Categories: latest news

‘പുഴു’ തന്നെ എക്‌സൈറ്റ് ചെയ്യിച്ച സിനിമയെന്ന് മമ്മൂട്ടി; റിലീസ് ഉടന്‍

മമ്മൂട്ടിയുടെ ആദ്യ ഒ.ടി.ടി. റിലീസ് ആകാന്‍ ഒരുങ്ങുകയാണ് ‘പുഴു’. നവാഗതയായ രത്തീന സംവിധാനം ചെയ്ത ചിത്രമാണ് ‘പുഴു’. ചിത്രം ഒ.ടി.ടി. പ്ലാറ്റ്ഫോമായ സോണി ലിവില്‍ റിലീസ് ചെയ്യുമെന്ന് രത്തീന അറിയിച്ചു. ഇതാദ്യമായാണ് മമ്മൂട്ടി മലയാളത്തില്‍ ഒരു വനിതാ സംവിധായികയുടെ സിനിമയില്‍ അഭിനയിക്കുന്നതെന്ന പ്രത്യേകതയുമുണ്ട് പുഴുവിന്. പാര്‍വതി തിരുവോത്താണ് നായിക.

‘പുഴു എന്ന ചിത്രത്തിന്റെ കഥ എന്നെ വളരെ അധികം എക്സൈറ്റ് ചെയ്യിപ്പിച്ചിരുന്നു. ഒരു നടനെന്ന നിലയില്‍ എന്നെത്തന്നെ റീഇന്‍വെന്റ് ചെയ്യുകയും, പുതിയതും കൂടുതല്‍ ആവേശകരവുമായ പ്രോജക്റ്റുകള്‍ ഏറ്റെടുക്കുക എന്നതാണ് എന്റെ ലക്ഷ്യം. പുഴു അത്തരത്തിലുള്ള ഒരു സിനിമയാണ്. അത് പ്രേക്ഷകര്‍ക്കും ഇഷ്ടപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു’ എന്നാണ് മമ്മൂട്ടി പറഞ്ഞത്.

Mammootty in Puzhu

ചിത്രത്തില്‍ നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നതെന്നാണ് സൂചന. പുഴുവിന്റെ ടീസറും പോസ്റ്ററുകളും നേരത്തെ പുറത്തിറങ്ങിയിരുന്നു.

 

 

അനില മൂര്‍ത്തി

Recent Posts

ഗായത്രി വീണ്ടും ബിഗ് ബോസ് വീട്ടിലേക്ക്?

ബിഗ് ബോസ് മലയാളം സീസണ്‍ 8ല്‍ നിന്ന്…

23 hours ago

വേടനെ താന്‍ കണ്ടില്ല; മറുപടിയുമായി ഉണ്ണിമായ

'പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍' ചിത്രത്തിന്റെ പ്രൊമോഷന്‍ ചടങ്ങിനിടെ റാപ്പര്‍…

23 hours ago

സംയുക്തയ്‌ക്കൊപ്പം സിനിമ വരുമോ ? നടന്റെ മറുപടി

മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതിമാരാണ് ബിജു മേനോനും സംയുക്ത…

24 hours ago

ഫ്രഞ്ച് ലുക്കിൽ തിളങ്ങി ഗൗരി കിഷൻ; പാരിസ് ഫാഷൻ വൈറൽ!

'96' എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി…

2 days ago