Categories: Gossips

ഓര്‍ഡിനറിയിലെ കുഞ്ചാക്കോ ബോബന്റെ നായികയെ ഓര്‍മയില്ലേ? താരം ഇപ്പോള്‍ ഇങ്ങനെ

2012 ല്‍ കുഞ്ചാക്കോ ബോബന്റെ നായികയായി സിനിമയില്‍ അരങ്ങേറിയ നടിയാണ് ശ്രിത ശിവദാസ്. പാര്‍വതി എന്നാണ് നടിയുടെ യഥാര്‍ഥ പേര്. സിനിമയിലെത്തിയപ്പോള്‍ ശ്രിത എന്ന പേര് സ്വീകരിക്കുകയായിരുന്നു. കുഞ്ചാക്കോ ബോബനും ബിജു മേനോനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ഓര്‍ഡിനറി എന്ന സിനിമയില്‍ കല്യാണി എന്ന കഥാപാത്രത്തെയാണ് ശ്രിത അവതരിപ്പിച്ചത്. ഈ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഓര്‍ഡിനറിക്ക് ശേഷം സീന്‍ ഒന്ന് നമ്മൂടെ വീട്, 10.30 am ലോക്കല്‍ കോള്‍ എന്നീ സിനിമകളിലെല്ലാം ശ്രിത അഭിനയിച്ചു. 2014 ലാണ് ശ്രിത വിവാഹിതയായത്. ദുബായില്‍ സോഫ്റ്റ് വെയര്‍ എഞ്ചീനിയറായി ജോലി ചെയ്യുകയായിരുന്ന ദീപക് നമ്പ്യാരെയാണ് ശ്രിത വിവാഹം കഴിച്ചത്. എന്നാല്‍, ഈ ബന്ധം അധികകാലം നീണ്ടുനിന്നില്ല.

Sridha Sivadas

ഒരു വര്‍ഷം മാത്രമാണ് ശ്രിതയും ദീപക്കും ഒന്നിച്ച് ജീവിച്ചത്. അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് ഇരുവരും പിരിയുകയായിരുന്നു.

സിനിമയിലെത്തും മുന്‍പ് തന്നെ ശ്രിതയെ മലയാളികള്‍ക്ക് അറിയാം. അക്കാലത്ത് ടെലിവിഷനില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട പരിപാടിയായിരുന്നു കൈരളി ടിവിയിലെ ഡ്യു ഡ്രോപ്‌സ്. ഈ പരിപാടിയില്‍ ആങ്കര്‍ ആയിരുന്നു ശ്രിത. കൈരളിയിലെ താരോത്സവം എന്ന പരിപാടിയുടെയും ആങ്കര്‍ ആയി ശ്രിത ശ്രദ്ധിക്കപ്പെട്ടിരുന്നു. ആലുവ സ്വദേശിനിയായ ശ്രിത കാലടി ശ്രീ ശങ്കര കോളേജില്‍ നിന്ന് മൈക്രോ ബയോളജിയില്‍ ബിരുദം നേടിയിട്ടുണ്ട്

 

അനില മൂര്‍ത്തി

Recent Posts

ചെക്ക് സാരിയിൽ അനുമോൾ,

മലയാളികളുടെ പ്രിയ നടി അനുമോൾ പങ്കുവെച്ച പുതിയ…

36 seconds ago

ഓണത്തെ വരവേൽക്കാൻ ഒരുങ്ങി കാവ്യ മാധവൻ

ഓണത്തെ വരവേൽക്കാൻ ഒരുങ്ങി നടി കാവ്യ മാധവൻ.ഓഫ്-വൈറ്റ്…

6 minutes ago

‘കല്യാണി’ ട്രെൻഡിൽ റീലുമായി വർഷ; വീഡിയോ

ഇൻസ്റ്റഗ്രാമിൽ ട്രെൻഡിങ് ആയിക്കൊണ്ടിരിക്കുന്ന 'കല്യാണി' കോൺസെപ്റ്റിനെ ആസ്പദമാക്കി…

13 minutes ago

ഓണം കളറാക്കാന്‍ പൂര്‍ണിമ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പൂര്‍ണിമ ഇന്ദ്രജിത്ത്.…

18 hours ago

ഇടുപ്പിലെ ടെന്‍ഡന്‍ വേര്‍പെട്ടു, അപകടത്തെക്കുറിച്ച് രശ്മിക

ചിത്രീകരണത്തിനിടെ നടി രശ്മിക മന്ദാനയ്ക്ക് പരുക്കേറ്റ വാര്‍ത്ത…

18 hours ago

70 പേര്‍ക്ക് ഒരു ബാത്ത് റൂം; ജയില്‍ ദിനങ്ങള്‍ ഓര്‍ത്ത് സല്‍മാന്‍ ഖാന്‍

വിവാദങ്ങള്‍ക്ക് യാതൊരു പഞ്ഞവുമില്ലാത്ത ജീവിതമാണ് സല്‍മാന്‍ ഖാന്റേത്.…

18 hours ago