Categories: Gossips

ബ്ലൗസില്ലാതെ ചേലയുടുത്ത് അഭിനയിക്കാന്‍ മടി; ഒടുവില്‍ മമ്മൂട്ടി ചിത്രത്തിലെ ശോഭനയുടെ കോസ്റ്റിയൂം മാറ്റി

വ്യത്യസ്തമായ വേഷങ്ങളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ അഭിനേത്രിയാണ് ശോഭന. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം തുടങ്ങി സൂപ്പര്‍താരങ്ങളുടെയെല്ലാം നായികയായി അഭിനയിക്കാന്‍ ശോഭനയ്ക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ട്. ശോഭനയുടെ സിനിമ കരിയറില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രമാണ് ബാലു മഹേന്ദ്ര സംവിധാനം ചെയ്ത ‘യാത്ര’ യിലേത്. മമ്മൂട്ടിയായിരുന്നു ഈ സിനിമയില്‍ നായകന്‍. ‘യാത്ര’യിലെ ശോഭനയുടെ കഥാപാത്രത്തിന്റെ പേര് തുളസി എന്നാണ്. ഈ കഥാപാത്രത്തിനായി ആദ്യം തീരുമാനിച്ച കോസ്റ്റ്യൂം ധരിക്കാന്‍ തനിക്ക് പറ്റില്ലെന്ന് ശോഭന തുറന്നുപറഞ്ഞിരുന്നു. ഇതേകുറിച്ച് തിരക്കഥാകൃത്തും സംവിധായകനുമായ ജോണ്‍ പോള്‍ ഒരിക്കല്‍ സംസാരിച്ചിട്ടുണ്ട്.

‘അന്ന് ഞാനും ബാലുമഹേന്ദ്രയും കഥ ചര്‍ച്ച ചെയ്യുമ്പോള്‍ ഹിന്ദി ചിത്രം ‘മധുമതി’യിലെ വൈജയന്തിമാലയുടെ കഥാപാത്രം ഞങ്ങളെ സ്വാധീനിച്ചിരുന്നു. കാടിന്റെ ഓരത്തുള്ള നാട്ടിന്‍ പുറത്തുകാരിപ്പെണ്ണ് എന്ന ആശയം അങ്ങനെ വന്നതാണ്. വിരിഞ്ഞ ശരീരപ്രകൃതമുള്ള നായിക വേണം. അധികം കണ്ടു പരിചയമുള്ള നടിയാകരുത്. ഇങ്ങനെ വിചാരിച്ചിരുന്നു. അങ്ങനെയാണ് ശോഭനയിലേക്ക് വന്നത്. ആദ്യം വൈജയന്തി മാലയുടെ വേഷം പോലെ ബ്ലൗസില്ലാതെ ചുമലുകള്‍ കാണുന്ന രീതിയില്‍ ചേലയുടുക്കുന്ന തരം കോസ്റ്റ്യൂമില്‍ വേണം തുളസി എന്ന് ബാലു വിചാരിച്ചിരുന്നു,’

Shobana in Yathra

‘അവള്‍ കാടിന്റെ പരിസരത്തെ പെണ്‍കുട്ടിയാണല്ലോ. ‘മധുമതി’യിലെ വൈജയന്തിമാലയുടെ പ്രചോദനം മനസ്സില്‍ കിടപ്പുമുണ്ട്. പക്ഷേ അത്തരം കോസ്റ്റ്യൂമിടാന്‍ ശോഭന തീര്‍ത്തും വിസമ്മതിച്ചു. പക്ഷേ പില്‍ക്കാലത്ത് ശോഭന അത്തരം കോസ്റ്റ്യൂം ധരിച്ച് മറ്റു സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഇതേക്കുറിച്ച് പിന്നീട് കണ്ട സമയത്ത് ഞാന്‍ ശോഭനയോട് ചോദിച്ചിരുന്നു. അപ്പോള്‍ ശോഭനയുടെ മറുപടി ഇതായിരുന്നു. ‘ഞാന്‍ വിചാരിച്ചത് ആ കോസ്റ്റ്യൂം തീരെ മോശമായിരിക്കുമെന്നാണ്. മാത്രമല്ല ആ പ്രായത്തില്‍ എനിക്ക് സിനിമയെക്കുറിച്ച് വലിയ വിവരവുമില്ലായിരുന്നു’ എന്നാണ്’ ജോണ്‍ പോള്‍ പറഞ്ഞു.

 

അനില മൂര്‍ത്തി

Recent Posts

കറുപ്പില്‍ സുന്ദരിയായി സൗഭാഗ്യ; വീഡിയോ

സോഷ്യല്‍മീഡിയില്‍ സജീവമാണ് സൗഭാഗ്യ വെങ്കിടേഷ്. താരത്തിന്റെ പുതിയ…

53 minutes ago

മലയാള സിനിമയില്‍ മന:പൂര്‍വം ഒഴിവാക്കുന്നതാണോ ? ചോദ്യവുമായി നടി അഭിരാമി

മലയാള സിനിമയില്‍ നിന്ന് അവസരങ്ങള്‍ വരുന്നത് കുറവാണെന്ന്…

1 hour ago

ദൃശ്യം 3 വ്യാഴാഴ്ച ഒടിടിയില്‍

മോഹന്‍ലാല്‍ നായകനായ ജീത്തു ജോസഫ് ചിത്രം 'ദൃശ്യം…

19 hours ago

വലിയ രീതിയില്‍ സൈബര്‍ ആക്രമണം; പരാതിയുമായി ലക്ഷ്മി പ്രിയ

കൊച്ചി: നടി അന്‍സിബ ഹസനുമായുള്ള പ്രശ്‌നങ്ങള്‍ക്ക് പിന്നാലെ…

19 hours ago

കാന്‍സര്‍ വന്നു, ദുബൈയില്‍ വച്ച് സ്ഥിതീകരിച്ചു:രേണു സുധി

ബിഗ് ബോസ് മുന്‍താരവും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറുമായ…

1 day ago

പുതിയ ഒ.ടി.ടി റിലീസുകള്‍

ജൂണിലെ പ്രാധാന ഒ.ടി.ടി റിലീസുകളുടെ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.…

1 day ago