Categories: latest news

മനോജ് കെ.ജയന്റെ ഗംഭീര തിരിച്ചുവരവ്; സല്യൂട്ടില്‍ കയ്യടി നേടി അജിത് കരുണാകരന്‍

റോഷന്‍ ആന്‍ഡ്രൂസ് ചിത്രം സല്യൂട്ടില്‍ നായകനായ ദുല്‍ഖര്‍ സല്‍മാനേക്കാള്‍ കയ്യടി വാങ്ങി മനോജ് കെ.ജയന്‍. അഭിനയപ്രകടനം കൊണ്ട് പ്രേക്ഷകരെ ഞെട്ടിക്കുകയാണ് താരം. ഡി.വൈ.എസ്.പി. അജിത് കരുണാകരന്‍ എന്ന കഥാപാത്രത്തെയാണ് മനോജ് കെ.ജയന്‍ സല്യൂട്ടില്‍ അവതരിപ്പിച്ചിരിക്കുന്നത്. തുടക്കം മുതല്‍ ഒടുക്കം വരെ കാമ്പുള്ള പ്രകടനമാണ് മനോജ് കെ.ജയന്റേത്.

ദുല്‍ഖറിന്റെ കഥാപാത്രം അരവിന്ദ് കരുണാകരന്റെ സഹോദരന്‍ കൂടിയാണ് അജിത് കരുണാകരന്‍. ഒരു കേസിന്റെ ഭാഗമായി ഇരുവരും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടാകുന്നു. ജീവനുതുല്യം താന്‍ സ്നേഹിക്കുന്ന സഹോദരന്‍ തന്നെ തനിക്കെതിരെ തിരിയുന്നു എന്ന മൊമന്റില്‍ മനോജ് കെ.ജയന്റെ കഥാപാത്രം നിസ്സഹായനും തന്ത്രശാലിയും ആകുന്നു. ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ അനുഭവിക്കുന്ന സമ്മര്‍ദ്ദങ്ങളെ മനോജ് കെ.ജയന്‍ ഗംഭീരമായി പകര്‍ന്നാടി. പലപ്പോഴും ദുല്‍ഖര്‍ സല്‍മാനെ മറികടക്കുന്ന തരത്തിലുള്ള പ്രകടനമാണ് മനോജ് കെ.ജയന്റെ അജിത് കരുണാകരന്‍ സ്‌ക്രീനില്‍ കാണിച്ചുതന്നത്.

Manoj K Jayan and Dulquer Salmaan

ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലര്‍ എന്നതിനപ്പുറം ഇമോഷണല്‍ ത്രില്ലര്‍ എന്ന വിശേഷണമാണ് സിനിമയ്ക്ക് കൂടുതല്‍ ചേരുന്നത്. ദുല്‍ഖറിനും മനോജ് കെ.ജയനും ഇടയിലുള്ള വൈകാരിക രംഗങ്ങളെല്ലാം സിനിമയില്‍ കൃത്യമായി പ്ലേസ് ചെയ്യപ്പെട്ടിട്ടുണ്ട്.

 

അനില മൂര്‍ത്തി

Recent Posts

എമ്പുരാനെ കടത്തിവെട്ടി ‘ബെത്‌ലഹേം കുടുംബയൂണിറ്റ്’; മോളിവുഡിന്റെ ചരിത്രത്തിലെ രണ്ടാമത്തെ വൻ വിജയം

നിവിൻ പോളിയും മമിത ബൈജുവും കേന്ദ്രകഥാപാത്രങ്ങളാകുന്ന 'ബെത്‌ലഹേം…

7 hours ago

തിരശ്ശീലയിലെ വിജയ് അല്ല, മുഖ്യമന്ത്രി വിജയ്; നിയമസഭ കുലുക്കിയ 65 മിനിറ്റ്

സിനിമയിലെ ഡയലോഗ് ഡെലിവറിയും രാഷ്ട്രീയത്തിലെ ആക്രമണോത്സുകതയും ഒരുമിച്ചു…

7 hours ago

“സൂര്യകാന്തീ, പറന്നുയരൂ…”; മകൾക്ക് പിറന്നാൾ ആശംസകൾ നേർന്ന് പൃഥ്വിരാജും സുപ്രിയയും

മകൾ അലംകൃതയ്ക്ക് പന്ത്രണ്ടാം പിറന്നാൾ ആശംസകൾ നേർന്ന്…

7 hours ago

ഹണിമൂണ്‍ വൈബിലാണ് ഞങ്ങള്‍; അനുമോള്‍

വിവാഹത്തിന് ശേഷം ഇപ്പോള്‍ ഒരു ദിവസം പോലും…

13 hours ago

ഒരുമിച്ചൊരു ചിത്രം ഇന്നും എന്റെ സ്വപ്നം’; മമ്മൂട്ടിയെക്കുറിച്ച് നിവിന്‍ പോളി

മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയ്ക്ക് ആശംസകളുമായെത്തുകയാണ് സിനിമ ലോകം.…

13 hours ago