Categories: Gossips

മോഹന്‍ലാലിന്റെ മോണ്‍സ്റ്ററിനായി ഇനിയും കാത്തിരിക്കണം; റിലീസ് ഉടനില്ല

മോഹന്‍ലാല്‍ ചിത്രം മോണ്‍സ്റ്ററിനായി ആരാധകര്‍ വലിയ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. മോഹന്‍ലാല്‍ വ്യത്യസ്ത ലുക്കില്‍ എത്തുന്ന ചിത്രമെന്നാണ് മോണ്‍സ്റ്ററിനെ കുറിച്ച് അണിയറപ്രവര്‍ത്തകരില്‍ നിന്ന് ലഭിക്കുന്ന വിവരം. മോഹന്‍ലാലിന്റെ അടുത്ത റിലീസ് മോണ്‍സ്റ്റര്‍ ആയിരിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

എന്നാല്‍, മോണ്‍സ്റ്റര്‍ ആരാധകര്‍ പ്രതീക്ഷിക്കുന്നതുപോലെ ഏപ്രിലില്‍ റിലീസ് ചെയ്യില്ലെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. ഏപ്രില്‍ അവസാനത്തോടെ മാത്രമേ മോണ്‍സ്റ്ററിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പൂര്‍ത്തിയാകുകയുള്ളൂ എന്ന് വൈശാഖ് പറഞ്ഞു. അതിനുശേഷമേ നിര്‍മ്മാതാക്കള്‍ റിലീസ് തീയതി പ്രഖ്യാപിക്കുകയുള്ളൂ. ഡിസ്നി ഹോട്ട് സ്റ്റാറിന് ചിത്രം വിറ്റു പോയെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

Mohanlal-Monster

ഉദയകൃഷ്ണയുടെ തിരക്കഥയിലാണ് സംവിധായകന്‍ വൈശാഖ് മോണ്‍സ്റ്റര്‍ ഒരുക്കുന്നത്. പുലിമുരുകന് ശേഷം ഉദയകൃഷ്ണയുടെ തിരക്കഥയില്‍ വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും മോണ്‍സ്റ്ററിനുണ്ട്.

 

അനില മൂര്‍ത്തി

Recent Posts

സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി മഞ്ജു വാര്യർ; അപകീർത്തികരമായ പോസ്റ്റുകൾക്ക് കോടതി വിലക്ക്

സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം അസത്യ പ്രചാരണങ്ങൾ നടത്തി അപമാനിക്കുന്നുവെന്ന്…

13 hours ago

തിരിച്ചുവരവ് നടത്താന്‍ എവിടെയും പോയിട്ടില്ല; മാത്യു

'പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍' എന്ന ചിത്രത്തിലൂടെ വീണ്ടും…

20 hours ago

ഞാന്‍ മദ്യപാനം നിര്‍ത്തി, ധര്‍മജന്‍

താന്‍ മദ്യപാനം നിര്‍ത്തിയെന്ന് നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി.…

1 day ago