‍ നിന്ന് ഏറുമാടത്തില്‍ കയറണം. ആദ്യം ഒരു കാല്‍ വച്ചു. രണ്ടാമത്തെ കാല്‍ ഏറുമാടത്തില്‍ വയ്ക്കാന്‍ വൈകി. വള്ളം തെന്നി. ഞാന്‍ വെള്ളത്തിലേക്ക് വീണു. പിന്നീട് ആ സെറ്റിലുണ്ടായിരുന്ന നീന്താന്‍ അറിയുന്നവര്‍ ചാടിയാണ് തന്നെ രക്ഷിച്ചതെന്നും വെള്ളത്തില്‍ കുത്തി നിര്‍ത്തിയിരുന്ന കുറ്റികളിലെല്ലാം കൊണ്ട് കാലിലും ദേഹത്തും മുറിവുകളുണ്ടായെന്നും നവ്യ പറഞ്ഞു.

Navya Nair

നവ്യയുടെ കരിയറിലെ രണ്ടാമത്തെ സിനിമയാണ് നന്ദനം. പൃഥ്വിരാജും നവ്യയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച നന്ദനം തിയറ്ററുകളില്‍ സൂപ്പര്‍ഹിറ്റായി. രഞ്ജിത്താണ് ചിത്രം സംവിധാനം ചെയ്തത്.

 

അനില മൂര്‍ത്തി

Recent Posts

150 കോടി വിലയുള്ള ‘വാഴ’; മമ്മൂട്ടിക്കില്ലാത്ത നേട്ടം പിള്ളേർക്ക് !

അപ്രവചനീയ കുതിപ്പ് തുടർന്ന് 'വാഴ 2'. ചിത്രത്തിന്റെ…

8 hours ago

കിടിലന്‍ ചിത്രങ്ങളുമായി ഭാവന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago

അതിമനോഹരിയായി എസ്തര്‍

സാരിയില്‍ ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍.…

2 days ago

അതിമനോഹരിയായി നയന്‍താര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നയന്‍താര. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago

ഗ്ലാമറസ് പോസുമായി അനിഖ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനിഖ. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago