Sohan Seenulal
നടനും സംവിധായകനുമായ സോഹന്‍ സീനുലാല്‍ വിവാഹിതനായി. സ്റ്റെഫി ഫ്രാന്‍സിസാണ് വധു. കൊച്ചിയില്‍ വച്ചാണ് വിവാഹ ചടങ്ങുകള്‍ നടന്നത്. ഫെഫ്ക വര്‍ക്കിങ്ങ് ജനറല്‍ സെക്രട്ടറി കൂടിയാണ് സോഹന്‍ സീനുലാല്‍.
കാബൂളിവാല എന്ന ചിത്രത്തില്‍ ബാലതാരമായാണ് സോഹന്‍ വെള്ളിത്തിരയില്‍ എത്തുന്നത്. പിന്നീട് വര്‍ഷങ്ങള്‍ക്കു ശേഷം സംവിധായകന് ഷാഫിയുടെ അസിസ്റ്റന്റായി സിനിമയില്‍ പ്രവര്‍ത്തിച്ചു. ബാലതാരമായി സിനിമയിലെത്തിയ സോഹന്‍ പിന്നീട് ഷാഫിയുടെ സംവിധാന സഹായിയായി. 2011ല്‍ മമ്മൂട്ടിയെ നായകനാക്കി ‘ഡബിള്‍സ്’ എന്ന ചിത്രമാണ് ആദ്യം സംവിധാനം ചെയ്തത്. തുടര്‍ന്ന് വന്യം, അണ്‍ലോക്ക് എന്നീ സിനിമളൊരുക്കി.
Sohan Seenulal
ആക്ഷന്‍ ഹീറോ ബിജു, പുതിയ നിയമം, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, അബ്രഹാമിന്റെ സന്തതികള്‍, പഞ്ചവര്‍ണ്ണതത്ത, ദി പ്രീസ്റ്റ് എന്നിവയുള്‍പ്പെടെ നാല്പതിലധികം ചിത്രങ്ങളില്‍ സോഹന്‍ സീനുലാല്‍ അഭിനയിച്ചിട്ടുണ്ട്.
'രോമാഞ്ചം', 'കാതൽ', 'ആവേശം' എന്നീ സിനിമകളിലൂടെ പ്രേക്ഷകർക്ക്…
സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം അസത്യ പ്രചാരണങ്ങൾ നടത്തി അപമാനിക്കുന്നുവെന്ന്…
കഴിഞ്ഞ ദിവസമാണ് തെന്നിന്ത്യന്‍ സിനിമയിലെ താരദമ്പതിമാരായ സൂര്യയും…
'പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍' എന്ന ചിത്രത്തിലൂടെ വീണ്ടും…
താന്‍ മദ്യപാനം നിര്‍ത്തിയെന്ന് നടന് ധര്മജന് ബോള്‍ഗാട്ടി.…
ഒരു കല്യാണം, അതിനുശേഷം സംഭവിക്കുന്ന ചില വിചിത്ര…