Categories: Gossips

ഇത് മമ്മൂട്ടിയുടെ പഴയ നായിക; ആളെ ഓര്‍മയുണ്ടോ?

12 വര്‍ഷം മുന്‍പ് തിയറ്ററുകളിലെത്തിയ സൂപ്പര്‍ഹിറ്റ് സിനിമയിലെ നായികയുടെ ചിത്രങ്ങളാണ് ഇത്. മമ്മൂട്ടിയുടെ നായികയായാണ് ഈ സിനിമയില്‍ താരം അഭിനയിച്ചിരിക്കുന്നത്. ആഷിഖ് അബു ആദ്യമായി സംവിധാനം ചെയ്ത ഡാഡികൂള്‍ എന്ന സിനിമയില്‍ മമ്മൂട്ടിയുടെ നായികയായി അഭിനയിച്ച റിച്ച പല്ലോദ് ആണിത്. 2009 ഓഗസ്റ്റ് ഏഴിന് തിയറ്ററുകളിലെത്തിയ ഡാഡികൂള്‍ സാമ്പത്തിക വിജയം നേടിയ ചിത്രമാണ്.

റിച്ചയ്ക്ക് ഇപ്പോള്‍ 41 വയസ്സുണ്ട്. മമ്മൂട്ടിയുടെ നായികയായി അഭിനയിക്കുമ്പോള്‍ റിച്ചയുടെ പ്രായം 29 ആയിരുന്നു.

Richa Pallod

മലയാളത്തിനു പുറമേ ഹിന്ദി, തെലുങ്ക്, കന്നഡ, തമിഴ് എന്നീ ഭാഷകളിലും റിച്ച അഭിനയിച്ചിട്ടുണ്ട്. മോഡലിങ് രംഗത്തും താരം സജീവമാണ്. 1991 ല്‍ പുറത്തിറങ്ങിയ ലംഹെയില്‍ ബാലതാരമായാണ് റിച്ച സിനിമാലോകത്ത് എത്തിയത്. വിജയ് ചിത്രം ഷാജഹാനില്‍ അഭിനയിച്ചാണ് റിച്ചയുടെ തമിഴ് അരങ്ങേറ്റം. മുപ്പതോളം സിനിമകളില്‍ റിച്ച അഭിനയിച്ചിട്ടുണ്ട്.

2011 ല്‍ ഹിമാനുഷ ബജാജ് എന്നയാളെ റിച്ച വിവാഹം കഴിച്ചു. 2013 ല്‍ ഇരുവര്‍ക്കും ഒരു മകന്‍ ജനിച്ചു. മോഡലിങ്ങിലൂടെയാണ് റിച്ച കരിയര്‍ ആരംഭിച്ചത്.

 

 

അനില മൂര്‍ത്തി

Recent Posts

മോഹൻലാലിനോട് വലിയ ബഹുമാനം; മലയാളത്തിൽ അഭിനയിക്കാൻ ആഗ്രഹമുണ്ടെന്ന് കരീന കപൂർ

മലയാള സിനിമയുടെ ഭാഗമാകാൻ തനിക്ക് ആഗ്രഹമുണ്ടെന്ന് ബോളിവുഡ്…

6 hours ago

സുര്യയെക്കുറിച്ച് ഹൃദയം തൊടും കുറിപ്പുമായി ജ്യോതിക

ഇരുപതാം വിവാഹവാര്‍ഷികത്തോടനുബന്ധിച്ച് ക്രിസ്ത്യന്‍ ആചാരപ്രകാരം വീണ്ടും വിവാഹപ്രതിജ്ഞ…

12 hours ago

ഷൂട്ടിംഗിനിടയില്‍ പൊട്ടിയത് ആയിരത്തിലധികം മുട്ട; ഹരിശ്രീ അശോകന്‍

മലയാളികള്‍ എക്കാലത്തും ആവര്‍ത്തിച്ചു കണ്ട് ആസ്വദിക്കുന്ന കോമഡി…

12 hours ago