Categories: Gossips

മനോജ് കെ.ജയനുമായുള്ള വിവാഹത്തിനു ശേഷമുള്ള ജീവിതത്തില്‍ ദുഃഖങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്ന് ഉര്‍വശി

മലയാളത്തില്‍ വളരെ വ്യത്യസ്തമാര്‍ന്ന കഥാപാത്രങ്ങളിലൂടെ മികച്ച നായകനടിയായി അറിയപ്പെട്ടിരുന്ന താരമാണ് ഉര്‍വശി. സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന സമയത്തും ഉര്‍വശി വിവാദങ്ങളില്‍ ഇടംപിടിച്ചിരുന്നു. നടന്‍ മനോജ് കെ.ജയനായിരുന്നു ഉര്‍വശിയുടെ ആദ്യ ജീവിതപങ്കാളി. പിന്നീട് ഈ ബന്ധം നിയമപരമായി പിരിഞ്ഞു. വീട്ടുകാരുടെ എതിര്‍പ്പ് മറികടന്നാണ് അന്ന് മനോജിനെ വിവാഹം കഴിച്ചതെന്നും മകളുടെ കാര്യം ആലോചിക്കുമ്പോള്‍ മാത്രമാണ് ഇപ്പോള്‍ തനിക്ക് വിഷമമെന്നുമാണ് ഉര്‍വശി വര്‍ഷങ്ങള്‍ക്ക് മുന്‍പ് മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.

‘വിവാഹത്തിനു ശേഷമുള്ള എന്റെ ജീവിതത്തില്‍ ദുഃഖങ്ങള്‍ മാത്രമേ കൂടുതല്‍ എനിക്ക് പറയാനുള്ളൂ. അത് അങ്ങനെ പറയുന്നതില്‍ എനിക്ക് താല്‍പര്യമില്ല. പക്ഷേ, എന്റെ കുഞ്ഞിനെ കുറിച്ച് ഓര്‍ത്ത് മാത്രമേ ഇപ്പോ ഒരു വേദനയുള്ളൂ. ഈ പ്രശ്‌നങ്ങള്‍ എന്റെ കയ്യില്‍ ആയിരുന്നില്ല. ആദ്യ വിവാഹബന്ധത്തിലെ പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ക്കാന്‍ പറ്റാത്ത രീതിയിലേക്ക് പോയി. ഞാന്‍ ഒരുപാട് ശ്രമിച്ചിരുന്നു,’ ഉര്‍വശി പറഞ്ഞു.

Manoj K Jayan and Urvashi

വിവാഹമോചനത്തിനു ശേഷം തന്റെ വീട്ടുകാര്‍ പോലും മനോജ് കെ.ജയനെ സപ്പോര്‍ട്ട് ചെയ്തത് വലിയ വേദനയുണ്ടാക്കിയോ എന്ന ചോദ്യത്തോടും ഉര്‍വശി പ്രതികരിച്ചു. വീട്ടുകാര്‍ തെറ്റിദ്ധരിക്കപ്പെട്ടതാണ് എന്ന് ഉര്‍വശി പറഞ്ഞു. ‘അവര്‍ തെറ്റിദ്ധരിക്കപ്പെട്ടിരുന്നു. അവരുടെയൊന്നും ഇഷ്ടത്തിന് വില കല്‍പ്പിക്കാതെയാണ് ഞാന്‍ ജീവിതം തിരഞ്ഞെടുത്തത്. അതാണ് ഏറ്റവും വലിയ പ്രശ്‌നം. അവരാരും ആ വിവാഹബന്ധത്തെ സപ്പോര്‍ട്ട് ചെയ്തിരുന്നില്ല. ഒരിക്കലും ഇത് ചെയ്യരുത് എന്ന് പറഞ്ഞവരാണ് എല്ലാ ബന്ധുക്കളും. അവരെ അറിയിക്കാതെ കൊണ്ടുപോകാനാണ് ഞാന്‍ ആലോചിച്ചിരുന്നത്. പ്രശ്‌നങ്ങളെല്ലാം ശരിയാകുമെന്ന ധാരണയായിരുന്നു പിന്നെ അവര്‍ക്കൊക്കെ,’ ഉര്‍വശി പഴയൊരു അഭിമുഖത്തില്‍ പറഞ്ഞു.

അനില മൂര്‍ത്തി

Recent Posts

അതീവ ഗ്ലാമറസ് പോസുമായി അഞ്ജന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അഞ്ജന. ഇന്‍സ്റ്റഗ്രാമിലാണ്…

8 minutes ago

വെള്ളയില്‍ ഗംഭീര ചിത്രങ്ങളുമായി മഡോണ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മഡോണ ഇന്‍സ്റ്റഗ്രാമിലാണ്…

10 minutes ago

അതിസുന്ദരിയായി അനന്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനന്യ. ഇന്‍സ്റ്റഗ്രാമിലാണ്…

13 minutes ago

സാരിയില്‍ കിടിലനായി ഐശ്വര്യ രാജേഷ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഐശ്വര്യ രാജേഷ്.…

17 minutes ago

അടിപൊളി ചിത്രങ്ങളുമായി ഋതുമന്ത്ര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര. ഇന്‍സ്റ്റഗ്രാമിലാണ്…

20 minutes ago

മീര ജാസ്മിന്‍ സിനിമയില്‍ എത്തിയത് എങ്ങനെ; ലോഹിതദാസ് പറഞ്ഞത്.

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീര ജാസ്മിന്‍.…

18 hours ago