Categories: latest news

മമ്മൂട്ടി ഇനി ത്രില്ലറില്‍; ഇതുവരെ കാണാത്ത രീതിയിലുള്ള കഥാപാത്രമാണ് മെഗാസ്റ്റാറിന്റേതെന്ന് സംവിധായകന്‍

കെട്ട്യോളാണെന്റെ മാലാഖയ്ക്ക് ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം മാര്‍ച്ച് 25 ന് ഷൂട്ടിങ് ആരംഭിക്കും. ചിത്രം ഒരു ത്രില്ലര്‍ സ്വഭാവമുള്ളതായിരിക്കുമെന്ന് നിസാം ബഷീര്‍ പറഞ്ഞു. ചാലക്കുടി, കൊച്ചി എന്നിവിടങ്ങളിലാണ് സിനിമയുടെ ഷൂട്ടിങ്.

നിലവില്‍ ഏജന്റ് എന്ന തെലുങ്ക് ചിത്രത്തിന്റെ തിരക്കിലാണ് മമ്മൂട്ടി. അതിനുശേഷം കേരളത്തിലെത്തുന്ന മമ്മൂട്ടി നിസാം ബഷീര്‍ ചിത്രത്തിന്റെ ഷൂട്ടിങ്ങിലേക്ക് കടക്കും. മമ്മൂട്ടിയെ ഇതുവരെ കാണാത്ത തരത്തിലുള്ള കഥാപാത്രമായാണ് തന്റെ പുതിയ ചിത്രത്തില്‍ അവതരിപ്പിക്കുന്നതെന്നാണ് നിസാം ബഷീര്‍ പറയുന്നത്. സിനിമയ്ക്ക് ഇതുവരെ പേരിട്ടിട്ടില്ല.

ത്രില്ലര്‍ ഴോണറില്‍ ഒരുക്കുന്ന ചിത്രത്തിന്റെ കഥ സമീര്‍ ആണ്. ഗ്രേസ് ആന്റണി, ഷറഫുദ്ദീന്‍, ജഗദീഷ്, ബിന്ദു പണിക്കര്‍ തുടങ്ങിയ താരങ്ങളും ഈ ചിത്രത്തില്‍ അഭിനയിക്കുമെന്നാണ് വിവരം. മമ്മൂട്ടി കമ്പനിയാണ് സിനിമ നിര്‍മ്മിക്കുന്നത്. മറ്റൊരു നിര്‍മാതാവിനെ തേടി പോകുന്നതിനിടെ മമ്മൂട്ടി തന്നെയാണ് ഈ സിനിമ നിര്‍മ്മിക്കാമെന്ന് വാക്ക് നല്‍കിയതെന്നും നിസാം ബഷീര്‍ പറഞ്ഞു.

 

 

അനില മൂര്‍ത്തി

Recent Posts

മോഹൻലാലിനോട് വലിയ ബഹുമാനം; മലയാളത്തിൽ അഭിനയിക്കാൻ ആഗ്രഹമുണ്ടെന്ന് കരീന കപൂർ

മലയാള സിനിമയുടെ ഭാഗമാകാൻ തനിക്ക് ആഗ്രഹമുണ്ടെന്ന് ബോളിവുഡ്…

6 hours ago

സുര്യയെക്കുറിച്ച് ഹൃദയം തൊടും കുറിപ്പുമായി ജ്യോതിക

ഇരുപതാം വിവാഹവാര്‍ഷികത്തോടനുബന്ധിച്ച് ക്രിസ്ത്യന്‍ ആചാരപ്രകാരം വീണ്ടും വിവാഹപ്രതിജ്ഞ…

12 hours ago

ഷൂട്ടിംഗിനിടയില്‍ പൊട്ടിയത് ആയിരത്തിലധികം മുട്ട; ഹരിശ്രീ അശോകന്‍

മലയാളികള്‍ എക്കാലത്തും ആവര്‍ത്തിച്ചു കണ്ട് ആസ്വദിക്കുന്ന കോമഡി…

12 hours ago